Jump to content

പൈശാചി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന ഭാരതത്തിൽ ഏകദേശം ആയിരത്തഞ്ഞൂറ് വർഷത്തോളം പ്രചാരത്തിലുണ്ടായിരുന്നതും (600 BC - 1000 AD) മദ്ധ്യ ഇന്തോ-ആര്യൻ ഭാഷാവംശത്തിൽപ്പെട്ടതും പിന്നീട് നാമാവശേഷവുമായ ഒരു ഭാഷയാണ് പൈശാചി ഭാഷ.

ദ്രാവിഡഭാഷകൾ രൂപം കൊള്ളുന്നതിനു മുൻപ് ഇന്ത്യയിലെ അപരിഷ്കൃതരായ ആദിമ ജനത ഉപയോഗിച്ചിരുന്ന ഭാഷയാണ്ഇത്.[1]

പ്രത്യേകതകൾ

[തിരുത്തുക]

ആധികാരികഭാഷയായിരുന്ന സംസ്കൃതം ഭരണവർഗ്ഗത്തിനും ഉന്നതകുലജാതർക്കും മാത്രം വഴങ്ങിയപ്പോൾ സാധാരണക്കാരായ ആദിവാസികളാണ് പൈശാചി ഭാഷ ഉപയോഗിച്ചു പോന്നത്.

പൈശാചി ഭാഷയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളൊന്നും ഇപ്പോൾ നിലവിലില്ലെങ്കിലും മദ്ധ്യകാല ഇന്ത്യയിലെ അതി പ്രശസ്ത സാഹിത്യസൃഷ്ടിയായ ബൃഹത് കഥ ആദ്യമായി എഴുതപ്പെട്ടത് പൈശാചിഭാഷയിൽ ആണ്.[2] വിന്ധ്യപർവ്വത ഭാഗങ്ങളിലും കാശ്മീർ ഭാഗത്തും താമസിച്ചു പോരുന്ന ആദിമ പ്രാകൃത വംശജരാണ് ഈ ഭാഷ ഉപയോഗിച്ചിരുന്നത് എന്ന് പറയപ്പെടുന്നു.[3]

ഉൽപ്പത്തി

[തിരുത്തുക]

പൈശാച എന്ന സംസ്കൃതപദത്തിന്റെ അർത്ഥം രാക്ഷസന്മാർ, നരഭോജികൾ, പച്ചമാംസം തിന്നുന്നവർ എന്നൊക്കെയാണ്.[4] അസുരന്മാർ എന്ന അർത്ഥത്തിലും പൈശാച എന്ന വാക്ക് ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ പേര് സൂചിപ്പിക്കുന്ന പോലെ പൈശാചവർഗ്ഗത്തിൽപ്പെട്ട ആദിമമനുഷ്യർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു ഭാഷാവിഭാഗമായി ഇതിനെ കണക്കാക്കാം

ബൃഹത് കഥയും (കഥാസരിത് സാഗരം) പൈശാചി ഭാഷയും

[തിരുത്തുക]

സാതവാഹന രാജാവിന്റെ സദസ്യനായിരുന്ന ഗുണാഢ്യൻ എന്ന കവി, രാജാവുമായുള്ള പന്തയത്തിൽ തോൽക്കുകയും താൻ സ്വായത്തമാക്കിയ പ്രഥമഭാഷകളൊന്നും ഒരിക്കലും ഒരാവശ്യത്തിനും ഉപയോഗിക്കില്ലെന്നും രാജാവിന് ഉറപ്പു നൽകുകയും ചെയ്തു. അതിനുശേഷം ഗുണാഢ്യൻ ഏകദേശം 7 ലക്ഷങ്ങളോളം ശ്ലോകങ്ങളുണ്ടായിരുന്നെന്ന് പറയപ്പെടുന്ന ബൃഹത്കഥയുടെ പ്രാഥമിക കൃതി എഴുതാൻ വിന്ധ്യപർവ്വത മേഖലയിലേയ്ക്ക് പോകുകയും തദ്ദേശവാശികളായ പുളിന്ദന്മാർ സംസാരിച്ചിരുന്ന പൈശാചി ഭാഷ സ്വായത്തമാക്കുകയും ചെയ്തു. ആ ഭാഷയിൽ പിന്നീട് ഭാരതസാഹിത്യചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്‌ ആയ ബൃഹത് കഥ രചിക്കുകയും ചെയ്തു എന്ന് ബൃഹത്കഥയുടെ സംസ്കൃതപരിഭാഷയായ കഥാസരിത്സാഗരത്തിന്റെ മുഖവുരയിൽ സോമദേവഭട്ടൻ വിവരിക്കുന്നുണ്ട്[5]

പൈശാചി യുടെ സ്വാധീനം

[തിരുത്തുക]

പൈശാചി, അപഭ്രംശ, പാലി എന്നീ സമകാലീന പ്രകൃത ഭാഷകളുടെയും സംസ്കൃതത്തിന്റെയുമൊക്കെ സ്വാധീനത്തിൽ നിന്നാണ് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളുടെ വിപുലീകരണം നടന്നത് എന്ന് ഭാഷാശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നുണ്ട്.[6]

പൈശാച രാജ്യങ്ങൾ

[തിരുത്തുക]

പൈശാച രാജഭരണ പ്രദേശങ്ങളിലെ ഔദ്യോഗിക ഭാഷയാണ് പൈശാചി എന്നും, പൈശാചരാജ്യങ്ങളിലെല്ലാം ഇത് നിലനിന്നിരുന്നുവെന്നും മറ്റൊരഭിപ്രായവും നിലവിലുണ്ട്. പാണ്ഡ്യ, കേകയ, വഹ്‌ലിക, സഹ്യനേപ്പാള, കുന്ദല, സുദേശ, ബോഠ, ഗാന്ധാര, ഹൈവ, കനോജന എന്നിവയൊക്കെയാണ് പൈശാച രാജ്യങ്ങൾ എന്ന് പറയപ്പെടുന്നു.[7]

അവലംബം

[തിരുത്തുക]
  1. it was used by tribals who were then relegated to a lower status in the society of the time. Two, the word ‘pisacha’ in Sanskrit incidentally meant cannibal or one who consumes raw meat.Simialrly, the word ‘rakshas’ was also referred to cannibals. Another word applied to these tribals was ‘Asur’ http://tulu-research.blogspot.com/2010/12/262-significance-of-paisachi-language.html
  2. The very first introduction chapter (Katha Pitha) mentions about seven volumes of Brihad Katha, written by a scholar named Gunadhya (guNaadhyaaya) and presented to King Salivahana (saalivaahana). However the King does not approve these stories as these were written in Paisachi (paisaachi) language and not in Sanskrit. http://samskrutam.com/samskrit/literature/literature-kathasaritasagara.aspx?section=literature Archived 2011-07-16 at the Wayback Machine.
  3. കഥാസരിത് സാഗരത്തിന് ശൂരനാട് കുഞ്ഞൻ പിള്ള നൽകിയ അവതാരികയിൽ നിന്ന്
  4. Two, the word ‘pisacha’ in Sanskrit incidentally meant cannibal or one who consumes raw meat.Simialrly, the word ‘rakshas’ was also referred to cannibals. Another word applied to these tribals was ‘Asur’ http://tulu-research.blogspot.com/2010/12/262-significance-of-paisachi-language.html
  5. കഥാസരിത് സാഗരത്തിന് ശൂരനാട് കുഞ്ഞൻ പിള്ള നൽകിയ അവതാരികയിൽ നിന്ന്
  6. Kannada grammarian Nagavarma (ca 990 CE) in his ‘Chandombudi’ has stated that Dravidian languages of the south (especially Tamil, Telugu, Kannada) were derived from combination of Paisachi-Apabramsha-Prakrit and Sanskrit. http://tulu-research.blogspot.com/2010/12/262-significance-of-paisachi-language.html
  7. The Untouchables By Dr. BR. Ambedkar Pge 59

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൈശാചി_ഭാഷ&oldid=3680032" എന്ന താളിൽനിന്ന് ശേഖരിച്ചത്