പോൾ സെലാൻ
പോൾ സെലാൻ | |
---|---|
ജനനം | നവംബർ 1920 (വയസ്സ് 103–104) Cernauti, Romania |
മരണം | 1970 ഏപ്രിൽ 20 Paris |
തൊഴിൽ | എഴുത്തുകാരൻ |
ദേശീയത | ജർമൻ |
Genre | കവിത,വിവർത്തനം |
പങ്കാളി | ഗിസ്ലേ ഡി എസ്ട്രേഞ്ച് |
കയ്യൊപ്പ് |
ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ അഡോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നാസികൾ നടപ്പിലാക്കിയ ആസൂത്രിത പരിപാടി ആയ ഹോലോകാസ്റ്റിൻറെ ജീവിക്കുന്ന രക്ത സാക്ഷി ആയിരുന്നു വിശ്രുത ജർമൻ കവി ആയ പോൾ സെലാൻ.ജർമൻ ഭാഷയിലാണ് എഴുതിയിരുന്നതെങ്കിലും ജർമനിക്കാരനയിരുന്നില്ല സെലാൻ.റൊമാനിയയിൽ ജനിച്ച് ഫ്രാൻസിൽ ജീവിച്ച് ജർമനിയിൽ എഴുതിയ സെലാന് സ്വത്വം ഒരു പ്രശ്നമായിരുന്നു.ദേശീയതയോ ഭാഷയോ അല്ല ജൂതൻ എന്നാ വംശ മുദ്രയാണ് സെലാന് സ്വത്വം ആയത്.അതാകട്ടെ വേദനയുടെ മുദ്രയുംയിരുന്നു.
ജീവിത രേഖ
[തിരുത്തുക]വടക്കൻ റൊമാനിയയിലെ ബുക്കൊവിന പ്രദേശത്തെ കെർനോട്ടിയിലാണ് ജർമൻ സംസാരിക്കുന്ന ജൂതന്മാരായ മാതാപിതാക്കളുടെ ഏക സന്താനമായി 1920- നവംബർ 23-നു പോൾ ആൻറ് ഷെൽ എന്നാ പോൾ സെലാൻ ജനിച്ചത്.പഴയ ഓസ്ട്രോ-ഹംഗെറിയൻ സാമ്രാജ്യത്തിൽ സെർനോവിച് എന്നറിയപ്പെട്ടിരുന്ന ബുക്കൊവിന ഇന്ന് ഉക്രയിന്റെ ഭാഗമാണ്.ചെർണോവ്ട്സി എന്നാണ് ആ നഗരം ഇന്ന് അറിയപ്പെടുന്നത്.ആൻറ് ഷെൽ എന്നാ പേരിലെ അക്ഷരങ്ങൾ ക്രമം മാറ്റിയും ഉപേക്ഷിച്ചും പിൽക്കാലത്ത് അദ്ദേഹം രൂപപ്പെടുത്തിയ തൂലിക നാമമാണ് സെലാൻ.ജർമന് പുറമേ ഫ്രെഞ്ചും ഹീബ്രുവും പഠിച്ച സെലാൻ മിടുക്കനായ വിദ്യാർഥി ആയിരുന്നു.1938-ൽ വൈദ്യ ശാസ്ത്രം പഠിക്കാനായി സെലാൻ ഫ്രാൻസിലെ ടൂർസിൽ എത്തി. ഒരു വര്ഷം കഴിഞ്ഞു പഠനം ഉപേക്ഷിച്ചു സെലാൻ മടങ്ങി.തനിക്ക് പ്രിയപ്പെട്ട റൊമാൻസ് ഭാഷകളുടെ പഠനമായിരുന്നു ലക്‌ഷ്യം. സെർനോവിട്സ് ലെ പ്രാദേശിക സർവകലാശാലയിൽ റഷ്യൻ ഭാഷ പഠനത്തിൽ സെലാൻ മുഴുകി.1940-ൽ റഷ്യൻ സൈന്യം ആ പ്രദേശം കീഴടക്കി.1941-ൽ റഷ്യയെ പുറത്താക്കി ജർമൻകാർ അവിടെ ആധിപത്യം ഉറപ്പിച്ചു.
ജർമൻ അധിനിവേശം സെലാന്റെ ജീവിതം മാറ്റി മറിച്ചു. പഠനം മുടങ്ങി.റഷ്യൻ കവിതകളുടെ വിവർത്തനം ആണ് ഇക്കാലത്ത് സെലാൻ നടത്തിയ മുഖ്യ പ്രവർത്തി.ജൂതന്മാരെ ഉന്മൂലനം ചെയ്യുക എന്നാ ലക്ഷ്യത്തോടെ ജർമൻ നാസികൾ ആ ജന വിഭാഗത്തെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് ആട്ടി തെളിക്കുന്ന കാലമായിരുന്നു അത്.സെലാൻറെ മാതാപിതാക്കളും നാസികളുടെ പിടിയിലായി.അവിടെ വച്ച് അവർ മരിച്ചു.സെലാൻ എങ്ങനെയോ അറസ്റ്റിൽ നിന്നും രക്ഷപെട്ടു.പക്ഷേ പിന്നീട് പിടിക്കപ്പെട്ട അദ്ദേഹം 1943-വരെ ഒരു ലേബർ ക്യാമ്പിൽ അടക്കപ്പെട്ടു.അവിടെ സെലാൻ പതിനെട്ടു മാസം കഠിനമായ റോഡു പണിയിൽ ഏർപ്പെട്ടു.1943-ൽ റഷ്യൻ സേന ജർമനിയെ തുരത്തി ലേബർ ക്യാമ്പ് മോചിപ്പിച്ചു.അങ്ങനെ രക്ഷപെട്ട സെലാൻ റെഡ് ആർമിയുടെ ഭാഗമായി. രണ്ടാം ലോകമഹയുധാനന്തരം 1945-ൽബുക്കാറസ്റ്റിൽ എത്തിയ അദ്ദേഹം പഠനം തുടർന്നു.അവിടെ സറീയലിസവുമായി പരിജയപെട്ട അദ്ദേഹം ഗൗരവമായ കാവ്യാ രചനയും വിവർത്തനവും തുടർന്നു.
യുദ്ധത്തിന്റെ വേദനകരമായ അനുഭവങ്ങൾ വർണിക്കുന്ന തന്റെ ഏറ്റവും പ്രശസ്തമായ ഡെത്ത് ഫ്യൂഗ്1944-ൽ തന്നെ സെലാൻ രചിച്ചു കഴിഞ്ഞിരുന്നു.വ്യത്യസ്ത തൂലിക നാമങ്ങളിലാണ് കവിതകൾ പ്രസിദ്ധീകരിച്ചത്.1947-ൽ ബുക്കാറസ്റ്റ് വിട്ട് ഓസ്ട്രിയയിലെ വിയന്നയിൽ എത്തിയ സെലാൻ അവിടെ അവന്ത്ഗാർഡ് എഴുത്തുകാരുമായി ബന്ധപ്പെട്ടു.
1948-ൽ സെലാൻ പാരിസിൽ എത്തി.ശേഷിച്ച ജീവിതം മുഴുവൻ അവിടെ ചിലവിടുകയും ചെയ്തു.പാരിസിലെ പ്രശസ്തമായ എക്കോൾ നോർമേൽ സുപ്പീരിയോർ എന്നാ കലാലയത്തിൽ നിന്ന് ജർമൻ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടിയ സെലാൻ 1952-ൽ അവിടെ ലെക്ചററും 1959-ൽ പ്രൊഫസ്സറും ആയി. ഗ്രാഫിക് കലാകാരി ആയ ഗിസ്ലേ ഡി എസ്ട്രേഞ്ചിനെ 1952-ൽ സെലൻ വിവാഹം കഴിച്ചു.അവർക്ക് രണ്ടു കുട്ടികലുണ്ടയെന്കിലും ഇരുവരും ശൈശവത്തിൽ തന്നെ മരിച്ചു.
പ്രധാന കൃതികൾ
[തിരുത്തുക]ഡെത്ത് ഫ്യൂഗ് (Death Fugue)
പോപ്പി ആൻഡ് മെമ്മറി (Poppy and Memory)
സ്പീച്ച്-ഗ്രില്ലെ (Speech-Grille)
ദി മെറിഡിയൻ (The Meridian)
നോ മാൻസ് റോസ് (No Man's Rose)
ലാസ്റ്റ് പോയംസ് (Last Poems)
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pegasos overview Archived 2014-03-31 at the Wayback Machine.
- Biography of Celan at the George Mason University site
- Overview at Littlebluelight.com
- Limited-edition of Paul Celan's reading before the German literary club, Group 47, from The Shackman Press Archived 2009-07-29 at the Wayback Machine.
- Spike Magazine's analysis on the writing of Celan
- Against Time: Essays on Paul Celan on Point and Circumference Archived 2015-04-18 at the Wayback Machine.