"വി.ടി. ഇന്ദുചൂഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Changing വർഗ്ഗം:മലയാള സാഹിത്യ വിമർശകർ to വർഗ്ഗം:മലയാളസാഹിത്യനിരൂപകർ
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7906271 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 23: വരി 23:
[[വർഗ്ഗം:ഇന്ത്യയിലെ പത്രപ്രവർത്തകർ]]
[[വർഗ്ഗം:ഇന്ത്യയിലെ പത്രപ്രവർത്തകർ]]
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]

[[en:V. T. Induchoodan]]

22:00, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ദുചൂഡൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇന്ദുചൂഡൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഇന്ദുചൂഡൻ (വിവക്ഷകൾ)

മലയാളത്തിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു വി.ടി. ഇന്ദുചൂഡൻ (സെപ്റ്റംബർ 19, 1919 - ജനുവരി 25, 2002). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരുമായിരുന്നു. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയായി മാറിയ ഇന്ദുചൂഡൻ ആർ.എസ്.എസ്. പ്രവർത്തകനായി മാറി.[1]

ജീവിതരേഖ

1919-ൽ കൊടുങ്ങല്ലൂരിൽ ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും കൊച്ചി പ്രജാമണ്ഡലത്തിലും പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തു.[2] പിന്നീടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആകർഷിക്കപ്പെട്ടത്. തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ കുറേക്കാലം പ്രവർത്തിച്ച ഇന്ദുചൂഡൻ ചരിത്രഗവേഷണം, ലളിതകലകൾ എന്നിവയിലും പ്രത്യേക താല്പര്യം പുലർത്തി. ദേശാഭിമാനി, ജഗൽസാക്ഷി എന്നീ പത്രങ്ങളുടെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.[3]

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനെ തുടർന്ന് ഇന്ദുചൂഡൻ സി.പി.ഐയോടൊപ്പം നിന്നു. ഇതിനെത്തുടർന്ന് സി.പി.എമ്മിൽ നിന്ന് പുറത്തായ ഇദ്ദേഹത്തിന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ദേശാഭിമാനി പത്രവും വിടേണ്ടിവന്നു.[1] 1972 മുതൽ 1978 വരെ ഇദ്ദേഹം കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിസ്ഥാനം വഹിച്ചു.[2][3]

മഹാകവി വള്ളത്തോൾ നാരായണമേനോന്റെ മകൾ മല്ലികയാണ് ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.[1]

സാഹിത്യരംഗത്ത്

ആമിനാബീവി, ചാണക്യൻ എന്നീ തൂലികാനാമങ്ങളിലാണ് ഇദ്ദേഹം എഴുതിയിരുന്നത്.[2] വെൽഡൽ വിൽക്കിയുടെ വൺവേൾഡിന്റെ (ഏകലോകം) വിവർത്തനത്തിനു പുറമേ ശുദ്ധീകരണം, നിവർന്നു നിൽക്കാറായി എന്നീ പ്രഹസനങ്ങളും കലയും മാർക്സിസവും എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.[3]

അവലംബം

  1. 1.0 1.1 1.2 "വി. ടി. ഇന്ദുചൂഡൻ അന്തരിച്ചു". ThatsMalayalam. Retrieved 2009-06-27.
  2. 2.0 2.1 2.2 "വി.ടി.ഇന്ദുചൂഡൻ". Kodungallur.info. Retrieved 2009-06-27.
  3. 3.0 3.1 3.2 സർവവിജ്ഞാനകോശം വാല്യം-4 പേജ് 136; സ്റ്റേറ്റ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻ, തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=വി.ടി._ഇന്ദുചൂഡൻ&oldid=1686470" എന്ന താളിൽനിന്ന് ശേഖരിച്ചത്