"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 106.208.123.63 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 34: വരി 34:


[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
മാലികി മദ്ഹബ്

അൽ ഇമാം മാലികുബ്നു അനസിബിനു അബീആമിർ അൽ അസ്ബഹീ(റ) (ഹി: 94-179)
മദീന കേന്ദ്രമാക്കി പ്രവർത്തിച്ച ഇമാം മാലിക്(റ) ഹദീസുകൾ സമാഹരിച്ചതിന് പുറമെ സ്വഹാബികളുടെയും താബിഉകളുടെയും ഫത്വകളും ശേഖരിച്ചു. അബദുറഹ്മാനുബ്നു ഹുർമുസ്, ഇബ്നു ശിഹാബിസ്സുഹ്രി, നാഫിഅ്(റ) തുടങ്ങിയവരാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗുരുവര്യർ.

ഖുർആനും ഹദീസിനും പുറമെ മറ്റു മദ്ഹബുകളിൽ നിന്നും വ്യത്യസ്തമായി മദീനക്കാരുടെ പ്രവർത്തനങ്ങൾ ഇദ്ദേഹം തന്റെ മദ്ഹബിന്റെ അടിസ്ഥാനമായി അവലംബിച്ചിരുന്നു. ഇവക്ക് പുറമെ സ്വഹാബിമാരുടെ വാക്കുകളും ഖിയാസും ഇസ്തഹ്സാനും ഇദ്ദേഹം കർമ ശാസ്ത്ര വിധികളുടെ ആധാരമാക്കിയിരുന്നു.
ഈജ്പ്ത്, സ്പൈൻ, ആഫ്രിക്ക, തുടങ്ങിയ വിദൂര ദേശങ്ങളിൽ നിന്ന് വരെ വിദ്യാർത്ഥികൾ ഇദ്ദേഹത്തിന്റെ ശിഷ്യത്വം നേടാൻ മദീനയിലെത്തിയിരുന്നു. 

ഇവരിൽ പ്രമുഖരാണ്:
1) അബൂ അബ്ദില്ലാഹ് അബ്ദുറഹ്മാനിബ്നുൽ ഖാസിം( -191)
2) അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്നു വഹബ് ബിൻ മുസ്ലിം അൽ ഖുറശിയ്യ്
3) അശ്ഹബ് ബ്നു അബ്ദിൽ അസീസിൽ ഖൈസിയ്യിൽ ആമിരീ
4) അബൂ അബ്ദില്ലാഹ് സിയാദ്ബ്നു അബ്ദുറഹ്മാൻ അൽഖുർഥ്വുബീ
5) യഹ്യബ്നു യഹ്യബ്നു കസീരില്ലൈസീ

06:19, 16 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മുസ്‌ലിംപണ്ഡിതൻ
മാലികിബ്നു അനസ്
Madh'habമാലികി, സുന്നി
പ്രധാന താല്പര്യങ്ങൾഹദീസ്, കർമ്മശാസ്ത്രം
സൃഷ്ടികൾമുവത്വ
സ്വാധീനിക്കപ്പെട്ടവർ

ഇസ്ലാമിലെ നാല്‌ മദ്‌ഹബുകളിലൊന്നായ മാലികി മദ്‌ഹബിന്റെ സ്ഥാപകനാണ്‌ മാലികിബ്നു അനസ്' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ ഇമാം മാലിക് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. ഹനഫി മദ്‌ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫ, ശിയാ ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫി‌ഈ മദ്‌ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ ഗുരുവുമായിരുന്നു. പണ്ഡിതന്മാരിലെ നക്ഷത്രം എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[1]

മദീനയിലായിരുന്നു മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് സ്വഹാബിയായ അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.[2]

മുഹമ്മദ്. ഇബ്നു ഉമർ, നാഫിഈ, മാലിക് എന്നിവർ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ സുവർണ്ണപരമ്പര എന്ന് വിളിക്കുന്നു. ബുഖാരി ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.

അവലംബം

  1. "The Life and Times of Malik ibn Anas". Islaam.Com. Retrieved 2010-04-10.
  2. ""Imaam Maalik ibn Anas" by Hassan Ahmad, '''Al Jumuah' Magazine'' Volume 11 – Issue 9". Sunnahonline.com. Retrieved 2010-04-10.
"https://ml.wikipedia.org/w/index.php?title=മാലികിബ്നു_അനസ്&oldid=1967838" എന്ന താളിൽനിന്ന് ശേഖരിച്ചത്