"ബോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തുടരും
(തുടരും)
(തുടരും)
 
===ഭൂമിശാസ്ത്രം ===
ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ കടലിടുക്കാണ് ബോസ്ഫറസ്. 31 കിലോമീറ്റർ നീളമുളള ബോസ്ഫറസിന്റെ ഏറ്റവും കൂടിയ വീതി 3.3 കി.മിയും, ഏറ്റവും കുറഞ്ഞ വീതി 0.7 കിലോ മീറ്ററുമാണ്. വളവുതിരിവുകൾ കടലിടുക്കിലൂടെയുളള പ്രയാണം വിഷമകരമാക്കിത്തീർക്കുന്നു. ആഴം 35-125 മീറ്റർ വരെ കാണും.<ref>[http://www.britannica.com/EBchecked/topic/74782/Bosporus ബോസ്ഫറസ്] accessed 22 May 2013</ref> ബോസ്ഫറസിന്റെ ഉത്പത്തിയെപ്പറ്റി, വിവിധാഭിപ്രായങ്ങളാണ് ഭൂഗർഭശാസ്ത്രജ്ഞന്മാർക്കുളളത്.ക്രി.മു. 5600-ൽ [[മദ്ധ്യധരണ്യാഴി|മദ്ധ്യധരണ്യാഴിയിലുണ്ടായ]] വെളളപ്പൊക്കം കരഭേദിച്ചു് കരിങ്കടലിലേക്കുളള വഴിയുണ്ടാക്കിയതാണെന്നും അതല്ല 10,000 വർഷങ്ങൾക്കു മുമ്പു തന്നെ കരിങ്കടലിൽ നിന്ന് മദ്ധ്യധരണ്യാഴിയിലേക്ക് വെളളം ഒഴുകിയിരുന്നെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്.<ref>[http://www.newscientist.com/article/mg17423411.400-flood-hypothesis-seems-to-hold-no-water.html മദ്ധ്യധരണ്യാഴിയിലേ വെളളപ്പൊക്കം ]</ref>, <ref>[http://www.ucl.ac.uk/EarthSci/people/m-kaminski/reprints-pdfs/MG190-Hiscott_etal.pdf കരിങ്കടലിൽ നിന്ന് മദ്ധ്യധരണ്യാഴിയിലേക്കുളള ജലപ്രവാഹം ]</ref> accessed 22 May 2013</ref>
 
===ചരിത്രം===
സാമ്രാജ്യത്തിന്റെ ഭദ്രത ഉറപ്പു വരുത്താനായി ബൈസന്റിനിയൻ ചക്രവർത്തിമാരും ഓട്ടോമാൻ സുൽത്താന്മാരും ബോസ്ഫറസ്സിന്റെ ഇരുകരകളിലും കോട്ടകൾ പണിതു. ആനഡോലു ഹിസാരി (1393), റുമേലി ഹിസാരി (1451).കടലിടുക്കിന്റെ അന്താരാഷ്ട്രീയ വാണിജ്യ,രാഷ്ട്രീയ പ്രാധാന്യങ്ങൾക്ക് മു തൂക്കും നല്കുന്ന മോൺട്രോ ഉടമ്പടി 1936-ലാണ് നിലവിൽ വന്നത്. <ref>[http://sam.baskent.edu.tr/belge/Montreux_ENG.pdf മോൺട്രോ ഉടമ്പടി]</ref> ഇതിനു പിന്നീടു പലേ ഭേദഗതികളും ഉണ്ടായി.ബോസ്ഫറസിലൂടെയുളള വർ ദ്ധിച്ചു വരുന്ന കപ്പൽ ഗതാഗതം<ref>[http://www.bosphorusstrait.com/category/monthly-ship-statistics/ കപ്പൽ ഗതാഗതം സ്ഥിതിവിവരക്കണക്കുകൾ accessed 22 May 2013 ] </ref> അന്തരീക്ഷ മാലിന്യവും പരിസരമാലിന്യവും വർദ്ധിക്കാനും കാരണമാകുന്നു.
=== പാലങ്ങൾ ===
യൂറോപ്യൻ ഏഷ്യൻ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടു തൂക്കു പാലങ്ങളുണ്ട് (suspension bridges). 1973-ൽ നിർമാണം പൂർത്തിയാക്കിയ ബോസ്ഫറസ് പാലവും ( ഒരു കിമി. നീളം 33 മീറ്റർ വീതി), 1988-ൽ പൂർത്തിയാക്കിയ ഫതേ സുൽത്താൻ മഹ്മദ് പാലവും(ഒരു കി.മി നീളം, 39 മീ വീതി ).
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1755714" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി