"ക്യൂ (ഡാറ്റാ സ്ട്രക്‌ച്ചർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
{{Data structures}}
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, be-x-old, bs, ca, cs, da, de, el, es, fa, fi, fr, he, is, it, ja, ko, lt, nl, no, pl, ru, sk, sv, th, uk, vi, zh
വരി 42: വരി 42:
{{Data structures}}
{{Data structures}}
[[വര്‍ഗ്ഗം:ഡാറ്റാ സ്ട്രക്‌ച്ചറുകള്‍]]
[[വര്‍ഗ്ഗം:ഡാറ്റാ സ്ട്രക്‌ച്ചറുകള്‍]]

[[ar:طابور]]
[[be-x-old:Чарга]]
[[bs:Queue]]
[[ca:Cua (estructura de dades)]]
[[cs:Fronta (datová struktura)]]
[[da:Kø (datastruktur)]]
[[de:Warteschlange (Datenstruktur)]]
[[el:Ουρά (επιστήμη υπολογιστών)]]
[[en:Queue (data structure)]]
[[en:Queue (data structure)]]
[[es:Cola (informática)]]
[[fa:صف (ساختار داده)]]
[[fi:Jono]]
[[fr:File (structure de données)]]
[[he:תור (מבנה נתונים)]]
[[is:Biðröð (tölvunarfræði)]]
[[it:Coda (informatica)]]
[[ja:キュー (コンピュータ)]]
[[ko:큐 (자료 구조)]]
[[lt:Eilė (duomenų struktūra)]]
[[nl:Wachtrij]]
[[no:Kø (datastruktur)]]
[[pl:Kolejka (informatyka)]]
[[ru:Очередь (программирование)]]
[[sk:Front (údajová štruktúra)]]
[[sv:Kö (datastruktur)]]
[[th:คิว (โครงสร้างข้อมูล)]]
[[uk:Черга (структура даних)]]
[[vi:Hàng đợi]]
[[zh:队列]]

09:33, 23 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം


പുതിയ അംഗങ്ങളെ പിന്നില്‍ ചേര്‍ക്കുക, നിലവിലുള്ള അംഗങ്ങളെ മുന്‍ഭാഗത്തുനിന്ന് നീക്കുക എന്നീ രണ്ട് പ്രക്രിയകള്‍ മാത്രം അനുവദിക്കുന്ന ഡാറ്റാ സ്ട്രക്‌ച്ചറാണ്‌ ക്യൂ. സാധാരണ ടിക്കറ്റിനും മറ്റും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നതിന്‌ സമാനമാണ്‌ ഇതിന്റെ പ്രവര്‍ത്തനം. ക്യൂവില്‍ ആദ്യം ചേര്‍ക്കപ്പെടുന്ന അംഗങ്ങളാണ്‌ ആദ്യം നീക്കം ചെയ്യപ്പെടുക എന്നതിനാല്‍ ഇതിനെ ഫസ്റ്റ്-ഇന്‍-ഫസ്റ്റ്-ഔട്ട് (FIFO) ഡാറ്റാ സ്ട്രക്‌ചര്‍ എന്നു വിളിക്കുന്നു. ഒരു രേഖീയ ഡാറ്റാ സ്ട്രക്‌ച്ചറാണ്‌ ഇത്.

ഉപയോഗം

കൈവരുന്ന ക്രമത്തില്‍ അംഗങ്ങളുടെമേല്‍ പ്രോസസ്സിങ്ങ് നടത്തേണ്ട ഘട്ടങ്ങളിലെല്ലാം ക്യൂ ആണ്‌ ഉപയോഗിക്കുക. ഉദാഹരണമായി, രണ്ട് കം‌പ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ കാര്യമെടുക്കുക. ഒരു കം‌പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് അയക്കേണ്ട ബൈറ്റുകളെല്ലാം ഒരു ബഫറിന്റെ രൂപത്തില്‍ സൂക്ഷിച്ച് ഒന്നിനു പിറകെ ഒന്നായി അയക്കുകയാണ്‌ ചെയ്യുന്നത്. ഇവിടെ ആദ്യം ലഭിക്കുന്ന ബൈറ്റുകളാണ്‌ ആദ്യം അയക്കേണ്ടത് എന്നതിനാല്‍ ബഫര്‍ ഒരു ക്യൂവിന്റെ രൂപത്തിലായിരിക്കണം.

ക്യൂ ഉപയോഗിച്ച് പ്രോസസ്സിങ്ങ് നടത്തേണ്ടത് ആവശ്യമുള്ള അല്‍ഗൊരിതങ്ങള്‍ ഉണ്ട്. ഗ്രാഫുകളില്‍ ഉപയോഗിക്കുന്ന ബ്രെഡ്ത് ഫസ്റ്റ് സര്‍ച്ച് ആണ്‌ ഒരുദാഹരണം. ഇതില്‍ ആദ്യം കാണുന്ന ശീര്‍ഷങ്ങളെയാണ്‌ ആദ്യം പ്രോസസ് ചെയ്യേണ്ടത് എന്നതിനാല്‍ ശീര്‍ഷങ്ങളെ ഒരു ക്യൂവില്‍ സൂക്ഷിക്കുന്നു.

സി++ സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറി

സി++ സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറിയുടെ ഭാഗമായി ക്യൂ എന്ന ടെം‌പ്ലേറ്റ് ഉണ്ട്[1]. ഇത് ഒരു കണ്ടെയ്നര്‍ അഡാപ്റ്റര്‍ ആണ്‌. queue എന്ന ഹെഡര്‍ ഫയലിലാണ്‌ ഇത് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ പ്രധാന ഫങ്ഷനുകള്‍ ഇവയാണ്‌:

  • void push(T&) : പുതിയ ഒരംഗത്തെ ക്യൂവിന്റെ പിന്നിലേക്ക് ചേര്‍ക്കുക
  • void pop() : ക്യൂവിന്റെ മുന്‍ഭാഗത്തെ അംഗത്തെ നീക്കുക
  • T& front() : ക്യൂവിന്റെ മുന്‍ഭാഗത്തെ അംഗത്തെ റിട്ടേണ്‍ ചെയ്യുക
  • bool empty() : ക്യൂ ശൂന്യമാണോ അല്ലയോ എന്ന് പറയുക

ഉദാഹരണം

സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറിയിലെ ക്യൂ ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം ഭാഗം:

queue<int> theQueue;                            // സംഖ്യകള്‍ക്കായുള്ള ക്യൂ നിര്‍മ്മിക്കുക
theQueue.push(1);                                  // ക്യൂവിന്റെ ഇപ്പോഴത്തെ രൂപം : 1
theQueue.push(2);                                  // ക്യൂവിന്റെ ഇപ്പോഴത്തെ രൂപം : 1 2
theQueue.push(3);                                  // ക്യൂവിന്റെ ഇപ്പോഴത്തെ രൂപം : 1 2 3
while( !theQueue.empty() )                    // ക്യൂവില്‍ അംഗങ്ങള്‍ ഉള്ളിടത്തോളം
{
    cout <<  theQueue.front() << endl;   // ക്യൂവിന്റെ മുന്‍ഭാഗത്തെ അംഗത്തെ ഔട്പുട്ട് ചെയ്യുക
    theQueue.pop();                                  // ക്യൂവിന്റെ മുന്‍ഭാഗത്തെ അംഗത്തെ നീക്കുക
}

ഇതിന്റെ ഔട്പുട്ട് ഇപ്രകാരമായിരിക്കും:

1
2
3

അവലംബം

  1. http://www.sgi.com/tech/stl/queue.html

വര്‍ഗ്ഗം:ഡാറ്റാ സ്ട്രക്‌ച്ചറുകള്‍