"സംവാദം:മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
5,743 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 11:31, 29 ഏപ്രിൽ 2013 (UTC)
::[[സുറിയാനി ക്രിസ്ത്യാനികൾ]] എന്ന താൾ ആറു മാസം മുൻപ് [[മാർ തോമാ നസ്രാണികൾ]] എന്ന താളിൽ ലയിപ്പിച്ചതായി കാണുന്നു. പഴയ താളിൽ ഉണ്ടായിരുന്ന ഉള്ളടക്കം എന്തായിരുന്നു എന്നറിയില്ല. എന്നാൽ സുറിയാനി ക്രിസ്ത്യാനികൾ എന്നാൽ മാർ തോമാ നസ്രാണികൾ എന്നല്ല അർത്ഥം. മാർ തോമാ നസ്രാണികളുടെ സൂപ്പർസെറ്റാണ് സുറിയാനി ക്രിസ്ത്യാനികൾ. അതായത് എല്ലാ മാർ തോമാ നസ്രാണികളും സുറിയാനി ക്രിസ്ത്യാനികളാണെങ്കിലും എല്ലാ സുറിയാനി ക്രിസ്ത്യാനികളും മാർ തോമാ നസ്രാണികൾ അല്ല. സുറിയാനി ആരാധനക്രമം ഉപയോഗിക്കുന്ന ലോകത്തെ എല്ലാ ക്രൈസ്തവവിഭാഗങ്ങളെയും പൊതുവിൽ പറയുന്ന വാക്കാണ് സുറിയാനി ക്രിസ്ത്യാനികൾ എന്നത്. [[en:Maronites|മറോനൈറ്റുകൾ]], [[en:Assyrian people|അസീറിയൻസ്]] എന്നിങ്ങനെ പല ജനവിഭാഗങ്ങളും സുറിയാനി ക്രിസ്ത്യാനികൾ എന്ന സംജ്ഞയിൽ ഉൾപ്പെടും. ശ്രദ്ധിക്കുമല്ലോ. - [[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 04:54, 25 ഒക്ടോബർ 2013 (UTC)
 
പ്രിൻസിന്റെ അഭിപ്രായത്തിനു നന്ദി. ലയനനിർദ്ദേശം നൽകപ്പെട്ട് ഒരു വർഷത്തിനുള്ളിൽ ധാരാളം തിരുത്തലുകൾ നടന്നുവെങ്കിലും ലയനത്തിനെതിരായി ഒരു അഭിപ്രായവും വന്നില്ല എന്നതിനാൽ ലയനത്തിനോട് എതിർപ്പുണ്ടാവില്ല എന്ന ധാരണയിലാണ് ലയിപ്പിച്ചത്. തെറ്റാണെന്നറിയില്ലായിരുന്നു. തെറ്റ് ഇപ്പോഴെങ്കിലും കണ്ടെത്തപ്പെട്ടത് നന്നായി. ഈ വിഷയത്തെപ്പറ്റി ധാരണയുള്ളവർ ഇതെപ്പറ്റി കൂടുതൽ ചർ‌ച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കുമെന്ന് കരുതുന്നു. എന്നെപ്പോലെ വിഷയത്തെപ്പറ്റിയുള്ള ആധികാരികമായ അറിവില്ലാത്തവർക്ക് കാര്യങ്ങൾ സ്വതന്ത്രമായി ഗ്രഹിക്കാനോ വേരിഫൈ ചെയ്യാനോ സഹായകമായ അവലംബങ്ങൾ ഇപ്പോഴും ലേഖനത്തി‌ൽ ചേർക്കപ്പെട്ടിട്ടില്ല.
 
[https://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%BE_%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%BE&diff=1302826&oldid=1302825 ഇവിടെ] 2012 മേയ് 11-ന് സുറിയാനി കൃസ്ത്യാനികൾ മാർത്തോമാ നസ്രാണികൾ എന്ന ലേഖനത്തിൽ ലയിപ്പിക്കാൻ നിർദ്ദേശം നൽകപ്പെട്ടിരുന്നു. [https://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%BE_%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%BE&diff=prev&oldid=1739362 ഈ തിരുത്തലിലൂടെയാണ്] രണ്ടു ലേഖനങ്ങളിലെയും ഉള്ളടക്കങ്ങൾ ഒരുമിച്ചു ചേർത്തത്. ഇത് 2013 ഏപ്രിൽ 29 നായിരുന്നു. അടുത്ത തിരുത്തലുകളിലൂടെ നാ‌‌ൾവഴി ലയിപ്പിക്കുകയായിരുന്നു. ലേഖനത്തിലെ ഉള്ളടക്കങ്ങൾ ഒരുമിച്ചു ചേർത്ത തിരുത്തലിൽത്തന്നെ അവലംബം ആവശ്യപ്പെട്ടിട്ടും അവലംബങ്ങൾ ചേർത്തിട്ടില്ലാത്തതുമായ വിവരങ്ങൾ നീക്കുകയും ചെയ്തിരുന്നു. ഇതിൽ ചില വിവരങ്ങൾ സുറിയാനി മലബാർ നസ്രാണികൾ എന്ന ലേഖനത്തിൽ ആവർത്തിച്ചിരുന്നു. ആ ലേഖനത്തിലെ വിവരങ്ങൾ [https://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%BE_%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%BE&diff=next&oldid=1739367 ഇവിടെ] ഈ ലേഖനത്തോട് കൂട്ടിച്ചേർത്തിരുന്നു. ലേഖനത്തിൽ ബാക്കിയുണ്ടായിരുന്ന ആവർത്തനങ്ങൾ ജോൺ ചാക്ക്സ് [https://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%BE_%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%BE&diff=next&oldid=1739368 ഇവിടെ] നീക്കം ചെയ്തിരുന്നു. ജോൺ ചാക്ക്സ് തന്നെയാണ് ലയനനിർദ്ദേശവും വച്ചിരുന്നത്.
 
ഞാൻ ഇതു സംബന്ധിയായ മൂന്ന് ലേഖനങ്ങളിലും വരുത്തിയമാറ്റങ്ങളുടെ വിവരങ്ങൾ നാൾവഴി ലയിപ്പിച്ചതിനാൽ ഈ ലേഖനത്തിന്റെ ചരിത്രത്തിൽ തന്നെയുണ്ട്. രണ്ടു ഡിഫുകൾ മുകളിലെ പാരഗ്രാഫിൽ കൊടുത്തിട്ടുണ്ട്.
 
എന്തായാലും ഇനി നാൾവഴി ലയനത്തിനു പകരം കട്ട് ആൻഡ് പേസ്റ്റ് ലയനം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതാവും നല്ലതെന്നു തോന്നുന്നു. എതിർപ്പില്ല എന്നു കരുതുന്ന ലയനനിർദ്ദേശങ്ങളിൽ പോലും ഭാവിയിൽ എതിർപ്പുണ്ടാകാൻ നല്ല സാദ്ധ്യത കാണുന്നുണ്ട്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 05:34, 25 ഒക്ടോബർ 2013 (UTC)
 
==[[സുറിയാനി മലബാർ നസ്രാണികൾ]] ഈ താളുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച്==
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1849982" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി