ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ
FCI Logo.jpg
ചുരുക്കപ്പേര്FCI
ആപ്തവാക്യംFor Dogs Worldwide.
രൂപീകരണം1911
Legal statusActive
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾInternational
ഔദ്യോഗിക ഭാഷ
പല ഭാഷകളും (പ്രധാനമായി ഫ്രഞ്ച്)
Affiliationsഅംഗരാഷ്ടങ്ങളുടെ ദേശീയ കെന്നൽ ക്ലബ്ബുകളുമായി
വെബ്സൈറ്റ്http://www.fci.be/

ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ (ഫ്രഞ്ച്:Fédération Cynologique Internationale) (ഇംഗ്ലീഷ്:World canine federation) കെന്നൽ ക്ലബ്ബുകളുടെ അന്താരാഷ്ട സംഘടനയാണ്. 1911 ജർമ്മനി,ഫ്രാൻസ്,ബെൽജിയം,നെതർലാൻഡ്സ് എന്നീ രാജ്യങൾ ചേർന്നാണിത് സ്ഥാപിച്ചത്. ബെൽജിയത്തിലെ തുയിൻ എന്ന സ്ഥലത്താണ് എഫ്.സി.ഐയുടെ കേന്ദ്രം.

ചരിത്രം[തിരുത്തുക]

ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ 1911ൽ ജർമ്മനി, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്സ് എന്നീ രാഷ്ടങ്ങൾ ചേർന്ന് സ്ഥാപിച്ചു. ഒന്നാം ലോകമഹായുദ്ധത്തോടുകൂടി അത് ഇല്ലാതായി. പിന്നീട് 1921ൽ ഫ്രാൻസിലെ ദേശീയ കെന്നൽ ക്ലബ്ബും(The Société Centrale Canine de France) ബെൽജിയത്തിലെ ദേശീയ കെന്നൽ ക്ലബ്ബും (Société Royale Saint-Hubert) ചേർന്നാണ് എഫ്.സി.ഐ പുനരുജ്ജീവിപ്പിച്ചത്.

പ്രധാന വസ്തുതകൾ[തിരുത്തുക]

2008 മെയ് മാസത്തിൽ കണക്കാക്കിയതനുസരിച്ച് ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെയിൽ 86 അംഗരാഷ്ടങ്ങളുണ്ട്.[1] ഓരോ അംഗരാഷ്ടവും അതിന്റെ ബ്രീഡ് ക്ലബ്ബുകളും സ്റ്റഡ് പുസ്തകങ്ങളും നിയന്ത്രണത്തിൽ വെക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. വിധികർത്താക്കളെ പരിശീലിപ്പിക്കുന്നതും അംഗരാഷ്ടങ്ങളുടെ ചുമതലയാണ്. ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ അന്തർദേശീയതലത്തിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. വിധികർത്താക്കൾക്കും നായ്ക്കളുടെ പെഡിഗ്രിക്കും അന്തർദേശീയതലത്തിൽ അംഗീകാരം നൽകുന്നതും ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ ആണ്.[2] ഇതിനു പുറമേ ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ ലോക നായ് പ്രദർശനവും(World Dog Show) മറ്റ് അന്തർദേശീയ നായ് പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.

ജനുസ്സുകൾ[തിരുത്തുക]

ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ നായ് ജനുസ്സുകളെ 10 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉപയോഗത്തിനെയും ആകാരത്തിനെയും ഒക്കെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്.
വിഭാഗങ്ങൾ:

  1. കാലിമേയ്ക്കുന്ന നായകൾ (സ്വിസ് കാലിമേയ്ക്കുന്ന നായകൾ ഒഴികെ)
  2. പിൻഷർ, സ്നോസർ - മൊളോസോയിദ് ജനുസ്സുകൾ, സ്വിസ് കാലിമേയ്ക്കുന്ന നായകൾ
  3. ടെറിയറുകൾ
  4. ഡാഷ്ഹണ്ടുകൾ
  5. സ്പിറ്റ്സ് നായകൾ
  6. സെന്റ് ഹൗണ്ടുകൾ
  7. പോയിന്റർ നായകളും സെറ്റർ നായകളും
  8. റിട്രീവർ നായകൾ
  9. ടോയ് നായകൾ
  10. സൈറ്റ് ഹൗണ്ടുകൾ

അവലംബം[തിരുത്തുക]

  1. http://www.fci.be/
  2. ""breed standards must be written according to the model adopted by the FCI, in the "Jerusalem format"", so called because it was adopted at a meeting in that city". മൂലതാളിൽ നിന്നും 2011-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-22.