ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ദൃശ്യരൂപം
ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് | |
---|---|
സ്ഥാപിച്ചത് | 1906 |
സ്ഥാനം | ഡെറാഡൂൺ |
വെബ്സൈറ്റ് | http://fri.icfre.gov.in |
വനഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ചുരുക്കം: എഫ്.ആർ.ഐ., ഇംഗ്ലീഷ്: Forest Research Institute). ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറെസ്റ്റ്റി റിസേർച്ച് ആൻഡ് എജ്യൂക്കേഷന്റെ കീഴിലുള്ള ഈ സ്ഥാപനം ഈ രംഗത്തെ ഏറ്റവും പഴക്കമേറിയ സ്ഥാപനങ്ങളിലൊന്നാണ്. 1991-ൽ യു.ജി.സി. ഇതിനെ കൽപിത സർവകലാശാലയായി പ്രഖ്യാപിച്ചു.[1]
എഫ്.ആർ.ഐയുടെ വിശാലമായ കാംപസും കെട്ടിടവും ഡെറാഡൂണിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.