പ്രിയദർശിനി ശ്യാംസുന്ദർ
പ്രിയദർശിനി ശ്യാംസുന്ദർ | |
---|---|
ജനനം | 2 ജൂൺ 1980 |
ദേശീയത | ഇന്ത്യക്കാരി അമേരിക്കൻ പാസ്പോർട്ട് |
തൊഴിൽ | ഗായിക, അഭിനേത്രി, മാരത്തൺ, സാമൂഹിക പ്രവർത്തക |
ന്യൂയോർക്കിലെ ബ്രൂക്കിലിനിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ഇന്ത്യൻ ഗായികയും അഭിനേത്രിയും കായികതാരവും സാമൂഹികപ്രവർത്തകയുമാണ് പ്രിയദർശിനി ശ്യാംസുന്ദർ. ഇംഗ്ലീഷ്: Priyadarshini Shyamsunder.[1] ഹിമാലയത്തിൽ വച്ച് നടത്തിയ 100 മൈൽ അൾട്രാ മരത്തൺ പൂർത്തിയാക്കിയ ഏക ഇന്ത്യൻ വനിതാ താരവും, [2] 23 വയസ്സിൽ, ഏറ്റവും പ്രായം കുറഞ്ഞ വനിതയുമായി പ്രിയദർശിനി.[3] വിൻഡ്ചേസേർസ് എന്ന പേരിൽ അൾട്രാമാരത്തണുകൾ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയാണിവർ. നിരവധി ഹിന്ദി സിനിമകളിൽ പാടിയിടുള്ള അവർ അടുത്തിടെ ദ ലെറ്റേർസ് എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രജ്ഞനും സംഗീതജ്ഞനുമായ റോയ് വൂട്ടൻ ആരംഭിച്ച ബ്ലാക് മൊസാർട്ട് എൻസെംബ്ല് എന്ന സംഗീതസംഘത്തിലെ അംഗമാണ്.
ജീവിതരേഖ
[തിരുത്തുക]മഹാരാഷ്ട്രയിലെ മുംബയിൽ 1983 ഡിസംബർ 25 നാണ് പ്രിയദർശിനി ജനിച്ചത്.
സംഗീതജീവിതം
[തിരുത്തുക]ചെറുപ്പത്തിൽ തന്നെ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. മേനെ പ്യാർ ക്യോം കിയാ, ഡി കമ്പനി. ഡാർലിങ്ങ് എന്നീ സിനിമകളിൽ ഗാനം ആലപിച്ചിട്ടുണ്ട്.[4] നൂറോളം ടെലിവിഷൻ-റേഡിയോ പരസ്യങ്ങൾക്കായി പ്രിയ പാടിയിട്ടുണ്ട്. നിരവധി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രിയ ഇപ്പോൾ കാർഷ് കലേ, ദ എപ്പിക്കോറസ്, ഹൗസ് ഓഫ് വാട്ടേർസ് എന്നീ ഗായക സംഘങ്ങളുടെ മുൻ നിര ഗായികയാണ്. പേൾ ജാം, റൊയ് ഫൂച്ചർമാൻ വൂട്ടൻ, ജെഫ് ഗോഫ്ഫിൻ, ഫിലിൽ ലാസ്സിറ്റെർ, ലൂയി ബാങ്സ്, ഷേസ് ഷാനഹൻ, ജേക് ഷിമബുകുരു, ആലം ഖാൻ, മാക്സ് സീടീ തുടങ്ങിയവ സംഗീതജ്ഞരുമായി പ്രവർത്തിച്ചിട്ടുണ്ട്.
സമൂഹികപ്രവർത്തനം
[തിരുത്തുക]മാതാപിതാക്കൾക്കൊപ്പം ജനരക്ഷിത എന്ന പേരിൽ സന്നദ്ധ സംഘടന നടത്തുന്നുണ്ട്. കാൻസർ ബാധിതരായ കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കാൻ പ്രിയ 15 വയസ്സുമുതലേ മതാപിതാക്കൾക്കൊപ്പം പ്രവർത്തിക്കുന്നു. ജന രക്ഷിത ഇതുവരെ 3500 ഓളം രോഗികൾക്ക് ആശ്വാസമായിട്ടുണ്ട്. 2004 സുനാമി പ്രളയത്തിനുശേഷം തമിഴ്നാട്ടിൽ സുനാമി ബാധിത പ്രദേശത്തേക്ക് താൽകാലിക താമസം മാറ്റുകയും പ്രശ്നബാധിതരെ പുനരധിവസിക്കാനായി പ്രയത്നിക്കുകയും ചെയ്തു. [4]
കായികരംഗം
[തിരുത്തുക]2011 ൽ ഹിമാലയത്തിൽ വച്ച് നടത്തിയ 100 മൈൽ അൾട്രാ മരത്തൺ പൂർത്തിയാക്കിയ ഏക ഇന്ത്യൻ വനിതാ താരവും, [2] 23 വയസ്സിൽ, ഏറ്റവും പ്രായം കുറഞ്ഞ വനിതയുമായി പ്രിയദർശിനി. വിൻഡ്ചേസേർസ് എന്ന പേരിൽ അൾട്രാമാരത്തണുകൾ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയാണിവർ. സന്ദക്ഫു എന്ന പേരിൽ നിരവധി അൽട്രാമാരത്തണുകൾ അവർ നടത്തുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. [5]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ജനരക്ഷിത [1] Archived 2017-05-16 at the Wayback Machine.
- ഹൗസ് ഓഫ് വാട്ടേഴ്സ് [2]
- സ്വന്തം വെബ്സൈറ്റ് [3] Archived 2016-11-20 at the Wayback Machine.
- വിൻഡ് ചേസേഴ്സ് [4]
റഫറൻസുകൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-20. Retrieved 2017-02-28.
- ↑ 2.0 2.1 http://timesofindia.indiatimes.com/life-style/Extreme-close-up-of-a-crooning-glory/articleshow/3818106.cms
- ↑ Rohit, Ghosh. "List: Female Indian Athletes Who Have Won Titles or Set Records". റാന്റ് സ്പോർട്ട്സ്. Archived from the original on 2017-04-30. Retrieved 2017.
{{cite web}}
: Check date values in:|access-date=
(help) - ↑ 4.0 4.1 http://www.imdb.com/name/nm2899974/bio?ref_=nm_ov_bio_sm
- ↑ Guest Author (08/11/2014). "Sandakphu 70 Mile Himalayan Race". അൾട്രാ റണ്ണിങ്ങ് മാഗസിൻ. Retrieved 2017.
{{cite web}}
:|last=
has generic name (help); Check date values in:|access-date=
and|date=
(help)