"കാൾ ബെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ജീവചരിത്രം==
1844-ൽ ജർമ്മനിയിലെ [[കാൾസ്റൂഹെ]]യ്ക്കടുത്തുള്ള മ്യൂൾബർഗിൽ ജനനം. [[കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]]യിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 1883 ൽ [[മാൻഹൈം|മാഹൈമിൽമാൻഹൈമിൽ]] ഇന്റേർണൽ കമ്പഷൻ എഞ്ചിൻ നിർമ്മിക്കാൻ ബെൻസ് ആൻഡ് കമ്പനി സ്ഥാപിച്ചു. 1885 ൽ കമ്പനി ലോകത്തിലെ ആദ്യത്തെ മോട്ടോർ കാർ നിർമ്മിച്ചു. ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ എന്നറിയപ്പെടുന്ന ഈ ത്രിചക്ര വാഹനം ഇപ്പോൾ ജർമ്മനിയിലെ [[മ്യൂണിക്ക്|മ്യൂണിക്കിൽ]] സൂക്ഷിച്ചിരിക്കുന്നു. 1886 ജനുവരി 29 നാണ് ബെൻസ് അതിന്റെ ഡിസൈൻ പേറ്റന്റ് സ്വന്തമാക്കുന്നത്. 1888ൽ കാൾ ബെൻസിന്റെ ഭാര്യയും വ്യവസായ പങ്കാളിയുമായ [[ബർത്ത ബെൻസ്|ബെർത്ത ബെൻസ്]] ഈ വാഹനത്തിൽ പര്യടനം നടത്തി ഒരു മോട്ടോർ വാഹനം നീണ്ടദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയായി. ഈ ഉദ്യമം വഴി ബെൻസ് പേറ്റൻറ്-മോട്ടോർവാഗണിലേയ്ക്ക് ലോക ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നതിനും കമ്പനിയുടെ ആദ്യവിൽപ്പന നടത്തുന്നതിനും സാധിച്ചിരുന്നു. 1899 ൽ കമ്പനി റേസിങ് കാറുകളുടെ ഒരു പരമ്പര നിർമ്മിച്ചു. 1926-ൽ ബെൻസ് കമ്പനി ഡൈംലറുമായി ലയിച്ച് [[മെഴ്‌സിഡസ് ബെൻസ്]] വാഹന നിർമ്മാതാക്കളായ ഡൈംലർ-ബെൻസ് രൂപീകരിച്ചു. 1929-ൽ 84 ആം വയസ്സിൽ ജർമ്മനിയിലെ ലാഡൻബുർഗിൽ വച്ച് മരണം.
 
==അവലംബം==
338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3122936" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി