സോമദേവഭട്ടൻ
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന കവിയാണ് സോമദേവഭട്ടൻ. ഭാരതീയ കഥാപാരമ്പര്യത്തിന് അതിവിപുലമായ സംഭാവന നൽകിയ കഥാ സരിത് സാഗരം എന്ന സംസ്കൃതപരിഭാഷയുടെ രചയിതാവാണ് അദ്ദേഹം.
ജീവചരിത്രം
[തിരുത്തുക]കാശ്മീർ പ്രവിശ്യയിൽ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന സോമദേവഭട്ടന്റെ പിതാവിന്റെ പേര് രാമദേവഭട്ടനാണെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.[1]
സാഹിത്യസംഭാവനകൾ
[തിരുത്തുക]പൈശാചിഭാഷയിൽ രചിച്ച ഗുണാഢ്യന്റെ ബൃഹത് കഥ എന്ന ഗ്രന്ഥം, സോമദേവഭട്ടൻ സമാഹരിച്ച് സംസ്കൃതത്തിലേയ്ക്ക് വിവർത്തനം ചെയ്യുകയും കഥാസരിത് സാഗരം എന്ന പേര് നൽകുകയും ചെയ്തു. ലോക കഥാസഞ്ചയത്തിലേയ്ക്ക് ഭാരതം നൽകിയ മഹത്തായ സംഭാവനകളിലൊന്നാണ് ഇതെന്ന് പറയാം.
ഇംഗ്ലീഷ്, റോമൻ തുടങ്ങി വിവിധഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്ത ഈ കൃതിയുടെ വിവിധപ്രാദേശിക വിവർത്തനങ്ങളും തയ്യാറാക്കപ്പെട്ടിട്ടുണ്ട്.[2]
ജീവിതകാലം
[തിരുത്തുക]കാശ്മീർ ഭരിച്ചിരുന്ന അനന്തരാജന്റെ കാലത്ത് ജീവിച്ചിരുന്ന സോമദേവന്റെ സമകാലികനായ മറ്റൊരു സാഹിത്യകാരനായിരുന്നു ക്ഷേമേന്ദ്രൻ എന്ന് ചരിത്രരേഖകളിൽ കാണുന്നു.[3]
സമകാലികർ
[തിരുത്തുക]ബൃഹത്കഥയെ ആസ്പദമാക്കി ക്ഷേമേന്ദ്രൻ രചിച്ച 'ബൃഹത്കഥാമഞ്ചരി' എന്ന കൃതി കണ്ടതിനു ശേഷമാണ് സോമദേവന് കഥാസരിത്സാഗരം തർജ്ജമ ചെയ്യാനുള്ള ആഗ്രഹം ഉണ്ടായത് എന്ന് പറയപ്പെടുന്നു.
'ബൃഹത്കഥാമഞ്ചരി' യുടെ രചനാരീതി അതിസംക്ഷിപ്തമാണെന്നും അതിനാൽ കുറച്ചുകൂടി വിപുലവും ആസ്വാദ്യവുമായ രീതിയിൽ ബൃഹത്കഥകളെ പരിഭാഷപ്പെടുത്തണമെന്നും അനന്തദേവരാജന്റെ രാജ്ഞി 'സൂര്യവതി'ആഗ്രഹം പ്രകടിപ്പിക്കുകയും അതനുസരിച്ച് സോമദേവൻ കഥാസരിത് സാഗരം പരിഭാഷപ്പെടുത്തുകയും ചെയ്തു എന്ന് പറയപ്പെടുന്നു.[4]
ഇക്കാര്യം സോമദേവൻ കഥാസരിത്സാഗരം എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുള്ള ശ്ലോകരൂപം താഴെ കൊടുക്കുന്നു.
“ | നാനാകഥമൃതമയസ്യ ബൃഹത്കഥായാ സാരസ്യസജ്ജനമനോംബുധിപൂർണ്ണചന്ദ്ര |
” |
അവലംബം
[തിരുത്തുക]- ↑ Nothing is known about the author other than that his father's name was Ramadevabatta
- ↑ Author: Somadeva Bhatta, 11th cent; Tawney, C. H. (Charles Henry), 1837-1922 http://www.archive.org/details/kathsaritsga01somauoft
- ↑ കതാസരിത് സാഗരത്തിന് ശൂരനാട് കുഞ്ഞൻ പിള്ള നൽകിയ അവതാരികയിൽ നിന്ന്
- ↑ കഥാസരിത് സാഗരത്തിന് ശൂരനാട് കുഞ്ഞൻ പിള്ള നൽകിയ അവതാരികയിൽ നിന്ന്