പ്രദീപ്കുമാർ കാവുന്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളനാടകവേദിയിലെ ഒരു രചയിതാവാണ് പ്രദീപ്കുമാർ കാവുന്തറ.കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിനടുത്ത് കാവുന്തറ എന്ന ഗ്രാമത്തിൽ ജനിച്ചു [കേരള സംഗീത നാടക അക്കാദമി]]യുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ അഞ്ചു തവണ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.[1] ഖാൻകാവിൽ നാടക നിലയത്തിനുവേണ്ടി രചിച്ച 'കരളേ മാപ്പി്നാണ് 2008-ലെ പുരസ്കാരം ലഭിച്ചത്. ചുരുക്കം ചില നാടകങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് മലബാർ തിയേറ്റേഴ്‌സിലാണ് ആദ്യമായി പ്രൊഫഷണൽ നാടക രംഗത്തെത്തിയത്. പിന്നീട് ഖാൻ കാവിൽ നാടക നിലയം, സ്റ്റേജ് ഇന്ത്യ, അങ്കമാലി നാടകനിലയം എന്നീ സമിതികൾക്കായി നാടകങ്ങൾ രചിച്ചു.[1]

നാടക രചനകൾ[തിരുത്തുക]

  • ഉത്തരവാദപ്പെട്ട ഉത്തമൻ (2003)
  • അരവിന്ദൻ സാക്ഷിയാണ് (2004)
  • കരിങ്കുരങ്ങ് (2005)
  • അച്ഛൻ മികച്ച നടൻ
  • മക്ബത്ത് (2013)
  • സർപ്പസത്രം
  • കർക്കടകം ഒന്നു കഴിഞ്ഞോട്ടെ
  • ഓതിരം കടകം
  • ജാലിയൻ വാലാബാഗ്
  • തറവാട്ടച്ഛൻ
  • വകയിൽ ഒരു കുഞ്ഞപ്പ പറഞ്ഞത്
  • പാച്ചു പരേതനായി
  • ശങ്കരൻ ശവാസനത്തിലാണ്
  • ക്ഷണിക്കുന്നു കുടുംബ സമേതം
  • അച്ഛൻ മികച്ച നടൻ
  • കരിങ്കുരങ്ങ്
  • മുൻഷി
  • അരവിന്ദൻ സാക്ഷിയാണ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ 2008-ലെ പ്രൊഫഷണൽ നാടക മത്സരത്തിലെ മികച്ച രണ്ടാമത്തെ രചനയ്ക്കുള്ള പുരസ്കാരമടക്കം (നാടകം:കരളേ മാപ്പ്) ആകെ 5 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "കോഴിക്കോടൻ നാടകപ്പെരുമ". മാതൃഭൂമി. 2009 ജൂൺ 1. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പ്രദീപ്കുമാർ_കാവുന്തറ&oldid=3776900" എന്ന താളിൽനിന്ന് ശേഖരിച്ചത്