പോണ്ടിച്ചേരി സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോണ്ടിച്ചേരി സ്രാവ്
Carcharhinus hemiodon nmfs.png
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Chondrichthyes
ഉപവർഗ്ഗം: Elasmobranchii
നിര: Carcharhiniformes
കുടുംബം: Carcharhinidae
ജനുസ്സ്: Carcharhinus
വർഗ്ഗം: ''C. hemiodon''
ശാസ്ത്രീയ നാമം
Carcharhinus hemiodon
(J. P. Müller & Henle, 1839)
Carcharhinus hemiodon distmap.png
Range of the Pondicherry shark
പര്യായങ്ങൾ

Carcharias hemiodon Valenciennes in J. P. Müller & Henle, 1839
Carcharias watu* Setna & Sarangdhar, 1946
Hypoprion atripinnis Chu, 1960


* ambiguous synonym

സ്രാവുകളിൽ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഇനമാണ് പോണ്ടിച്ചേരി സ്രാവ് അഥവാ പാണ്ടി സ്രാവ് (ശാസ്ത്രീയനാമം: Carcharhinus hemiodon). അക്കിലി വാലിയെൻസിസ് എന്ന ശാസ്ത്രജ്ഞനാണ് ഈ സ്രാവിനെ ആദ്യമായി കണ്ടെത്തിയത്[2] . 1979-നു ശേഷം ഈ സ്രാവിനെ കണ്ടതായി വിശ്വസനീയ സ്രോതസ്സിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.

തീരത്തോടടുത്തുള്ള കടലിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. അപൂർവ്വമായി അഴിമുഖങ്ങളിലേക്കും കടക്കുന്നു. ഏകദേശം 1 മീറ്റർ വരെ ഇവ നീളം വയ്ക്കുന്ന[3] സ്രാവിനു നല്ല വൃത്താകൃതിയിലുള്ള കണ്ണുകളാണുള്ളത്. നീണ്ടു കൂർത്ത മൂക്കും വരണ്ട രാസാരന്ധ്രങ്ങളും ഇവയുടെ പ്രത്യേകതയാണ്. വായിൽ 12 മുതൽ 14 വരെ പല്ലുകൾ ഉണ്ട്.

അവലംബം[തിരുത്തുക]

  1. Compagno, L.J.V., W. White and S. Fowler (2003). "Carcharhinus hemiodon". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് April 8, 2010. 
  2. Compagno, L.J.V. (1984). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date. Food and Agricultural Organization of the United Nations. pp. 475–477. ഐ.എസ്.ബി.എൻ. 92-5-101384-5. 
  3. Compagno, L.J.V., M. Dando and S. Fowler (2005). Sharks of the World. Princeton University Press. p. 297. ഐ.എസ്.ബി.എൻ. 978-0-691-12072-0. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോണ്ടിച്ചേരി_സ്രാവ്&oldid=2284347" എന്ന താളിൽനിന്നു ശേഖരിച്ചത്