പൂച്ചമൂങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂച്ചമൂങ്ങ
Short eared owl kuwait by irvin calicut DSCN0576.jpg
In Jahra,Kuwait
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
A. flammeus
Binomial name
Asio flammeus
(Pontoppidan, 1763)
Synonyms

Asio accipitrinus

പൂച്ചമൂങ്ങയുടെ[2] [3][4][5] ഇംഗ്ലീഷിലെ നാമം Short-eared Owl ശാസ്ത്രീയ നാമം Asio flammeus എന്നുമാണ്. ഇവയുടെ ഉയർന്നു നിൽക്കുന്ന ചെവി പോലുള്ള തൂവലുകൾ എപ്പോഴും കാണണമെന്നില്ല. ശത്രൂക്കളെ കാണുമ്പോഴാണ് ഇവ ചെവി ഉയർത്തുന്നത്. [6]

വെളിമ്പ്രദേശങ്ങളിൽ ഏതാനും അടി ഉയരത്തിൽ പറന്നാണ് ഇര തേടുന്നത്. കുറെ മൂങ്ങകൾ ഒരുമിച്ച് ഒരേ സ്ഥലത്ത് ഇര തേടാറുണ്ട്. ചെറിയ സസ്തനികളാണ് ഭക്ഷണം. ചിലപ്പോൾ പ്രാവിനോളം വലിപ്പമുള്ള പക്ഷികളേയും ഭക്ഷണമാക്കാറുണ്ട്. ചിലപ്പോൾ പാറ്റകളേയും പുൽച്ചാടികളേയും ഭക്ഷിക്കും. പ്രധാനമായും രാത്രിയിലാണ് ഇര തേടുന്നത്, പകലും ഇരതേടാറുണ്ട്.

വിവരണം[തിരുത്തുക]

34-43 സെ.മീ നീളാം. 206-475 ഗ്രാം തൂക്കം. ഇതൊരു ഇടത്തരം പക്ഷിയാണ്. [7] ഇവയ്ക്ക് വലിയ കണ്ണുകൾ, വലിയ തല, ചെറിയ കഴുത്ത്, വീതിയുള്ള ചിറകുകൾ എന്നിവ ഉണ്ട്. തവിട്ടു നിറം. ചിറകിലും വാലിലും വരകളുണ്ട്. നെഞ്ചിന്റെ മ്ഉകൾഭാഗം വരകളുള്ളതാണ്. [8] ചിറകുകളുടെ അറ്റങ്ങൾ തമ്മിൽ 85-110 സെ.മീ നീളമുണ്ട്. [9] പിടകൾക്ക് വലിപ്പം കൂടും. മഞ്ഞ കല്ര്ന്ന ഓറഞ്ചു നിറമുള്ള കണ്ണുകളാണ്. കണുകൾക്കു ചുറ്റും കറുത്ത വലയം.

പ്രജനനം[തിരുത്തുക]

മാർച്ച് –ജൂൺ ആണ് പ്രജനന കാലം. ഏപ്രിലിലാണ് പാരമ്യകാലം. ആ കാലത്ത് ഇവ കൂട്ടമായി ഒത്തു ചേരും. കൂടുകൾ ചെടികൾക്കിടയിൽ തറയിലാണ് ഉണ്ടാക്കുന്നത്. 4-7 മുട്ടകൾ വരെ ഇടും. മുട്ട വിരിയാൻ 21-37 ദിവസമെടുക്കും. പിടയാണ് പ്രധാനമായും അടയിരിക്കുന്നത്. ശത്രുക്കൾ കൂടിന്നടുത്ത് എത്തിയാൽ ചിറകിന് പരിക്കു പറ്റിയ പോലെ അഭിനയിച്ച് ശ്രദ്ധ തെറ്റിക്കും

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. BirdLife International (2012). "Asio flammeus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link)
 2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
 3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
 4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
 5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
 6. "Short-eared Owl - Asio Flammeus". The Owl Pages.
 7. [1] (2011).
 8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-17.
 9. [2] (2011).

സ്രോതസ്സുകൾ[തിരുത്തുക]

 • Alsop, Fred J. Birds of North America: Eastern Region. DK Publishing, Inc. NY:NY. 2001.
 • Ehrlich, Paul R, David S Dobkin and Darryl Wheye. The Birder's Handbook: A Field Guide to the Natural History of North American Birds. Simon & Schuster Inc. NY:NY. 1988.
 • Kaufman, Kenn. Kaufman Field Guide to Birds of North America. Houghton Mifflin Co. NY:NY. 2000.
"https://ml.wikipedia.org/w/index.php?title=പൂച്ചമൂങ്ങ&oldid=3688864" എന്ന താളിൽനിന്ന് ശേഖരിച്ചത്