പെറ്റലിങ് ജയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെറ്റലിങ് ജയ

ڤتاليڠ جاي
Skyline of പെറ്റലിങ് ജയ
പതാക പെറ്റലിങ് ജയ
Flag
Official seal of പെറ്റലിങ് ജയ
Seal
Nickname(s): 
PJ, Bandar Raya Inai Merah
Motto(s): 
Mesra, Cepat, dan Tepat
(ഇംഗ്ലീഷ്: Friendly, Fast and Precise)
Location within Petaling District and the state of Selangor
Location within Petaling District and the state of Selangor
പെറ്റലിങ് ജയ is located in Peninsular Malaysia
പെറ്റലിങ് ജയ
പെറ്റലിങ് ജയ
Coordinates: 3°05′N 101°39′E / 3.083°N 101.650°E / 3.083; 101.650
CountryMalaysia
StateSelangor
Establishment1954
Granted municipality status1 January 1977
Granted city status20 June 2006
Government
 • MayorMohd Azizi Mohd Zain
 • Deputy MayorJohary Anuar
വിസ്തീർണ്ണം
 • ആകെ97.2 കി.മീ.2(37.5 ച മൈ)
ജനസംഖ്യ
 • ആകെ638,516
 • ജനസാന്ദ്രത6,600/കി.മീ.2(17,000/ച മൈ)
സമയമേഖലUTC+8 (MST)
 • Summer (DST)Not observed
വെബ്സൈറ്റ്www.mbpj.gov.my

പെറ്റലിങ് ജയ (പൊതുവായി "പിജെ" എന്ന് വിളിക്കപ്പെടുന്നു) ഒരു പ്രധാന മലേഷ്യൻ നഗരമാണ്. ഇത് ആദ്യകാലത്ത് കോലാലമ്പൂരിന്റെ സാറ്റലൈറ്റ് ടൗൺഷിപ്പായി വികസിപ്പിച്ചെടുത്തതാണ്. ഏകദേശം 97.2 ചതുരശ്ര കിലോമീറ്റർ (37.5 ച.മൈൽ) പ്രദേശത്ത് സെലങ്കറിലെ പെറ്റലിംഗ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2006 ജൂൺ 20-ന് പെറ്റലിങ് ജയയ്ക്ക് നഗര പദവി ലഭിച്ചു. മലേഷ്യൻ തലസ്ഥാനമായ കോലാലംപൂർ കിഴക്കു ഭാഗത്തും, വടക്ക് ഭാഗത്ത് സുൻഗായി ബുലോഹ്, പടിഞ്ഞാറ് സെലങ്കറിന്റെ തലസ്ഥാനമായ  ഷാ ആലം, തെക്ക് സുബാങ് ജയ എന്നിവയാൽ ചുറ്റപ്പെട്ട് പെറ്റലിംഗ് ജയ സ്ഥിതി ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

1950-കളിൽ ബ്രിട്ടീഷ് മലയാ കാലഘട്ടത്തിൽ, തലസ്ഥാനമായ കോലാലമ്പൂരിലെ ജനസംഖ്യാ വർദ്ധനവിനു പരിഹാരം കാണുവാനായി ഓൾഡ് ക്ലാങ് റോഡിനു ചുറ്റുപാടുമുള്ള 1,200 ഏക്കർ (486 ഹെക്ടർ) റബ്ബർ എസ്റ്റേറ്റിലാണ് (എഫിങ്ഹാം എസ്റ്റേറ്റ്) ഈ നഗരം വികസിപ്പിച്ചെടുത്തത്.[1] 1952 മുതൽ, ജനസംഖ്യാ വർദ്ധനവിലും ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തിലും ഈ നഗരത്തിനു നാടകീയമായ വളർച്ചയാണുണ്ടായത്. 1952 ൽ "ഓൾഡ് ടൗൺ" എന്നറിയപ്പെടുന്ന പ്രദേശം കേന്ദ്രീകരിച്ചുള്ള 800 വീടുകളുടെ നിർമ്മാണം മുതലാണ് പെറ്റൽജായുടെ വികസനം ആരംഭിച്ചത്.[അവലംബം ആവശ്യമാണ്]

ജനങ്ങൾ കമ്യൂണിസ്റ്റുകളെ സഹായിക്കുന്നതിന് തടയുകയെന്ന ലക്ഷ്യം മുൻനിറുത്തി ഒരു സാറ്റലൈറ്റ് നഗരമായിട്ടാണ് പെറ്റലിങ് ജയയെ ലെഫ്റ്റനന്റ് ജനറൽ സർ ജെറാൾഡ് ടെംപ്ലർ (മലയയിലെ അന്നത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറും പെറ്റലിംഗ് ഡിസ്ട്രിക് കൗൺസിൽ ചെയർമാനുമായിരുന്നു) വിഭാവനം ചെയ്തത്. മുൻകാല ഭവന മേഖലകൾ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും കമ്പി വേലികളാൽ വേർതിരിക്കപ്പെട്ടിരുന്നു.

പെറ്റലിങ് ജയയിൽ നിർമ്മിച്ച ആദ്യത്തെ രണ്ട് പ്രധാന റോഡുകൾ "Jalan 1" അല്ലെങ്കിൽ റോഡ് 1, "Jalan 2" അല്ലെങ്കിൽ Road 2 എന്ന് അറിയപ്പെട്ടിരുന്നു. റോഡ് 1 പിൽക്കാലത്ത് ജലാൻ ടെംപ്ലർ എന്ന് നാമകരണം ചെയ്യപ്പെടുകയും റോഡ് 2 സെലങ്കറിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ഒത്ത്മാൻ മുഹമ്മദിന്റെ ഓർമ്മക്കായി ജലാൻ ഒത്ത്മാൻ എന്നും നാമകരണം ചെയ്യപ്പെട്ടു. 1953 ൻറെ അവസാനംവരെ നഗരം ക്വാലാലമ്പൂർ ജില്ലാ ഉദ്യോഗസ്ഥനാണു ഭരിച്ചിരുന്നത്. എൻ. എ. ജെ. കെന്നഡിയുടെ നേതൃത്വത്തിലുള്ള പെറ്റലിങ് ജയ ടൗൺ അതോറിറ്റി, 1954 മുതൽ ഈ നഗരത്തിന്റെ ഭരണനിർവ്വഹണം ആരംഭിച്ചു.

1959 ഓഗസ്റ്റ് 24-നു എൻസിക് അബ്ദുൾ അസീസ് ബിൻ ഹാജി മുഹമ്മദ് അലി, പെറ്റലിങ് ജയ അതോറിറ്റിയുടെ നേതൃത്വത്തിലെത്തിയ ആദ്യ മലയൻ വംശജനായി. ഭരണപരമായും ചരിത്രപരമായും ഇത് കോലാലംപൂരിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. എങ്കിലും 1974 ഫെബ്രുവരി 1-ന് കോലാലമ്പൂർ ഒരു ഫെഡറൽ ടെറിറ്ററിയായി മാറിയപ്പോൾ, പെറ്റലിങ് ജയ കോലാലമ്പൂരിന്റെ ഭാഗമെന്ന നിലയും സ്വാധീനവും അവസാനിപ്പിച്ചു. പിന്നീട് അത് സെലങ്കർ സംസ്ഥാനത്തിനുള്ളിലെ തന്നെ ഒരു സ്വതന്ത്ര ടൗൺഷിപ്പായി മാറി.

പി.ജെ. സൗത്ത് (പി.ജെ.എസ്. എന്നും അറിയപ്പെടുന്നു), സെക്ഷൻ 8 മുതൽ പി.ജെ ഓൾഡ് ടൗൺ വരെയുള്ള പ്രദേശത്തെ കുടിയേറ്റ കേന്ദ്രങ്ങളാണ് 1953 കളിൽ ആദ്യ ഘട്ടത്തിൽ സ്ഥാപിതമായത്. വികസനം പുരോഗമിക്കവേ ഫെഡറൽ ഹൈവേയുടെ മറുഭാഗത്ത് പി.ജെ. നോർത്ത് വികസിപ്പിക്കപ്പെട്ടു. പെറ്റലിഹ് ജയയിലെ ആദ്യത്തെ ഷോപ്പിംഗ് കോംപ്ലക്സ് ജയ ഷോപ്പിംഗ് സെന്റർ ആയിരുന്നു (ജയ സൂപ്പർ മാർക്കറ്റ് എന്നു കൂടുതലായി അറിയപ്പെടുന്നു). 1974 ൽ സെക്ഷൻ 14 ൽ ആണ് ഇതു നിർമ്മിക്കപ്പെട്ടത്. 1977 ജനുവരി 1-ന് പെറ്റലിങ് ജയ ടൗൺ അതോറിറ്റിയെ പെറ്റലിങ് ജയ മുനിസിപ്പൽ കൗൺസിൽ അഥവാ മജ്ലിസ് പെർബന്ദരൻ പെറ്റലിഹ് ജയ (MPPJ) ആയി ഉയർത്തിയിരുന്നു. ഗ്രാമീണ-നഗരപ്രാന്തത്തിലുള്ള വൻ കുടിയേറ്റങ്ങൾ കാരണമായി പെറ്റലിങ് ജയ അതിവേഗം പുരോഗമിച്ചു.

ഗ്രാമീണ പ്രദേശങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകൾ കുടിയേറ്റം നടത്തിയതോടെ സുൻഗായി വേയും സുബാംഗ് ജയ, സെക്സ്യെൻ 52 എന്നിവയുൾപ്പടെയുള്ള സുബാങ് ജില്ലയും മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളായി വികസിച്ചു. 

1997 ന്റെ തുടക്കത്തിലെ ഒരു അതിർത്തി പുനർനിർണ്ണയത്തിൽ സുബാംഗ്ജയ, യു.എസ്.ജെ., പുട്ര ഹൈറ്റ്സ്, ബന്ദർ സൺവേ എന്നിവയുൾപ്പെടെയുള്ള പെറ്റലിങ് ജയയുടെ ഭാഗങ്ങൾ  പുതുതായി രൂപംകൊണ്ട സുവാങ്ജയ മുനിസിപ്പൽ കൌൺസിലിൽ അഥവാ MPSJ യുടെ അധികാരപരിധിയിലായി. കോലാലംപൂരിനും പട്ടണ പ്രാന്തപ്രദേശങ്ങൾക്കുമിടയിൽ നിലനിൽ‌ക്കുന്നതിനാൽ, ക്ലാങ് താഴ്വരയുടെ ഒരു പ്രധാന സിരാ കേന്ദ്രംകൂടിയാണ് പെറ്റലിംഗ് ജയ.

മലേഷ്യയുടെ തലസ്ഥാന നഗരിയുടെ സമീപം സ്ഥിതിചെയ്യുന്നതിനാൽ പെറ്റലിങ് ജയ ജബറ്റൻ പെന്റാഫ്റ്ററാൻ നെഗാര (നാഷണൽ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, 1958-2004),[2]  ജബറ്റാൻ ആക്രിബ് നെഗാര മലേഷ്യ (മലേഷ്യൻ നാഷണൽ ആർക്കൈവ് ഡിപ്പാർട്ട്മെന്റ്, 1961-1982),[3]  ജബറ്റാൻ കിമിയ മലേഷ്യ (മലേഷ്യൻ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ്, 1937)[4] എന്നിങ്ങനെ അനേകം ഫെഡറൽ സർക്കാർ വകുപ്പുകളുടെ ആസ്ഥാനമായിരുന്നു, ഇപ്പോഴും മറ്റു ചിലതിന്റെ ആസ്ഥാനവുമാണ്.

കാലാവസ്ഥ[തിരുത്തുക]

മലേഷ്യയിലെ ഏറ്റവും ഈർപ്പമേറിയ നഗരങ്ങളിൽ ഒന്നാണ് പെറ്റലിങ് ജയ. ശരാശരി 30 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെടാറുള്ള ചൂട്. വർഷം തോറും ശക്തമായ മഴ ലഭിക്കുന്ന പ്രദേശമായ ഇവിടെ വർഷത്തിൽ ശരാശരി 3,300 മി.മീ (130 ഇഞ്ച്) മഴ ലഭിക്കുന്നു. നഗരത്തിന് പ്രത്യേകിച്ചൊരു വരണ്ട കാലാവസ്ഥ ഇല്ലതന്നെ, എന്നാൽ ജൂൺ, ജൂലൈ മാസങ്ങളാണ് വരണ്ട മാസങ്ങൾ. ഓരോ മാസവും ശരാശരി 200 മില്ലീമീറ്ററിലും (7.9 ഇഞ്ച്) അധികം മഴ ഈ പ്രദേശത്തു ലഭിക്കുന്നു. അശനിപാതവും കൊടുങ്കാറ്റോടുകൂടിയ പേമാരയും ഈ പ്രദേശത്തു സർവ്വസാധാരണമാണ്, ലോകത്തിലെ ഏറ്റവും വലിയ മിന്നൽ ഏൽക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. എന്നാൽ ആഗോള താപനം കാരണമായി പെറ്റലിങ് ജയയിൽ ഇടയ്ക്കിടെ കടുത്ത വരൾച്ചയും അനുഭവപ്പെടുന്നതിനാൽ സമീപപ്രദേശങ്ങളോടൊപ്പം വെള്ളത്തിനു റേഷനിംഗ് ഏർപ്പെടുത്താറുണ്ട്.

Petaling Jaya പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 32.5
(90.5)
33.3
(91.9)
33.5
(92.3)
33.5
(92.3)
33.4
(92.1)
33.1
(91.6)
32.6
(90.7)
32.7
(90.9)
32.5
(90.5)
32.5
(90.5)
32.1
(89.8)
31.9
(89.4)
32.8
(91)
ശരാശരി താഴ്ന്ന °C (°F) 23.1
(73.6)
23.5
(74.3)
23.8
(74.8)
24.2
(75.6)
24.4
(75.9)
24.2
(75.6)
23.7
(74.7)
23.7
(74.7)
23.7
(74.7)
23.7
(74.7)
23.6
(74.5)
23.4
(74.1)
23.8
(74.8)
വർഷപാതം mm (inches) 189.8
(7.472)
210.1
(8.272)
273.5
(10.768)
298.9
(11.768)
243.1
(9.571)
128.7
(5.067)
141.1
(5.555)
168.9
(6.65)
198.1
(7.799)
280.1
(11.028)
330.3
(13.004)
261.2
(10.283)
2,723.8
(107.236)
ശരാ. മഴ ദിവസങ്ങൾ (≥ 1.0 mm) 11 12 16 16 14 9 10 11 13 17 18 15 162
ഉറവിടം: World Meteorological Organisation[5]
The[പ്രവർത്തിക്കാത്ത കണ്ണി] Kota Darul Ehsan arch over the Federal Highway, as seen from the Kuala Lumpur side.

അവലംബം[തിരുത്തുക]

  1. "Executive Summary". Majlis Bandaraya Petaling Jaya (MBPJ). മൂലതാളിൽ നിന്നും 2015-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 December 2015.
  2. "National Registration Department". മൂലതാളിൽ നിന്നും 2016-05-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 Aug 2015.
  3. "Arkib Negara Malaysia". മൂലതാളിൽ നിന്നും 2017-11-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 Aug 2015.
  4. "Jabatan Kimia Malaysia". മൂലതാളിൽ നിന്നും 2016-04-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 Aug 2015.
  5. "World Weather Information Service — Petaling Jaya". World Meteorological Organisation. ശേഖരിച്ചത് 7 May 2014.
"https://ml.wikipedia.org/w/index.php?title=പെറ്റലിങ്_ജയ&oldid=3661218" എന്ന താളിൽനിന്ന് ശേഖരിച്ചത്