പ്രദീപ്കുമാർ കാവുന്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pradeep Kumar Kavumthara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളനാടകവേദിയിലെ ഒരു രചയിതാവാണ് പ്രദീപ്കുമാർ കാവുന്തറ. കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ അഞ്ചു തവണ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.[1] ഖാൻകാവിൽ നാടക നിലയത്തിനുവേണ്ടി രചിച്ച 'കരളേ മാപ്പി്നാണ് 2008-ലെ പുരസ്കാരം ലഭിച്ചത്. ചുരുക്കം ചില നാടകങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് മലബാർ തിയേറ്റേഴ്‌സിലാണ് ആദ്യമായി പ്രൊഫഷണൽ നാടക രംഗത്തെത്തിയത്. പിന്നീട് ഖാൻ കാവിൽ നാടക നിലയം, സ്റ്റേജ് ഇന്ത്യ, അങ്കമാലി നാടകനിലയം എന്നീ സമിതികൾക്കായി നാടകങ്ങൾ രചിച്ചു.[1]

നാടക രചനകൾ[തിരുത്തുക]

 • ഉത്തരവാദപ്പെട്ട ഉത്തമൻ (2003)
 • അരവിന്ദൻ സാക്ഷിയാണ് (2004)
 • കരിങ്കുരങ്ങ് (2005)
 • അച്ഛൻ മികച്ച നടൻ
 • മക്ബത്ത് (2013)
 • സർപ്പസത്രം
 • കർക്കടകം ഒന്നു കഴിഞ്ഞോട്ടെ
 • ഓതിരം കടകം
 • ജാലിയൻ വാലാബാഗ്
 • തറവാട്ടച്ഛൻ
 • വകയിൽ ഒരു കുഞ്ഞപ്പ പറഞ്ഞത്
 • പാച്ചു പരേതനായി
 • ശങ്കരൻ ശവാസനത്തിലാണ്
 • ക്ഷണിക്കുന്നു കുടുംബ സമേതം
 • അച്ഛൻ മികച്ച നടൻ
 • കരിങ്കുരങ്ങ്
 • മുൻഷി
 • അരവിന്ദൻ സാക്ഷിയാണ്

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സംഗീത നാടക അക്കാദമിയുടെ 2008-ലെ പ്രൊഫഷണൽ നാടക മത്സരത്തിലെ മികച്ച രണ്ടാമത്തെ രചനയ്ക്കുള്ള പുരസ്കാരമടക്കം (നാടകം:കരളേ മാപ്പ്) ആകെ 5 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. 1.0 1.1 "കോഴിക്കോടൻ നാടകപ്പെരുമ". മാതൃഭൂമി. 2009 ജൂൺ 1. ശേഖരിച്ചത് 2013 ഓഗസ്റ്റ് 18.
"https://ml.wikipedia.org/w/index.php?title=പ്രദീപ്കുമാർ_കാവുന്തറ&oldid=1822452" എന്ന താളിൽനിന്ന് ശേഖരിച്ചത്