പൃഥ്വി ഷാ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Prithvi Pankaj Shaw | |||||||||||||||||||||||||||||||||||||||
ജനനം | Virar, Maharastra, India | 9 നവംബർ 1999|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-hand | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm off break | |||||||||||||||||||||||||||||||||||||||
റോൾ | Top order batsman | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||
ഏക ടെസ്റ്റ് (ക്യാപ് 293) | 4 October 2018 v West Indies | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
2016/17–present | Mumbai | |||||||||||||||||||||||||||||||||||||||
2018–present | Delhi Daredevils (സ്ക്വാഡ് നം. 100) | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricinfo, 4 October 2018 |
ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും മുൻ ഇന്ത്യൻ ക്രിക്കറ്റ് അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനുമാണ് പൃഥ്വി പങ്കജ് ഷാ (ജനനം: നവംബർ 9, 1999) [1]. മുംബൈയിലെ മിഡിൽ ഇൻകം ഗ്രൂപ്പ് (എം.ഐ.ജി) ക്രിക്കറ്റ് ക്ലബ്ബിൽ കളിക്കാരനായിരുന്നു. റിസ്വി സ്പ്രിങ്ഫീൽഡ് ഹൈസ്കൂൾ മുംബൈ അണ്ടർ 16 ടീം എന്നിവയുടെ ക്യാപ്റ്റൻ ആയിരുന്നു.2016 ജനുവരി 4 ന് 1009 റൺസ് നേടി പ്രണവ് ധനവാഡെ റെക്കോർഡ് പൂർത്തിയാകുന്നതുവരെ, 2013 നവംബർ 20-ന് മുംബൈ ആസാദ് മൈദാനിൽ വെച്ച് നടന്ന ഹാരിസ് ഷീൽഡ് എലൈറ്റ് ഡിവിഷൻ മത്സരത്തിൽ നവംബറിൽ 20-ന് നേടിയ 546 റൺസ് 1901 മുതലുള്ള ക്രിക്കറ്റിലെ ഏതെങ്കിലും സംഘടന രൂപത്തിൽ, ഒരു ബാറ്റ്സ്മാൻ നേടിയ ഏറ്റവും ഉയർന്ന സ്കോറായിരുന്നു.[2]
ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം
[തിരുത്തുക]2018 ഒക്ടോബർ 4-ന് വെസ്റ്റ് ഇൻഡീസിന് എതിരെ രാജ്കോട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്സിൽ 99 പന്തിൽ സെഞ്ചുറി നേടുകയും 134 റൺസ് നേടുകയും ചെയ്തു. അരങ്ങേറ്റത്തിൽ വേഗത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഷാ[3].99 പന്തുകൾ നേരിട്ടാണ് ഷാ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയത്.അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററാണ് പ്രിഥ്വി ഷാ. അരങ്ങേറ്റ ടെസ്റ്റിൽ 100 പന്തിന് താഴെ നേരിട്ട് സെഞ്ചുറിയടിക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനാണ് ഷാ. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം (17 വർഷവും 107 ദിവസവും )ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഷാ(18 വർഷം പ്രായം 329). ടെസ്റ്റ് മത്സരത്തിന്റെ ആദ്യ പന്ത് നേരിടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരനാണ് പ്രിഥ്വി ഷാ(മുൻപ് ഇന്ത്യക്കുവേണ്ടി ആദ്യ ടെസ്റ്റിൽ ബണ്ടി കുന്ദാറൻ ആയിരുന്നു ഈ റെക്കോർഡ് 1959-60 ൽ ഓസ്ട്രേലിയയ്ക്കെതിരെ )(20 വർഷം 113 ദിവസങ്ങൾ ).അരങ്ങേറ്റത്തിൽ 50 നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കളിക്കാരൻ എന്നീ റെക്കോർഡുകൾ ഇദ്ദേഹത്തിന്റെ പേരിലാണ്[4].
അവലംബം
[തിരുത്തുക]- ↑ "Prithvi Shaw profile". Baroda Cricket Association Portal. Archived from the original on 2013-12-02. Retrieved 2018-10-04.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Mumbai schoolboy smashes cricketing records". Daily Mail. 20 November 2013.
- ↑ https://timesofindia.indiatimes.com/sports/cricket/west-indies-in-india/india-vs-west-indies-prithvi-shaw-slams-test-century-on-debut-second-youngest-indian-test-centurion-after-sachin-tendulkar/articleshow/66065400.cms
- ↑ http://www.espncricinfo.com/story/_/id/24888420/all-records-prithvi-shaw-broke-debut