"റെംബ്രാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Swap to version with correct colours, English Heritage official photograph)
No edit summary
 
[[നെതർലന്റ്സ്|നെതർലന്റ്സിൽ]] ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു '''റെംബ്രാന്റ് വാങ് റേയ്ൻ'''.<ref>
http://forvo.com/word/rembrandt_van_rijn/</ref> (ജൂലൈ 15,[[1606]] – ഒക്ടോബർ 4, [[1669]]). '''റെംബ്രാണ്ട് ഹാർമെൻസൂൺ വാങ് റേയ്ൻ''' (ഇംഗ്ലീഷ്:Rembrandt Harmenszoon van Rijn) എന്നാണ്‌ പൂർണ്ണനാമം. ചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെ രചനകൾ സൃഷ്ടിക്കപ്പെടുന്നത്. സൗഭാഗ്യപൂർണ്ണമായ യൗവനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയവയായിരുന്നു.
 
== ജീവിതരേഖ ==
അദ്ദേഹം [[1606]] [[ജൂലൈ 15]]-നു, [[ലൈഡൻ]] എന്ന സ്ഥലത്ത് ജനിച്ചു. ഹാർമാൻ ഗെരീത്സൂൺ വാന്ദ് റേയ്ൻ ആയിരുന്നു പിതാവ്. റെംബ്രാന്റ് അവരുടെ കുടുംബത്തിലെ ഒൻപതാമത്തെ കുട്ടിയായിരുന്നു . കുടുംബം സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. ചെറുപ്പത്തിലേ റെംബ്രാന്റ് [[ലാറ്റിൻ|ലത്തീൻ]] പഠിക്കുകയും പിന്നീട് ലൈഡൻ സർവകലാശാലയിൽ ചേരുകയും ചെയ്തു. ചിത്രരചനയിലുള്ള താല്പര്യം മൂലം അദ്ദേഹം ലൈഡനിലെ ചിത്രകാരനായ യാക്കോബ് വാങ് സ്വാനെൻബർഗിന്റെ കീഴിൽ പരിശീലനത്തിനായി ചേർന്നു. മൂന്നുവർഷം അദ്ദേഹത്തിനു കീഴിൽ ചിത്രരചന അഭ്യസിച്ചു. അതിനുശേഷം [[ആംസ്റ്റർഡാം|ആംസ്റ്റർഡാമിലെ]] പീത്തർ ലാസ്റ്റ്മാൻ എന്ന ചിത്രകാരനു കീഴിൽ ആറുമാസം പരിശീലിച്ചു. താമസിയാതെ അദ്ദേഹം സുഹൃത്തായ യാൻ ലീവേൻസുമായി ചേർന്ന് ഒരു ചിത്രരചനാശാല ആരംഭിച്ചു. (1624-1625) അദ്ദേഹം വിദ്യാർത്ഥികളെ ചിത്രരചന പഠിപ്പിക്കുവാനും ആരംഭിച്ചു.
 
1629-ൽ കോൺസ്റ്റാന്റീൻ യൂജീൻ എന്ന പൊതുപ്രവർത്തകൻ റെംബ്രാന്റിന്റെ പ്രതിഭയെ തിരിച്ചറിയുകയും അദ്ദേഹത്തെ ഹേഗിലെ കോടതിയുടെ ജോലിക്കായി നിയോഗിക്കുകയും ചെയ്തു. ഈ ബന്ധത്തിലൂടെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഫ്രെഡ്റീക് ഹെൻറി രാജകുമാരൻ കാണാനിടയാകുകയും അങ്ങനെ ചിത്രങ്ങൾ വിറ്റുപോകുകയും ചെയ്തു.
49,637

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2950093" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി