"നഗരൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
clean up, Replaced: ð → ല്‍ (2) using AWB
(ചെ.) Robot: Cosmetic changes
വരി 14: വരി 14:


== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
ഭൂപ്രകൃതിയനുസരിച്ച് നഗരൂരിനെ ചരിഞ്ഞ പ്രദേശം, നിരന്ന പ്രദേശം നിലം, ചെങ്കുത്തായ പ്രദേശം, കുന്നിന്‍ മï എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
ഭൂപ്രകൃതിയനുസരിച്ച് നഗരൂരിനെ ചരിഞ്ഞ പ്രദേശം, നിരന്ന പ്രദേശം നിലം, ചെങ്കുത്തായ പ്രദേശം, കുന്നിന്‍ മï എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
== ജലപ്രകൃതി ==
== ജലപ്രകൃതി ==
വരി 40: വരി 40:
#കരിമ്പാലോട്
#കരിമ്പാലോട്


==അവലംബം==
== അവലംബം ==
<references/>
<references/>



21:02, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നഗരൂര്‍ .[1]. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

ഭൂമിയുടെ ഉടമസ്ഥാവകാശം മഠങ്ങളുടെയും ദേവസ്വങ്ങളുടെയും രാജകുടുംബങ്ങളുടെയും കൈയ്യിലായിരുന്നു.

സ്ഥലനാമോല്‍പത്തി

നാഗരികതയുള്ള പ്രദേശം എന്ന കാഴ്ചപ്പാടില്‍ നഗരഊര് എന്ന പേര് ലഭിക്കുകയും വായ്മൊഴിയില്‍ അത് ലോപിച്ച് നഗരൂര്‍ ആയിത്തീരുകയും ചെയ്തു. എന്ന് പറയപ്പെടുന്നു. 80-ലധികം നാഗരുകാവുകള്‍ ഉള്ള ഈ ഭൂവിഭാഗത്തിന് നാഗരുടെ ഊര് എന്ന അര്‍ത്ഥത്തില്‍ നഗരൂര്‍ എന്ന പേര്‍ ലഭിച്ചു എന്ന അഭിപ്രായവും പ്രബലമാണ്.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

നിരവധി കര്‍ഷക സമരങ്ങളും കര്‍ഷക മുന്നേറ്റങ്ങള്ളും ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങളും ഈ പഞ്ചായത്തില്‍ നടത്തപ്പെട്ടിട്ടുണ്ട്. ഇതോടനുബന്ധിച്ച് ധാരാളം പേര്‍ക്ക് പോലീസ് പീഡനങ്ങളും, ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു.

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

നഗരൂര്‍ പഞ്ചായത്ത് 16/8/1953-ല്‍ രൂപീകരിക്കപ്പെട്ടു. ആദ്യ പ്രസിഡന്റ് അഡ്വ.പി. രാമകൃഷ്ണപിള്ള ആയിരുന്നു.

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് നഗരൂരിനെ ചരിഞ്ഞ പ്രദേശം, നിരന്ന പ്രദേശം നിലം, ചെങ്കുത്തായ പ്രദേശം, കുന്നിന്‍ മï എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ജലപ്രകൃതി

പഞ്ചായത്തിന്റെ തെക്കു ഭാഗത്തുകൂടി വാമനപുരം ആറൊഴുകുന്നു. ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. വാര്‍ഡുകളില്‍ കൂടി കടന്നു പോയി വാമനപുരം നദിയില്‍ അവസാനിക്കുന്ന വെള്ളല്ലൂര്‍ തോടും ചെറുതും വലുതുമായ പൊതുകുളങ്ങളുമാണ്. ഏറ്റവും വലിപ്പമുള്ള കുളം കടവിള ചിറയാണ്.

ആരാധനാലയങ്ങള്‍

ദര്‍ശനാവട്ടം ശ്രീആയിരവില്ലി ക്ഷേത്രം, ശങ്കരനാരായണക്ഷേത്രം, മേല്പേരൂര്‍ മഹാവിഷ്ണുക്ഷേത്രം, തേക്കിന്‍കാട് തൃക്കോവില്‍, മാവേലിക്കോണം ഭഗവതി ക്ഷേത്രം, വിരാലൂര്‍ക്കാവ് ദേവീക്ഷേത്രം, കീഴ്പേരൂര്‍ ദേവീക്ഷേത്രം, നഗരൂര്‍ മുസ്ളീം പള്ളി, പേരൂര്‍ മുസ്ളീം പള്ളി, മാത്തയില്‍ മുസ്ളീം പള്ളി മുതലായവയാണ് ഇവിടുത്തെ ആരാധനാലയങ്ങള്‍.

ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

  1. പേരൂര്‍
  2. കീഴ്പേരൂര്‍
  3. മാത്തയില്‍
  4. കേശവപുരം
  5. ചെമ്മരത്തുമുക്ക്
  6. ഗരൂര്‍
  7. ദര്‍ശാവട്ടം
  8. കോട്ടയ്ക്കല്‍
  9. പാവൂര്‍ക്കോണം
  10. തണ്ണിക്കോണം
  11. നെടുമ്പറമ്പ്
  12. തേക്കിന്‍കാട്
  13. നന്തായ്വം
  14. ഈഞ്ചമൂല
  15. വെള്ളല്ലൂര്‍
  16. കരിമ്പാലോട്

അവലംബം

  1. കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (നഗരൂര്‍ ഗ്രാമപഞ്ചായത്ത്)
"https://ml.wikipedia.org/w/index.php?title=നഗരൂർ_ഗ്രാമപഞ്ചായത്ത്&oldid=385542" എന്ന താളിൽനിന്ന് ശേഖരിച്ചത്