പോളിഗ്രാഫ് ടെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കുറ്റാന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ നുണപരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഒരു രീതിയാണ് പോളിഗ്രാഫ് ടെസ്റ്റ്. 1921-ൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ജോൺ അഗസ്റ്റസ് ലാർസണാണ് ഈ ടെസ്റ്റ് കണ്ടുപിടിച്ചത്.[1] ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്. ശരീരത്തിൽ സെൻസറുകൾ പോലെയുള്ള ചില ഉപകരണങ്ങൾ ഘടിപ്പിച്ച് പ്രതിയുടെ രക്തസമ്മർദ്ദം, നാഡിമിടിപ്പ്, വിവിധ വികാരങ്ങൾ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഈ പരിശോധനയിൽ അന്തിമ നിഗമനത്തിൽ എത്തുന്നത്. വിവിധ ചോദ്യങ്ങളോട് പ്രസ്തുത വ്യകതി അറിയാതെതന്നെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിച്ചാണ് പറയുന്നത് കളവാണോ എന്നുള്ള നിഗമനത്തിൽ വിദഗ്ദ്ധർ എത്തിച്ചേരുന്നത്. പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഈ പരിശോധന നടത്താൻ അനുവാദമുള്ളൂ. ഈ പരിശോധനയുടെ കൃത്യത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പഠിപ്പുര, മലയാള മനോരമ (2 ഓഗസ്റ്റ് 2013). "നുണയന്മാർ കുടുങ്ങും" (27). {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite journal requires |journal= (help); Unknown parameter |month= ignored (help)CS1 maint: date and year (link)
  2. അഡെൽസൺ, റേച്ചൽ (2004). "ഡിറ്റക്റ്റിങ് ഡിസപ്ഷൻ". മോണിറ്റർ ഓൺ സൈക്കോളജി. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ. 37 (7): 70. Retrieved 26 ഏപ്രിൽ 2012. {{cite journal}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=പോളിഗ്രാഫ്_ടെസ്റ്റ്&oldid=3257392" എന്ന താളിൽനിന്ന് ശേഖരിച്ചത്