ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:57, 6 ജൂൺ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Brijgopal Harkishan Loya" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
Brijgopal Harkishan Loya
ജനനം12 December 1966 (1966-12-12)
Gategaon, Latur
മരണംഡിസംബർ 1, 2014(2014-12-01) (പ്രായം 47)
മരണ കാരണംCardiac arrest/Physical Assault
തൊഴിൽJudge
Special Judge to the Central Bureau of Investigation
ഓഫീസിൽ
June 2014 – December 2014
മുൻഗാമിJ. T. Utpat
പിൻഗാമിM. B. Gosavi

ഇന്ത്യയിലെ സി,ബി,ഐ പ്രത്യേക കോടതിയിൽ സേവനമനുഷ്ഠിച്ച ന്യായാധിപനായിരുന്നു ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ (1966-2014). സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് കേസിന്റെ വിചാരണയ്ക്ക് നേതൃത്വം നൽകിയിരുന്ന അദ്ദേഹം 2014 ഡിസംബർ 1 ന് നാഗ്പൂരിൽ വെച്ച് മരണപ്പെട്ടു. വിചാരണയുടെ അവസാനഘട്ടത്തിലെ ന്യായാധിപന്റെ മരണത്തിൽ അസ്വാഭാവികത സംശയിച്ച ബന്ധുക്കളും പൊതുപ്രവർത്തകരും അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ബെഞ്ച് 2018 ഏപ്രിൽ 19 ന് ഹരജി തള്ളുകയായിരുന്നു.

ചരിത്രം

2014 ജൂണിലാണ് പ്രത്യേക സിബിഐ കോടതിയിലെ സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് കേസിൽ ലോയ നിയമിതനാകുന്നത്. തന്റെ മുൻഗാമിയിൽ നിന്ന് വ്യത്യസ്തമായി അമിത് ഷാക്ക്, കുറ്റം ചാർത്തപ്പെടുന്നത് വരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ലോയ ഇളവ് നൽകുകയുണ്ടായി. എന്നാൽ കേസ് നടക്കുന്ന മഹാരാഷ്ട്രയിൽ ഉണ്ടെങ്കിൽ അമിത് ഷാ ഹാജരാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ 2014 ഒക്ടോബർ 31-ലെ ഹിയറിങിൽ സംസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും ഷാ തയ്യാറായില്ല. ഇതോടെ അടുത്ത ഹിയറിങ് 2014 ഡിസംബർ 31-ന് നിശ്ചയിച്ച ജസ്റ്റിസ് ലോയ, അന്ന് ഷാ ഹാജരാകുമെന്ന് ഉറപ്പാക്കണമെന്ന് അഭിഭാഷകനോട് ഉത്തരവിട്ടു.[1]

സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി 2014 നവംബർ 30-ന് നാഗ്പൂരിലേക്ക് പോയ ലോയ സർക്കാർ അതിഥി മന്ദിരമായ രവിഭവനിൽ താമസിച്ചു. പിറ്റേന്ന് പുലർച്ചെ 4 മണിയോടെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 6:15-ന് ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു.

ന്യായാധിപന്റെ മരണശേഷം ചുമതലയേറ്റ ജസ്റ്റിസ് എം.ബി. ഗോസവി, 2014 ഡിസംബർ 30-ന് അമിത് ഷാക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയും വിചാരണയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.


അദ്ദേഹത്തിന്റെ മൃതദേഹം ഒരു കുടുംബസുഹൃത്താണ് ലത്തൂരിലേക്ക് കൊണ്ടുപോയത്. ലോയയുടെ ഷർട്ട് കോളറിൽ രക്തക്കറ കണ്ടതായി ലോയയുടെ കുടുംബം വെളിപ്പെടുത്തി. ഇത് പോസ്റ്റ്‌മോർട്ടം പരിശോധനയുടെ ഫലമാകാം എന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.

അവലംബം

 

  1. "India Supreme Court judges: Democracy is in danger". BBC. 12 January 2018. Archived from the original on 14 January 2018. Retrieved 2018-01-14.
"https://ml.wikipedia.org/w/index.php?title=ബ്രിജ്ഗോപാൽ_ഹർകിഷൻ_ലോയ&oldid=3572057" എന്ന താളിൽനിന്ന് ശേഖരിച്ചത്