Jump to content

ഫാബിയോ കന്നവാരോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാബിയോ കന്നവാരോ
കന്നവാരോ-2015ൽ
Personal information
Full name Fabio Cannavaro[1]
Date of birth (1973-09-13) 13 സെപ്റ്റംബർ 1973  (51 വയസ്സ്)
Place of birth നേപ്പിൾസ്, ഇറ്റലി
Height 1.76 m (5 ft 9+12 in)[2]
Position(s) Centre-back
Club information
Current team
Guangzhou Evergrande (manager)[3]
Youth career
1988–1992 Napoli
Senior career*
Years Team Apps (Gls)
1992–1995 Napoli 58 (1)
1995–2002 Parma 212 (5)
2002–2004 Internazionale 50 (2)
2004–2006 Juventus 74 (6)
2006–2009 Real Madrid 94 (0)
2009–2010 Juventus 27 (0)
2010–2011 Al-Ahli 16 (2)
Total 531 (16)
National team
1993–1996 Italy U21 21 (0)
1997–2010 Italy 136 (2)
Teams managed
2013–2014 Al-Ahli (assistant)
2015 Guangzhou Evergrande
2015–2016 Al-Nassr
2016–2017 Tianjin Quanjian
2017– Guangzhou Evergrande
*Club domestic league appearances and goals

ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനും പരിശീലകനുമാണ് ഫാബിയോ കന്നവാരോ. (ജ:13 സെപ്റ്റം:1973). ഇറ്റലിയുടെ ദേശീയടീമിൽ അംഗമായിരുന്ന കന്നവാരോയെ ഇറ്റലിയുടെ എന്നത്തേയും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായി വിശേഷിപ്പിക്കുന്നുണ്ട്.നപ്പൊളി,പാർമ എന്നീ ക്ലബ്ബുകളിലാണ് തന്റെ കായികജീവിതം തുടങ്ങിവച്ചത്.പിന്നീട് റയൽ മഡ്രിഡ്,ജുവന്റെസ് ക്ലബ്ബുകൾക്കുവേണ്ടിയും കളിച്ചു. പൗലോ മാൽഡീനി വിരമിച്ചതിനുശേഷം ഇറ്റലിയെ നയിച്ചതും 2006 ലെ ഫിഫ ലോകകപ്പ് ഇറ്റലി നേടിയതും കന്നവാരോയുടെ നേതൃത്വത്തിലായിരുന്നു.ബെർലിൻ മതിൽ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്.

അന്താരാഷ്ട്രമത്സരങ്ങൾ

[തിരുത്തുക]

ഫിഫ ലോകകപ്പിൽ നാലു പ്രാവശ്യം ഇറ്റലിയെ പ്രതിനിധീകരിച്ചു.136 തവണ ഇറ്റലിക്കുവേണ്ടി കുപ്പായം അണിഞ്ഞ കന്നവാരോ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ കളികളിൽ പങ്കെടുത്ത രണ്ടാമത്തെ കളിക്കാരനുമാണ്.[4] ബാലൺ ഡി' ഓർ ബഹുമതി ലഭിച്ചിട്ടുള്ള കന്നവാരോ പ്രതിരോധനിരയിൽ നിന്നു ഈ ബഹുമതിക്കർഹനാകുന്ന മൂന്നാമത്തെ കളിക്കാരനുമാണ്.[5][6]

വേഗതയും പ്രതികരണക്ഷമതയും കൂടാതെ കൃത്യമായി എതിരാളികളെ തളയ്ക്കുവാനുള്ള കഴിവും കന്നവാരോയെ മറ്റുകളിക്കാരിൽ നിന്നു ഏറെ വ്യത്യസ്തനാക്കി. പ്രതിരോധനിരയിൽ ഏതു പൊസിഷനിലും കളിക്കുവാൻ സാമർത്ഥ്യമുണ്ടായിരുന്ന കന്നവാരോ മധ്യപ്രതിരോധത്തിലാണ് ഏറെ തിളങ്ങിയത്.[7]കളിക്കളത്തിലും പുറത്തും അഭിനന്ദനാർഹമായ അച്ചടക്കം പുലർത്തിയിരുന്ന കന്നവാരോ സമ്മർദ്ദത്തിനു തീരെ വഴിപ്പെടാതെ കളി ആസൂത്രണം ചെയ്യുന്നതിലും വൈദഗ്ദ്ധ്യം പുലർത്തിയിരുന്നു.

അവലംബം

[തിരുത്തുക]
  1. "FIFA World Cup South Africa 2010 – List of Players" (PDF). Fédération Internationale de Football Association (FIFA). Archived from the original (PDF) on 2020-05-17. Retrieved 5 June 2013.
  2. "Player Profile: Fabio Cannavaro". UEFA. Retrieved 25 May 2012.
  3. http://sports.163.com/17/1109/11/D2PVVJ0O00058780.html
  4. "Cannavaro quits Italy duty". Sky Sports. 25 June 2010. Archived from the original on 28 June 2010. Retrieved 5 July 2010.
  5. "Cannavaro discusses highs and lows" Archived 16 December 2013 at the Wayback Machine.. Football Federation Australia. Retrieved 18 November 2013.
  6. "Cannavaro only third defender to win coveted Ballon d'Or". The Guardian. 27 November 2006. Retrieved 15 February 2014.
  7. Stefano Bedeschi (15 September 2013). "Gli eroi in bianconero: Fabio CANNAVARO". tuttojuve.com (in Italian). Tutto Juve. Retrieved 15 December 2015.
"https://ml.wikipedia.org/w/index.php?title=ഫാബിയോ_കന്നവാരോ&oldid=3777046" എന്ന താളിൽനിന്ന് ശേഖരിച്ചത്