ഫിഫ ബാലൺ ഡി ഓർ
കായികപുരസ്കാരം | |
---|---|
കായിക ഇനം | അസോസിയേഷൻ ഫുട്ബോൾ |
നൽകുന്നത് | ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിന് ഫിഫ നൽകുന്ന പുരസ്കാരം. |
ഇംഗ്ലീഷ് പേര് | FIFA Ballon d'Or |
ചരിത്രം | |
ആദ്യം നൽകിയത് | 2010 |
ആകെ തവണ | 6 |
ആദ്യ ജേതാവ് | ലയണൽ മെസ്സി (2010) |
കൂടുതൽ തവണ | ലയണൽ മെസ്സി (4 തവണ) |
ഏറ്റവുമൊടുവിൽ | കരീം ബെൻസീമ (2022) |
വെബ്സൈറ്റ് | www |

ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന ആഗോള സംഘടനയായ ഫിഫ, ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) അഥവാ സ്വർണ്ണപ്പന്ത്. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.[1] സ്വിറ്റ്സർലന്റിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്തെ കോൺഗ്രസ് ഹാളിൽ വച്ച് പുരസ്കാര പ്രഖ്യാപനം നടത്തുന്നു.[2][3][4]
2010-ൽ അർജന്റീനയുടെ ലയണൽ മെസ്സിക്കാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. പിന്നീടുള്ള രണ്ടു വർഷങ്ങളിലും (2011-ലും 2012-ലും) പുരസ്കാരം നിലനിർത്തിക്കൊണ്ട് ആദ്യത്തെ ഹാട്രിക് നേട്ടവും മെസ്സി സ്വന്തമാക്കിയിരുന്നു.[5] ഏറ്റവുമൊടുവിൽ 2015-ലെ പുരസ്കാരവും മെസ്സിക്കായിരുന്നു. ഇതോടെ നാലു ഫിഫ ബാലൺ ഡി ഓർ പുരസ്കാരങ്ങളും 2009-ലെ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ഉൾപ്പെടെ അഞ്ചു ലോക ഫുട്ബോളർ പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.[6] 2013-ലെയും 2014-ലെയും ഫിഫ ബാലൺ ഡി ഓർ പുരസ്കാരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് ലഭിച്ചത്.[6]
1956 മുതൽ 2009 വരെ മികച്ച ലോക ഫുട്ബോളറിനു ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരമാണ് നൽകിയിരുന്നത്. ഈ പുരസ്കാരത്തെയും ഫ്രഞ്ച് ഫുട്ബോളിലെ ബാലൺ ഡി ഓർ പുരസ്കാരത്തെയും ചേർത്തുകൊണ്ട് ഫിഫ ബാലൺ ഡി ഓർ എന്ന പേരിൽ പുരസ്കാരം നൽകിത്തുടങ്ങിയത് 2010 മുതൽക്കാണ്.[7] ഫിഫ ബാലൺ ഡി ഓർ പുരസ്കാരത്തോടൊപ്പം മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള വിമെൻസ് വേൾഡ് പ്ലെയർ ഓഫ് ദി ഇയർ, മികച്ച പരിശീലകനുള്ള വേൾഡ് കോച്ച് ഓഫ് ദി ഇയർ, മികച്ച ഗോളിനുള്ള പുസ്കാസ് സമ്മാനം, ഫിഫ വേൾഡ് XI സമ്മാനം, എന്നിവയും പ്രഖ്യാപിക്കാറുണ്ട്.
ജേതാക്കൾ[തിരുത്തുക]
2009 വരെ മികച്ച ലോക ഫുട്ബോളർക്കു ഫിഫ നൽകിയിരുന്നത് വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരമാണ്. 2010 മുതലാണ് ഫിഫ ബാലൺ ഡി ഓർ പുരസ്കാരം നൽകിത്തുടങ്ങിയത്. 2010 മുതലുള്ള ജേതാക്കളുടെ പട്ടിക താഴെ ചേർക്കുന്നു. 1956 മുതൽ 2009 വരെയുള്ള ജേതാക്കളുടെ പട്ടികയ്ക്കായി യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ എന്ന താൾ കാണുക.
൧ ^ പ്രസ്തുത വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകുന്നത്. പുരസ്കാരം പ്രഖ്യാപിക്കുന്നത് അടുത്ത വർഷമാകാം.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "Lionel Messi wins Ballon d'Or over Christiano Ronaldo and Neymer". B.B.C. 2016-01-11. ശേഖരിച്ചത് 2016-01-12.
- ↑ "മെസ്സിയോ ക്രിസ്റ്റ്യാനോയോ ? ഫിഫ ബാലൺ ഡി ഓർ ഇന്ന്". മാധ്യമം. 2016-01-11. ശേഖരിച്ചത് 2016-01-12.
- ↑ https://www.cambridge.org/core/journals/perspectives-on-politics/article/abs/messi-ronaldo-and-the-politics-of-celebrity-elections-voting-for-the-best-soccer-player-in-the-world/36CB5CB44D4C06866305408163A49290
- ↑ https://www.sportbible.com/football/ballon-dor-votes-lionel-messi-cristiano-ronaldo-665271-20230302
- ↑ 'കിങ് മെസ്സി അഞ്ചാമൻ', മലയാള മനോരമ, 2016 ജനുവരി 12, പേജ് - 16, കൊല്ലം എഡിഷൻ
- ↑ 6.0 6.1 "ബാലൺ ഡി ഓർ പുരസ്കാരം മെസ്സി ലോകത്തിന്റെ നെറുകയിൽ". ജന്മഭൂമി. 2016-01-12. മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-12.
- ↑ "Ballon d'Or". Official web site of FIFA. മൂലതാളിൽ നിന്നും 2016-01-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-12.
പുറംകണ്ണികൾ[തിരുത്തുക]
FIFA Ballon d'Or എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഔദ്യോഗിക വെബ്സൈറ്റ്