ഫക്കീർ അസീസുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫക്കീർ അസീസുദ്ദീന്റെ ചിത്രം

സിഖ് രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ സഭയിലെ മന്ത്രിയായിരുന്നു ഫക്കീർ അസീസുദ്ദീൻ എന്ന ഫക്കീർ സയിദ് അസീസുദ്ദീൻ (ജീവിതകാലം: 1780 - 1845[1][2] ). രഞ്ജിത് സിങ്ങിന് വളരെ പ്രിയങ്കരനായിരുന്ന ഇദ്ദേഹം, പ്രധാനമായും വിദേശബന്ധങ്ങളുടെ ചുമതലയാണ് വഹിച്ചിരുന്നത്. ചിലയവസരങ്ങളിൽ നികുതിപിരിവ് പോലുള്ള മറ്റു വകുപ്പുകളുടെയും ചുമതല വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനായ ഫക്കീർ നൂറുദ്ദീനും രഞ്ജിത് സിങ്ങിന്റെ സഭാംഗമായിരുന്നു.[3]

ഒരു ക്ഷുരകനായി ജീവിതം തുടങ്ങിയ അസീസുദ്ദീൻ കാലക്രമേണ ഉയർന്ന് രഞ്ജിത്തിന്റെ ഒരു പ്രധാനപ്പെട്ട ഉപദേഷ്ടാവായും പ്രധാന പരിഭാഷകനായും മാറുകയായിരുന്നു.[4]

ഫക്കീർ കുടുംബത്തിന്റെ സ്വകാര്യാധീനതയിലുള്ള ഫക്കീർ ഖാന എന്ന ഒരു മ്യൂസിയം ലാഹോറിൽ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ മറ്റു പല പുരാവസ്തുക്കൾക്കുമൊപ്പം, അസീസുദ്ദീനും നൂറുദ്ദീനും, രഞ്ജിത് സിങ്ങിൽ നിന്നും വിക്റ്റോറിയയിൽ നിന്നും ലഭിച്ച സമ്മാനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ഫക്കീർ അസീസുദ്ദീൻ". സിഖ്‌വിക്കി.ഓർഗ്. സിഖ്നെറ്റ്.കോം. ശേഖരിച്ചത് 2013 ജനുവരി 18.
  2. "ഹീറോസ് ആൻഡ് വില്ലൻസ് ഓഫ് സിഖ് റൂൾ". സിഖ്ഹെറിറ്റേജ്.കോ.യുകെ. ശേഖരിച്ചത് 2013 ജനുവരി 18.
  3. "ഫക്കീർ അസീസുദ്ദീൻ". സിഖ്‌വിക്കി.ഓർഗ്. സിഖ്നെറ്റ്.കോം. ശേഖരിച്ചത് 2013 ജനുവരി 18.
  4. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "4 - കാഠ്മണ്ഡു ആൻഡ് ഡെൽഹി (Kathmandu and Delhi), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 118. ISBN 019579415 X. ശേഖരിച്ചത് 2012 നവംബർ 17. Check date values in: |year= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫക്കീർ_അസീസുദ്ദീൻ&oldid=1818978" എന്ന താളിൽനിന്ന് ശേഖരിച്ചത്