"വോട്ടിംഗ് യന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,056 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
വിവിപാറ്റ് യന്ത്രത്തെപ്പറ്റി ചില കാര്യങ്ങൾ ചേർത്തു.
(വിവിപാറ്റ് യന്ത്രത്തെപ്പറ്റി ചില കാര്യങ്ങൾ ചേർത്തു.)
==വോട്ടിങ്ങ് യന്ത്രവും വിവാദങ്ങളും==
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം പൂർണ്ണമായും വിശ്വസനീയവും കുറ്റമറ്റതും ആണെന്ന ഇൻഡ്യൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദം നില നിൽക്കുമ്പോഴും ഒരു ഇലക്ട്രോണിക് യന്ത്രമെന്ന നിലയിൽ, ഈ യന്ത്രം സംശയാതീതമാണെന്നു പറയാൻ കഴിയില്ലെന്നുള്ള വാദവും തുടക്കം മുതൽ തന്നെയുണ്ടായിരുന്നു. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ഏറെ മുൻപന്തിയിലുള്ള പല യൂറോപ്യൻ രാജ്യങ്ങളും തെരഞ്ഞെടുപ്പിന് വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കാതിരിക്കുകയോ,പേപ്പർ ബാലറ്റിലേയ്ക്ക് മടങ്ങുകയോ ചെയ്തിട്ടുള്ളതും, [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽപ്പോലും]] പൂർണ്ണമായും ഇലക്ട്രോണിക് രീതി പിന്തുടരുന്നില്ല- ബാലറ്റിൽ,സ്ഥാനാർത്ഥിയുടെ പേരിനു നേരേ "പഞ്ചിങ്ങ്" നടത്തുകയാണു ചെയ്യുന്നത് എന്നതും ഈ വാദങ്ങൾക്ക് പിൻബലം ആയിട്ടുണ്ട്. അതുപോലെതന്നെ [[ജർമ്മനി]] [[ഫ്രാൻസ്]], [[ഇറ്റലി]], [[ഇംഗ്ലണ്ട്]], [[ജപ്പാൻ]], [[നെതർലന്റ്സ്|നെതർലാൻഡ്സ്]], [[ഇന്തോനേഷ്യ]] തുടങ്ങിയ രാജ്യങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളോടു വിടപറഞ്ഞ് പേപ്പർ ബാലറ്റിലേയ്ക്കു തിരിച്ചുവരുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ പോലും വോട്ടിങ്ങ് മഷീനിൽ കൃത്രിമം കാണിക്കാൻ കഴിയില്ല എന്നത് അവകാശ വാദങ്ങൾക്കപ്പുറം പരസ്യമായി തെളിയിക്കപ്പെടേണ്ടതാണെന്നുള്ള രാജ്യത്തെ പല പ്രധാന രാഷ്ട്രീയ കക്ഷികളുടെയും ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുത്തില്ല. ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങൾക്കായി ഒരു വോട്ടിങ്ങ് യന്ത്രം വിട്ടുകൊടുക്കണമെന്നുള്ള ഒരു ഗവേഷകന്റെ ആവശ്യവും തെരഞ്ഞെടുപ്പു കമ്മീഷൻ നിരാകരിച്ചു. എന്നാൽ ഒരു സമ്മതി ദായകന്, താൻ ചെയ്ത വോട്ട് ,താൻ ഉദ്ദേശിച്ച സഥാനാർത്ഥിക്കു തന്നെയാണു നൽകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്മീഷൻ. ഇതിനായി രണ്ടു തരം പ്രവർത്തന രീതിയാണ് തയ്യാറായിട്ടുള്ളത്.- Voter Verifiable Paper Audit Trail (VVPAT)- വോട്ടു ചെയ്യപ്പെട്ട സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അച്ചടിച്ച ചെറിയ കടലാസ് സമ്മതിദായകനു ലഭിക്കുന്ന വിധവും, അങ്ങനെ കയ്യിൽ ലഭിക്കാതെ അച്ചടിച്ച കടലാസ് ഒരു നിശ്ചിത നേരം കാണാൻ കഴിയുകയും അത് പിന്നീട് യന്ത്രത്തിനുള്ളിലേയ്ക്ക് വീഴുന്ന വിധവും ഉള്ള അച്ചടി യന്ത്രങ്ങളാണ് ഇപ്രകാരം രൂപകല്പന ചെയ്തിട്ടുള്ളത്. ഇത് ജനങ്ങളുടെ ഇടയിൽ പരീക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് (വിവിധ കാലവസ്ഥയിലുള്ള 5 സംസ്ഥാനങ്ങളിലായി ) 5 വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ 2011 ജൂലൈ 23ന് വോട്ടെടുപ്പ് നടത്തുകയുണ്ടായി. തിരുവനതപുരം ജില്ലയിലെ വട്ടിയൂർക്കാവ് നിയമ സഭാ മണ്ഡലത്തിലെ 36 ബൂത്തുകളിൽ ഇതു പ്രകാരം വോട്ടെടുപ്പ് നടന്നു. ഈ പരീക്ഷണത്തിന്റെയും, അതിനോടൊപ്പം ജനങ്ങളിൽ നിന്ന് ചോദ്യാവലിയിലൂടെ ശേഖരിച്ച വിവരങ്ങളുടെയും വിശകലനത്തിനു ശേഷം അച്ചടിച്ച കടലാസ് ഒരു നിശ്ചിത നേരം കാണാൻ കഴിയുകയും അത് പിന്നീട് യന്ത്രത്തിനുള്ളിലേയ്ക്ക് വീഴുന്ന വിധവും ഉള്ള വി.വി.പാറ്റ് യന്ത്രം സ്വീകരിക്കാൻ തീരുമാനമകുകയും ചെയ്തു.
 
വി.വി.പാറ്റ് (VVPAT)
 
സമതിദായകൻ ആർക്കാണോ വോട്ടു രേഖപ്പെടുത്തിയത്, ആ ആൾക്കു തന്നെയാണു ലഭിച്ചിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള ഉപകരണമാണു VVPAT ഏന്നത് . സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേരേയുള്ള ബട്ടൺ അമർത്തുമ്പോൾ അതിനു നേരേയുള്ള ലൈറ്റ് തെളിയുന്നതായിരുന്നു അതത് സ്ഥാനാർത്ഥിക്കുതന്നെ വോട്ടു ലഭിച്ചു എന്നതിന്റെ അടയാളമായി മുൻപ് ഉണ്ടായിരുന്നത്. ഇത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കായി സ്ഥാനാർഥിയുടെ പേരും ചിഹ്നവും രാഷ്ട്രീയപാർട്ടിയുടെ പേരും( ഉള്ള പക്ഷം) രേഖപ്പെടുത്തിയ ഒരു കടലാസ്സ് ഏഴു സെക്കൻഡ് നേരം കാണാൻ കഴിയുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുന്ന സംവിധാനമാണ് VVPAT. ഈ കടലാസ്സ് കഷണം സമ്മതിദായകനു ലഭിക്കുന്നതല്ല. കയ്യിൽ ലഭിക്കാതെ നിശ്ചിത നേരം കാണാൻ കഴിയുകയും അത് പിന്നീട് യന്ത്രത്തിനുള്ളിലേയ്ക്ക് വീഴുകയും ചെയ്യുന്ന വിധമാണിതിന്റെ സംവിധാനം. ലോക് സഭയിലേക്കുള്ള 2019ലെ പൊതു തെരഞ്ഞെടുപ്പ് രാജ്യത്തെ എല്ലാ പോളിങ്ങ് ബൂത്തുകളിലും വി.വി.പാറ്റ് ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. സുപ്രീം കോടതിയുടെ വിധിയനുസരിച്ച് ഓരോ ലോക് സഭാ മണ്ടലത്തിലേയും 5% ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണി വോട്ടിങ്ങ് യന്ത്രത്തിലെ ഫലവുമായി താരതമ്യം ചെയ്ത് ഫലത്തിന്റെ വിശ്വസനീയത ഉറപാക്കുന്നു.
 
== അവലംബം ==
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3131195" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി