ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്/സഹായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രധാന താളിലെ പുതിയ ലേഖനങ്ങൾ എന്ന പംക്തി പുതുക്കാൻ താങ്കൾ കാണിക്കുന്ന താല്പര്യത്തിന് നന്ദി.. പുതുക്കുന്നതിനുള്ള അടിസ്ഥാനവിവരങ്ങൾ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ താഴെപ്പറയുന്നു.

 1. പുതിയ ലേഖനങ്ങൾ എന്ന താളിൽ പുതുതായി വിക്കിപീഡിയയിൽ എത്തിച്ചേരുന്ന ലേഖനങ്ങൾ ലിസ്റ്റ് ചെയ്യപ്പെടും. അതിൽ നിന്നും ഓരോ ലേഖനങ്ങളായെടുത്ത്:-
  1. വർഗ്ഗം അഥവാ കാറ്റഗറി ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുക
  2. ഇന്റർവിക്കി ചേർത്തിട്ടില്ലെങ്കിൽ ചേർക്കുക (ഇംഗ്ലീഷ് താളിൽ മലയാളം ലേഖനത്തിലേക്കുള്ള ഇന്റർവിക്കി ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)
  3. സാധ്യമെങ്കിൽ റോന്ത് ചുറ്റുക (ഇത് സിസോപ്പുകൾക്കു മാത്രമേ സാധിക്കുകയുള്ളൂ)
  4. വൃത്തിയാക്കൽ, വിക്കിഫൈ, ആധികാരികത, മായ്ക്കുക, ലയനം തുടങ്ങിയ ഫലകങ്ങൾ ആവശ്യമെങ്കിൽ ചേർക്കുക.
 2. ലേഖനത്തിന്റെ പ്രസക്തഭാഗം വെട്ടിയെടുത്ത് വിത്തുപുരയിൽ ഫോർമാറ്റ് ചെയ്യേണ്ടവ എന്ന വിഭാഗത്തിൽ ഏറ്റവും മുകളിൽ ചേർക്കുക. ചിത്രമുള്ള ലേഖനമാണെങ്കിൽ ഒരു ചിത്രവും കൂട്ടത്തിൽ ചേർക്കുക.
 3. വിത്തുപുരയിലെ താഴെയുള്ള പത്തു ലേഖനഖണ്ഡങ്ങളെയാണ് ഫോർമാറ്റ് ചെയ്ത് വൃത്തിയാക്കി, {{പുതിയ ലേഖനങ്ങളിൽ നിന്ന്}} എന്ന ഫലകത്തിൽ ചേർത്ത് പ്രധാന താളിൽ പ്രദർശിപ്പിക്കുന്നത്. പൊതുവേ ചിത്രമുള്ള നാലു ലേഖനങ്ങളും അല്ലാത്ത 6 എണ്ണവും എന്നതാണ് പിന്തുടരുന്ന രീതി. ചിത്രമുള്ള ലേഖനങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാതാകുമ്പോൾ 2+8 എന്ന രീതിയിലാകാറുമുണ്ട്.
 4. പ്രധാന താളിൽ ലേഖനഖണ്ഡങ്ങൾ രണ്ടു നിരകളിലായാണ് കാണിക്കുന്നത് എന്നതിനാൽ, 5 ലേഖനഖണ്ഡങ്ങൾക്കു ശേഷം {{വിഭജിക്കുക}} എന്ന ഫലകം ചേർക്കുക.
 5. ആവശ്യത്തിലധികം ലേഖനങ്ങൾ വിത്തുപുരയിൽ ഉണ്ടെങ്കിൽ അവയെ ഫോർമാറ്റ് ചെയ്ത് അടുത്ത ലക്കങ്ങൾ എന്ന വിഭാഗത്തിൽ ചേർത്ത് സേവ് ചെയ്ത് സൂക്ഷിക്കാറുണ്ട്. അടുത്ത ദിവസം പ്രധാന താളിൽ ചേർക്കാൻ എളുപ്പമാകും.
 6. വിത്തുപുരയിൽ ഏതുലേഖനങ്ങൾ വരെ ചേർത്തു എന്നറിയാൻ ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ എന്ന താൾ ഉപയോഗിക്കുന്നു. വിത്തുപുരയിൽ താങ്കൾ അവസാനമായി ചേർത്ത ലേഖനത്തിന്റെ വിവരങ്ങൾ പ്രസ്തുത താളിലെ പട്ടികയിൽ ഏറ്റവും മുകളിലായി ചേർക്കുക. ഒന്നിലധികം പേർ ചേർന്ന് ഈ പംക്തി പുതുക്കുമ്പോൾ ഇത് സഹായകമാകും.