Jump to content

പ്രകാശൻ കെ.എസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2022 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന ദൃശ്യകലാപുരസ്‌ക്കാരത്തിനർഹനായ ചിത്രകാരനാണ് പ്രകാശൻ കെ.എസ് .(ജനനം 1975) 'ബാലൻസിങ് ഓൺ അൺറീൽ സർഫെയ്‌സ്' - (ഇല്ലോജിക്കൽ തീയറ്റർ സീരീസ്) എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.

ജീവിതരേഖ

[തിരുത്തുക]

1975-ൽ എറണാകുളത്താണ് പ്രകാശൻ കെ.എസ്സിന്റെ ജനനം. 2000-ൽ തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ ശില്പ വിഭാഗത്തിൽ നാഷ്ണൽ ഡിപ്ലോമ, 2006-ൽ ബി എഫ് എ പെയിന്റിങ്, 2013-ൽ എം എഫ് എ പെയിന്റിങ് തുടങ്ങിയവയാണ് പ്രകാശന്റെ കലാപഠനം. തന്റെ നീണ്ട കാലത്തെ കലാപഠനവും പരിശീലനവും പെയ്ന്റിങിലും ശില്പത്തിലും ഒരേപോലെ പ്രാവീണ്യം തെളിയിക്കാൻ അദ്ദേഹത്തെ പര്യാപ്തമാക്കി. 2006-ൽ അദ്ദേഹത്തിന് സംസ്ഥാന ലളിതകലാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മാവേലിക്കര രാജാ രവിവർമ്മ ഫൈൻ ആർട്‌സ് കോളേജിൽ കലാദ്ധ്യാപകനായ അദ്ദേഹം ശ്രദ്ധേയമായ പല സെമിനാറുകളിലും വർക്ക്‌ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. പ്രകാശൻ കെ.എസ്സിന്റെ 'ടു റിക്കവർ സംതിങ് പ്രീവിയസ്‌ലി ലോസ്റ്റ്' എന്ന ഡ്രോയിങ്ങിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2006-ൽ സംസ്ഥാന ലളിതകലാ പുരസ്‌കാരം
  • 2022-ൽ സംസ്ഥാന ലളിതകലാ പുരസ്‌കാരം[2]

പ്രദർശനങ്ങൾ

[തിരുത്തുക]

രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലും സംസ്ഥാനത്തും പ്രകാശന്റെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന വാർഷിക പ്രദർശനത്തിൽ നിരവധി വർഷങ്ങൾ പങ്കെടുത്തിട്ടുള്ള അദ്ദേഹം അക്കാദമി സംഘടിപ്പിച്ചിട്ടുള്ള നിരവധി കലാക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാമത് എക്‌സിബിഷന്റെ ഭാഗമായി അക്കാദമിയും ബിനാലെ ഫൗണ്ടേഷനും സഹകരിച്ച് സംഘടിപ്പിച്ച 'ഇടം' ക്യൂറേറ്റഡ് എക്‌സിബിഷനിൽ പ്രകാശന്റെ ചില ശ്രദ്ധേയ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. https://www.deshabhimani.com/special/news-weekendspecial-28-11-2021/985052
  2. https://lalithkala.org/news/art%20and%20award
"https://ml.wikipedia.org/w/index.php?title=പ്രകാശൻ_കെ.എസ്&oldid=3921431" എന്ന താളിൽനിന്ന് ശേഖരിച്ചത്