കെന്നൽ ക്ലബ്ബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നായ്ക്കളുടെ ശാസ്ത്രീയപ്രജനനം , ശ്വാനപ്രദർശനം, നായകളെയും വിവിധ നായ ജനുസ്സുകളേയും പറ്റി ജനങ്ങളെ ബോധവൽക്കരിക്കൽ തുടങ്ങി നായകളെ സംബന്ധിച്ച വിഷയങ്ങൾക്കായുള്ള സംഘടനയാണ് കെന്നൽ ക്ലബ്ബ് (Kennel Club) . ചില രാജ്യങ്ങളിൽ കെന്നൽ കൗൺസിൽ എന്നും കനൈൻ കൗൺസിൽ എന്നും അറിയപ്പെടുന്നു. ഓരോ കെന്നൽ ക്ലബ്ബുകളും‍ അവ അംഗീകരിച്ച നായ ജനുസ്സുകളെ കൂടുതൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു.

ഒറ്റ നായ ജനുസ്സിനെ മാത്രം ആധാരമാക്കി പ്രവർത്തിക്കുന്ന കെന്നൽ ക്ലബ്ബുകളുമുണ്ട്. ഇവ ബ്രീഡ് ക്ലബ്ബുകൾ എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യയിലെ പ്രമുഖ കെന്നൽ ക്ലബ്ബുകൾ കെന്നൽ ക്ലബ്ബ് ഒഫ് ഇന്ത്യയും ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭാരതീയ കെന്നൽ ക്ലബ്ബുമാണ്.

"https://ml.wikipedia.org/w/index.php?title=കെന്നൽ_ക്ലബ്ബ്&oldid=1693097" എന്ന താളിൽനിന്ന് ശേഖരിച്ചത്