ബർത്ത ബെൻസ്

ബർത്ത ബെൻസ് (Bertha Benz), ജർമ്മൻ ഓട്ടോമോബൈലിന്റെ ഉപജ്ഞാതാവായിരുന്ന കാൾ ബെൻസിൻറെ പത്നിയും അദ്ദേഹത്തിൻറെ വ്യവസായ പങ്കാളിയും നിക്ഷേപകയുമായിരുന്നു. 1888 ഓഗസ്റ്റ് 5 ന് ആന്തരിക ജ്വലന എഞ്ചിൻ ഘടിപ്പിച്ച ഒരു മോട്ടോർ വാഹനം ദീർഘദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയും ആദ്യ വനിതയുമായിരുന്നു ബർത്ത ബൻസ്[1]. ഈ ഉദ്യമത്തിലൂടെ ബെൻസ് പേറ്റൻറ്-മോട്ടോർവാഗണിലേയ്ക്ക് ലോക ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നതിനും കമ്പനിയുടെ ആദ്യവിൽപ്പന നടത്തുന്നതിനും അവർക്ക് സാധിച്ചു. ബെൻസ് പേറ്റന്റ്-മോട്ടോർവാഗണിന്റെ ഫീൽഡ് ടെസ്റ്റിംഗ് നടത്തിയതോടൊപ്പം ബ്രേക്ക് ലൈനിംഗും അവർ കണ്ടുപിടിച്ചു. 105 കിലോമീറ്റർ (65 മൈൽ) ദൂരമുള്ള ആ യാത്രയിൽ വാഹനത്തിന്റെ നിരവധി പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് സാധിച്ചു.[2] അങ്ങനെ ചെയ്തതിലൂടെ, അവർ പേറ്റന്റ്-മോട്ടോർവാഗണെ ലോകമെമ്പാടും ശ്രദ്ധേയമാക്കുകയും കമ്പനിയുടെ ആദ്യ വിൽപ്പന നേടുകയും ചെയ്തു. ബെർത്ത ബെൻസിന് ഗ്രാൻഡ് ഡച്ചി ഓഫ് ബാഡനിൽ പഠിക്കാൻ അനുവാദമില്ലായിരുന്നു, കൂടാതെ അവരുടെ സാമ്പത്തികവും പ്രായോഗികവുമായ എഞ്ചിനീയറിംഗ് സംഭാവനകൾ 21-ാം നൂറ്റാണ്ട് വരെ അവഗണിക്കപ്പെടുകയും ചെയ്തു.
ആദ്യകാലവും വിദ്യാഭ്യാസവും
[തിരുത്തുക]1849 മെയ് 3 ന് ജർമ്മനിയിലെ ഫോർഷൈം നഗരത്തിലെ ഒരു സമ്പന്നമായ മരപ്പണിക്കാരുടെ കുടുംബത്തിലാണ് കാസിലി ബെർത്ത റിംഗർ എന്ന പേരിൽ ജനിച്ചത്. മാതാപിതാക്കളുടെ ഒൻപത് മക്കളിൽ മൂന്നാമത്തെയാളായിരുന്നു അവർ. ഗ്രാൻഡ് ഡച്ചി ഓഫ് ബാർനിലെ ഫോർഷൈമിൽ, പ്രമുഖ മരപ്പണിക്കാരനായിരുന്ന പിതാവ് കാൾ ഫ്രീഡ്രിക്ക് റിംഗറും 20 വയസ്സുള്ള മാതാവ് അഗസ്റ്റെ ഫ്രീഡ്രിക്കും, സമ്പന്നരായ വ്യക്തികളായിരുന്നു. അവർ ബാഡനിലെ ഫോർഷൈമിൽ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വളരെയധികം നിക്ഷേപവും നടത്തിയിരുന്നു.[3][4][5]
അവലംബം
[തിരുത്തുക]- ↑ Robertson, Patrick (2011), Robertson's Book of Firsts: Who Did What for the First Time, Bloomsbury Publishing USA, p. 91, ISBN 9781608197385, retrieved 28 May 2015
- ↑ Robertson, Patrick (2011), Robertson's Book of Firsts: Who Did What for the First Time, Bloomsbury Publishing US, p. 91, ISBN 978-1608197385, retrieved 28 May 2015
- ↑ Castro, Michelle (3 August 2023). "Bertha Benz". Britannica. Retrieved 19 February 2024.
Bertha Ringer was the third of nine children. Her father, Karl Friedrich Ringer, a master builder and carpenter, and her mother, Auguste Friedrich, were wealthy individuals who invested heavily in their children's educations.
- ↑ "First car ride in the world". German Patent and Trade Mark Office. 8 May 2020. Archived from the original on 27 March 2020. Retrieved 14 May 2020.
- ↑ "Bertha Benz". Daimler (in ഇംഗ്ലീഷ്). Archived from the original on 26 January 2021. Retrieved 14 May 2020.