പൊട്ടൻ ചെങ്ങാലി
പൊട്ടൻ ചെങ്ങാലി | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. decaocto
|
Binomial name | |
Streptopelia decaocto (Frivaldszky, 1838)
| |
![]() |
പൊട്ടൻ ചെങ്ങാലി ഇംഗ്ലീഷിൽ Eurasian collared dove എന്നോ collared dove എന്നോ അറിയുന്നു. ശാസ്ത്രീയ നാമം Streptopelia decaocto എന്നുമാണ്.
രൂപവിവരണം[തിരുത്തുക]
ഇടത്തരം വലിപ്പമുള്ള പ്രാവാണ്. മരപ്രാവിനേക്കാൾ ചെറുതാണ്. അമലപ്രാവിന്റെ വലിപ്പമുണ്ട്. ശരാശരി 32 സെ.മീ. കൊക്കു മുതൽ വാലിന്റെ അറ്റം വരെ നീളമുണ്ട്. ചിറകിന്റെ രണ്ടറ്റങ്ങൾ തമ്മിൽ 47-55 സെ,മീ, നീളമുണ്ട്. മങ്ങിയ ചാര നിറമോ പിങ്കു കലർന്ന ചാര നിറമോ ആണ് ശരീരം മുഴുവൻ. മുകൾ വശം അടിവശത്തിനേക്കാൾ ഇരുണ്ടതാണ്. പിൻ കഴുത്തിന്റെ അടി വശത്ത് വെളുത്ത നിറവും അതിനോട് ചേർന്ന് കറുത്ത പട്ടയുമുണ്ട്. അകലെ നിന്നുള്ള കാഴ്ചയിൽ കണ്ണിന് കറുപ്പു നിറം തോന്നുമെങ്കിലും ചുവപ്പു നിറമാണ്. കണ്ണിനു ചുറ്റും തൂവലില്ലാതെ ത്വക് കാണാം.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv