പ്രാണികളുടെ ചിറകുകൾ
പ്രാണികളുടെ ബാഹ്യാസ്ഥികൂടത്തിനു പുറത്തു കാണപ്പെടുന്ന പറക്കുവാൻ സഹായിക്കുന്ന അവയവങ്ങളാണ് പ്രാണികളുടെ ചിറകുകൾ. അവ പ്രാണികളുടെ ഉരസ്സിന്റെ രണ്ടും മൂന്നും ഖണ്ഡങ്ങളിൽ കാണപ്പെടുന്നു. രണ്ടു ജോടി ചിറകുകളെ മുൻചിറകുകൾ, പിൻചിറകുകൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ചില പ്രാണികൾക്ക് പിൻചിറകുകൾ ഇല്ല. തുമ്പികൾ ന്യൂറോപ്റ്റെറ തുടങ്ങിയ പ്രാണികളുടെ ചിറകുകൾ ധാരാളം ഞരമ്പുകൾ ഉപയോഗിച്ചു ബലപ്പെടുത്തിയിട്ടുണ്ട്.[1][2] ഈ ഞരമ്പുകളുടെ ഘടന അവയെ കുടുംബങ്ങളും ജനുസുകളുമായി വേർതിരിക്കുവാൻ സഹായകമാണ്.[3]
ചില പ്രാണികളുടെ പേശികൾ നേരിട്ടും മറ്റുചിലവയുടേത് അല്ലാതെയും ചലിപ്പിക്കുന്നു. മുട്ടിലിഡെ, സ്ട്രെപ്സിപ്റ്റെറ പോലെയുള്ള ചിലപ്രാണികളുടെ ഒരു ലിംഗത്തിനു മാത്രമേ ചിറകുകൾ ഉള്ളൂ. ഉറുമ്പ്, ചിതൽ പോലെയുള്ള പ്രാണികളിൽ വേലക്കാർക്ക് ചിറകുകൾ ഇല്ല. അഫിഡ് പോലെയുള്ള ചിലപ്രാണികളിൽ ജൈവവ്യാപന ഘട്ടത്തിൽ മാത്രമേ ചിറകുകൾ ഉണ്ടാവുകയുള്ളൂ. ചില പ്രാണികൾ ചിറകുകൾ മടക്കിയും മറ്റുചിലവ ഉടലോടു ചേർത്തോ അല്ലാതെയോ വിടർത്തിത്തന്നെവെച്ചും വിശ്രമിക്കുന്നു. ചില പ്രാണികളുടെ ഒരുജോടി ചിറകുകൾ മാത്രമേ മടക്കാനാവൂ.
ചിറകുകൾ എങ്ങനെയാണ് ഉത്ഭവിച്ചതെന്ന് ഇപ്പോളും വ്യക്തമല്ല.[4] [5][6][7][8][9][10][11]
അവലംബം[തിരുത്തുക]
- ↑ Meyer, John R. (5 January 2007). "External Anatomy: WINGS". Department of Entomology, North Carolina State University. മൂലതാളിൽ നിന്നും 16 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-21.
- ↑ Chapman, R.F. (1998). The Insects: Structure and function (4th പതിപ്പ്.). Cambridge, New York: Cambridge University Press. ISBN 0-521-57048-4.
- ↑ Gilliott, Cedric (August 1995). Entomology (2 പതിപ്പ്.). Springer-Verlag New York, LLC. ISBN 0-306-44967-6.
- ↑ Crampton, G. (1916). "The Phylogenetic Origin and the Nature of the Wings of Insects According to the Paranotal Theory". Journal of the New York Entomological Society. 24 (1): 1–39. doi:10.2307/25003692. JSTOR 25003692.
- ↑ Ross, Andrew (2017). "Insect Evolution: The Origin of Wings". Current Biology. 27: R113–R115. doi:10.1016/j.cub.2016.12.014 – via Web of Science.
- ↑ Averof, Michalis, and S. M. Cohen. (1997). "Evolutionary origin of insect wings from ancestral gills". Nature. 385: 627–630. Bibcode:1997Natur.385..627A. doi:10.1038/385627a0 – via Web of Science.
- ↑ Grodnitsky, Dmitry, L. (1999). Form and Function of Insect Wings: The Evolution of Biological Structures. പുറങ്ങൾ. 82–83.
- ↑ Alexander, David, E. (2015). On the Wing: Insects, Pterosaurs, Birds, Bats and the Evolution of Animal Flight. Oxford University Press. പുറങ്ങൾ. 74-101.
- ↑ Haug, Joachim , C. Haug., and R. J. Garwood. (2016). "Evolution of insect wings and development - new details from Palaeozoic nymphs". Biological Reviews. 91: 53–69. doi:10.1111/brv.12159.
- ↑ Clark-Hatchel, Courtney (2013). "Insights into insect wing origin provided by functional analysis of vestigial in the red flour beetle, Tribolium castaneum". Proceedings of the National Academy of Sciences of the United States of America. 110: 16951–16956. Bibcode:2013PNAS..11016951C. doi:10.1073/pnas.1304332110. PMC 3801059.
- ↑ Prokop, Jakub, Pecharová, M., Nel, A., Hörnschemeyer, T., Krzemińska, E., Krzemiński, W., & Engel, M (2017). "Paleozoic Nymphal Wing Pads Support Dual Model of Insect Wing Origins". Current Biology. 27: 263–269. doi:10.1016/j.cub.2016.11.02.