ഫാത്തിമ ജിബ്രൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fatima Jibrell
ഫാത്തിമ ജിബ്രൽ
ജനനം (1947-12-30) ഡിസംബർ 30, 1947 (വയസ്സ് 70)
Somalia
വംശം Somali
പഠിച്ച സ്ഥാപനങ്ങൾ University of Damascus
തൊഴിൽ environmental activist, filmmaker
മതം Islam

ഒരു സൊമാലിയൻ പരിസ്ഥിതിപ്രവർത്തകയാണ് ഫാത്തിമ ജിബ്രൽ. കയറ്റുമതിക്കായും പാചകഇന്ധനമായും മരക്കരി ഉപയോഗിക്കുന്നതിനെ നിരുൽസാഹപ്പെടുത്താൻ നടത്തിയ പ്രവർത്തനങ്ങളാൽ ശ്രദ്ധേയയാണ് ഫാത്തിമ ജിബ്രൽ.[1] അഞ്ഞൂറോളം വർഷം നിലനിൽക്കാവുന്ന അക്കേഷ്യ മരങ്ങൾ മരക്കരിക്ക് അറബിനാട്ടുകളിൽ വലിയ അളവിൽ ആവശ്യമുള്ളതിനാൽ മുറിച്ച് കരിയാക്കി കയറ്റുമതി ചെയ്യുന്നത് സൊമാലിയയിൽ വളരെ വ്യാപകമായിരുന്നു. ഇങ്ങനെ അക്കേഷ്യ വെട്ടിനശിപ്പിക്കുന്നത് വൻതോതിൽ വനനശീകരണത്തിനും പരിസ്ഥിതിനാശത്തിനും കാരണമായി. ഇക്കാര്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രീമതി ജിബ്രൽ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ സർക്കാർ മരക്കരി കയറ്റുമതി ചെയ്യുന്നത് നിരോധിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാത്തിമ_ജിബ്രൽ&oldid=2784435" എന്ന താളിൽനിന്നു ശേഖരിച്ചത്