പൊന്തവരിക്കാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊന്തവരിക്കാട
Perdicula asiatica hm.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. asiatica
ശാസ്ത്രീയ നാമം
Perdicula asiatica
(Latham, 1790)

കാടകളിൽ ഒരിനമാണ് പൊന്തവരിക്കാട[2] [3][4][5] - Jungle Bush Quail. ഇവ മാടത്തയേക്കാൾ ചെറുതും ഉരുണ്ടതുമാണ്. ആൺപക്ഷികൾക്ക് തലയും മുഖവും താടിയും ചെമ്പിച്ച കടും തവിട്ടുനിറമാണ്. കണ്ണിനു മുകളിലും താഴേയും വളഞ്ഞ ഒരു വെള്ള വരയുണ്ട്. ദേഹത്തിന്റെ അടിഭാഗം മാറിടം മുതൽ അടിവയറു വരെ വെളുത്ത നിറമാണ്. അതിൽ അവിടവിടെയാ‍യി കറുത്ത വരകളാണ്. പെൺപക്ഷിക്ക് മുഴുവനും തവിട്ടു നിറമാണ്. പുരികം പോലെയുള്ള വരകളുണ്ടെന്നു മാത്രം.

ചെറുകൂട്ടമായാണ് ജീവിക്കുക. പുല്പ്രദേശങ്ങളിലൂടെ നടക്കുമ്പോൾ തൊട്ടടുത്തുനിന്നും ടുർ...... എന്നു ശബ്ദമുണ്ടാക്കി കുറച്ചുദൂരേക്ക് അധികം ഉയരത്തിലല്ലാതെ പറന്ന് പൊന്തക്കാട്ടിലൊളിക്കുന്ന പക്ഷിയാണിത്.

ഇവ വീണുകിടക്കുന്ന ധാന്യങ്ങളും പുൽ‌വിത്തുകളും ചെറുപ്രാണികളുമാണ്. മണ്ണിൽ ചെറിയ കുഴിയുണ്ടാക്കി അതിൽ ആറോ ഏഴോ മുട്ടകളിടും. മഴക്കു മുമ്പാണ് മുട്ടകളിടുന്നത്. മുട്ട വിരിയാൻ 16- 18 ദിവസങ്ങൾ വേണം.

അവലംബം[തിരുത്തുക]

  • കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ- കേരള സാഹിത്യ അക്കാദമി
  • Birds of kerala, Salim Ali- The Kerala Forests & Wild Life Department
  1. BirdLife International (2004). Perdicula asiatica. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 484. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=പൊന്തവരിക്കാട&oldid=2603829" എന്ന താളിൽനിന്ന് ശേഖരിച്ചത്