ഫണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A typical kitchen funnel
A ceramic Roman kitchen funnel (1st–3rd century AD)

ദ്രാവകരൂപത്തിലുള്ള വസ്തുക്കൾ ഒരു പാത്രത്തിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കാൻ ഉപയോഗിക്കുന്ന മുകൾ ഭാഗം വിശാലമായതും അടിഭാഗം കൂർത്തതുമായ വസ്തുവാണ് ഫണൽ. പ്രാദേശികമായി ഇതിനെ നാളി അല്ലെങ്കിൽ നാളം എന്നും വിളിക്കാറുണ്ട്.. സ്റ്റീൽ, അലുമിനിയം, ഗ്ലാസ്സ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് ഇവ നിർമ്മിക്കുന്നു. ഇതിലൂടെ ഒഴിക്കുന്ന ദ്രാവകവുമായി പ്രതിപ്രവർത്തനം നടത്താത്ത രീതിയിലാകണം ഇതിന്റെ നിർമ്മാണം. പെട്രോൾ, ഡീസൽ പോലുള്ളവയ്ക്കായി ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ കൊണ്ടുള്ള ഫണലുകളാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ഫണലുകൾ പൊതുവെ കിച്ചൺ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.[1]. ഡിസ്പോസിബിൾ ഫണലുകളും നിലവിലുണ്ട്. ഒഴിക്കുന്ന ദ്രാവകത്തിന്റെ വേഗത നിയന്ത്രിക്കാൻ ചില ഫണലുകൾക്ക് വാൽവുകളും ഉണ്ട്. ഇവയെ ഡ്രോപ്പിങ്ങ് ഫണലുകൾ എന്നറിയപ്പെടുന്നു. പുകക്കുഴലുകളും ഫണലുകൾ എന്നറിയപ്പെടാറുണ്ട്.

സംസ്കാരം[തിരുത്തുക]

The painting Cutting the Stone depicts the extraction, by a man wearing a funnel hat, of the stone of madness

ഫണലുകൾ തല തിരിച്ച് വെച്ചാൽ അതു ഭ്രാന്തിന്റ അടയാളമായി കണക്കാക്കാറുണ്ട്. മധ്യകാലഘട്ടത്തിലെ പല കൊത്തുചിത്രങ്ങളിലും ഇവ കാണാം. ഫണലുകൾ തല തിരിച്ചു വെച്ച് സമയമറിയാനുള്ള ഉപാധികളായും ഉപയോഗിക്കാറുണ്ട്. L Frank Baum ന്റെ The Wonderful Wizard of Oz എന്ന നോവലിലെ Tin Woodman തല തിരിച്ച ഫണൽ തൊപ്പിയായി ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിൽ "ബീർ ഫണലുകൾ" ബീർ (Beer) ഒഴിച്ച് കൊടുക്കാൻ ഉപയോഗിക്കുന്നു. കമ്പ്യൂട്ടർ ലോകത്ത് ഫിൽട്ടറിങ്ങ് സോഫ്റ്റ്‌വെയറിന്റെ ഐക്കണാണ് ഫണലുകൾ.

കൂടുതൽ വിവരങ്ങൾ[തിരുത്തുക]

Media related to Funnel shaped objects at Wikimedia Commons
Media related to Funnels (ship part) at Wikimedia Commons

  1. "Flat Funnel for Compact Storage in kitchen garage RV to funnel fluids". Flat Funnel. മൂലതാളിൽ നിന്നും 2018-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-06-09.
"https://ml.wikipedia.org/w/index.php?title=ഫണൽ&oldid=3638336" എന്ന താളിൽനിന്ന് ശേഖരിച്ചത്