Jump to content

പ്ലിറ്റ്‌വിസ് തടാകം ദേശീയോദ്യാനം

Coordinates: 44°52′50″N 15°36′58″E / 44.88056°N 15.61611°E / 44.88056; 15.61611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Plitvice Lakes National Park
Croatian: Nacionalni park Plitvička jezera
The large waterfall
LocationLika-Senj County, Karlovac County, Croatia
Coordinates44°52′50″N 15°36′58″E / 44.88056°N 15.61611°E / 44.88056; 15.61611
Area296.85 km2
Elevation367 m (Korana bridge), 1279 m (Seliški vrh)
Visitors1,184,449 (in 2014)
Governing bodyJavna ustanova Nacionalni park Plitvička jezera
HR-53231 Plitvička jezera
Tel. +385 (0)53 751 015
www.np-plitvicka-jezera.hr
TypeNatural
Criteriavii, viii, ix
Designated1979 (3rd Session)
Reference no.98
Extensions2000
Endangered1992–1997
TypeNatural
Designated1979
State PartyCroatia
Official name: Nacionalni park Plitvička jezera
DesignatedApril 8, 1949
പ്ലിറ്റ്‌വിസ് തടാകം ദേശീയോദ്യാനം is located in Croatia
പ്ലിറ്റ്‌വിസ് തടാകം ദേശീയോദ്യാനം
Location of Plitvice Lakes National Park in Croatia

ക്രൊയേഷ്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് പ്ലിറ്റ്‌വിസ് തടാകം ദേശീയോദ്യാനം (Plitvice Lakes National Park). ദക്ഷിണ യൂറോപ്പിലെ ഏറ്റവും പഴയ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണിത്.[1] 1979 -ൽ പ്ലിറ്റ് വിറ്റ്സെ ലേക്‌സ്‌ ദേശീയോദ്യാനം യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടംനേടി. [2]

1949-ൽ ആണ് ദേശീയോദ്യാനം സ്ഥാപിതമായത്. ബോസ്നിയയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പർവതങ്ങൾ നിറഞ്ഞ മധ്യ ക്രൊയേഷ്യയിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്. ക്രൊയേഷ്യൻ ഉൾനാടിനെയും അഡ്രിയാറ്റിക് തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന പ്രധാനറോഡ് ദേശീയോദ്യാനത്തിന്റെ മദ്ധ്യേ ആണ് കടന്നുപോകുന്നത്. ദേശീയോദ്യാനത്തിന്റെ സംരക്ഷിതമേഖല 296.85 ചതുരശ്ര കിലോമീറ്ററിൽ ഏറെയാണ്. 1.1 ദശലക്ഷം സന്ദർശകരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.

സവിശേഷതകൾ

[തിരുത്തുക]

ചെറിയ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ തടാകങ്ങൾ മൂലം ലോകപ്രശസ്തമാണ് പ്ലിറ്റ് വിറ്റ്സെ ലേക്‌സ്‌ ദേശീയോദ്യാനം. പതിനാറ് തടാകങ്ങൾ ഇപ്പോൾ ഉപരിതലത്തിൽ നിന്ന് കാണാൻ സാധിക്കും.[3] ഇതിൽ പന്ത്രണ്ടെണ്ണം ഉയർന്ന തടാകങ്ങളായും നാലെണ്ണം താഴെയുള്ള തടാകങ്ങളായും താരംതിരിച്ചിരിക്കുന്നു. എല്ലാ തടാകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ തടാകങ്ങളും കൂടി ഏകദേശം രണ്ടു ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു. 

വ്യത്യസ്തമായ നിറങ്ങളുടെ പേരിലും തടാകങ്ങൾ വിഖ്യാതമാണ്. ആകാശനീല തുടങ്ങി പച്ച, നീല, ചാരനിറങ്ങളിലും തടാകങ്ങൾ കാണപ്പെടുന്നു. വെള്ളത്തിൽ അടങ്ങിയ ധാതുക്കളുടെ അളവിനനുസരിച്ചും, സൂര്യപ്രകാശത്തിന്റെ കോണ് അനുസരിച്ചും ജലത്തിന്റെ നിറംമാറും. പ്രദേശത്ത് നിലനിൽക്കുന്ന വിവിധ കാലാവസ്ഥകളുടെ സ്വാധീനം മൂലവും സംരക്ഷിതമേഖലയുടെ ഉയരവ്യത്യാസംകൊണ്ടും, വളരെ വ്യത്യസ്തമായ സസ്യജാലങ്ങളും മൃഗങ്ങളും ഇവിടെ കാണപ്പെടുന്നു.

സസ്യജാലങ്ങൾ

[തിരുത്തുക]
The lady's-slipper orchid Cypripedium calceolus
(symbolic image)

പ്ലിറ്റ് വിറ്റ്സെ ലേക്‌സ്‌ ദേശീയോദ്യാനം ബീച്ച്, സ്പ്രുസ്, ഫിർ മരങ്ങൾ നിറഞ്ഞ കൊടുംവനമാണ്. സൂക്ഷ്മകാലാവസ്ഥ വ്യത്യാസം മൂലവും, ഉയരവ്യത്യാസംകൊണ്ടും, മണ്ണിന്റെ വ്യത്യാസം കൊണ്ടും വൈവിധ്യം നിറഞ്ഞ സസ്യങ്ങൾ ഇവിടെ കാണപ്പെടുന്നു. ഇതുവരെ 109 സ്‌പീഷീസുകളിലായി 1267 വ്യത്യസ്ത സസ്യങ്ങളെ ഈ പ്രദേശത്ത് നിന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ഇതിൽ 75 എണ്ണം ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. 55 വ്യത്യസ്ത ഇനം ഓർക്കിഡുകളും ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.[4] 

ജീവജാലങ്ങൾ

[തിരുത്തുക]
Brown bear
(symbolic image)

വൈവിധ്യമാർന്ന ജന്തുക്കളും പക്ഷികളും ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. യൂറോപ്യൻ ബ്രൗൺ ബെയർ, ചെന്നായ, ലിന്സ്, കാട്ടു പൂച്ച എന്നിവ ഇവിടെ കാണപ്പെടുന്നു. ഏകദേശം 50 ഇനം സസ്തനികൾ, 321 തരം പൂമ്പാറ്റകൾ, 12 തരം ഉഭയജീവികൾ ഏതാനും ഉരഗങ്ങൾ എന്നിവ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. 

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. There are seven other national parks in Croatia, as well as ten nature parks.
  2. UNESCO World Heritage Centre (2000-11-30). "UNESCO World Heritage, no. 98". Whc.unesco.org. Retrieved 2013-09-08.
  3. "Plitvice Lakes National Park, protected area". Archived from the original on 2009-03-28. Retrieved 2016-04-30.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "NP Plitvička jezera, Endemske vrste (Prof. dr. sc. Nedeljka Šegulja)". Archived from the original on 2008-12-16. Retrieved 2016-04-30.{{cite web}}: CS1 maint: bot: original URL status unknown (link)