പൂക്കണ്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൂക്കണ്ടൽ
Aegiceras corniculatum
River Mangrove flower (8174791182).jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. corniculatum
Binomial name
Aegiceras corniculatum
(L.) Blanco
Synonyms
  • Rhizophora corniculata Linnaeus

മിർസിനേസിയാ കുടുംബത്തിൽ പെട്ട ഒരു ചെറുകണ്ടൽമരമാണ് പൂക്കണ്ടൽ (Aegiceras corniculatum). ഇന്ത്യയിലെയും മറ്റ് തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളുടെയും തീര പ്രദേശങ്ങളിൽ കണ്ടുവരുന്നു. കറുത്ത കണ്ടൽ (Black Mangrove), പുഴക്കണ്ടൽ (റിവെർ മാൻഗ്രൂവ്) എന്നും അറിയപ്പെടുന്ന കണ്ടൽ ഇനം ഇതാണ്. കേരളത്തിലും വ്യാപകമായി കണ്ട് വരുന്ന ഇവയുടെ വെളുത്ത, മണമുള്ള പൂക്കൾ തേനീച്ചകളെ ധാരാളമായി ആകർഷിക്കുന്നതു കൊണ്ട് പൂക്കണ്ടൽ, തേൻ കണ്ടൽ എന്നും വിളിക്കപ്പെടുന്നു.

വിവരണം[തിരുത്തുക]

6-7 മീറ്റർ വരെ ഉയരം വയ്ക്കും. ഇലകൾക്ക് കട്ടികൂടി, ഓവൽ ആകൃതിയാണ്. വെള്ളനിറമുള്ള പൂക്കൾക്ക് നല്ല സുഗന്ധമാണ്. ആടിൻകൊമ്പുപോലെ മുനയുള്ള,5-7 സെ.മി നീളമുള്ള കായ്ക്കളാണ് ഇവയ്ക്കുള്ളത്.വളഞ്ഞ കായ്ക്കൾ ഉള്ളതുകൊണ്ട് ആടിൻകൊമ്പുമരം എന്നും അറിയപ്പെടുന്നു. ചെറിയ ചാലുകളിൽ, ചെളിത്തട്ടുകളുടെ സമീപത്ത് കാണപ്പെടുന്ന ഇവ പൊതുവെ ഭ്രാന്തൻ കണ്ടലുകളുമായി കൂടിച്ചേർന്നാണ് വളരുന്നത്. കേരളത്തിലെ പല കണ്ടൽക്കാടുകളിലും പൂക്കണ്ടൽ ചെറു ഉപ്പട്ടിയോടൊപ്പം കയ്യടക്കി വച്ചിരിക്കുന്നത് കാണാറുണ്ട്.[1] പുഷ്പിക്കുന്നതും കായ്ക്കുന്നതും ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിലാണ്.

ഉപയോഗങ്ങൾ[തിരുത്തുക]

തടി വിറകിന് ഉപയോഗിക്കുന്നു. ഇതിന്റെ സത്ത് വേദനസംഹാരിയായി ഉപയോഗപ്പെടുത്താമെന്നു പറയപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://umramap.cirad.fr/amap2/logiciels_amap/Mangrove_web/especes/a/aegco/aegco.html
"https://ml.wikipedia.org/w/index.php?title=പൂക്കണ്ടൽ&oldid=2961101" എന്ന താളിൽനിന്ന് ശേഖരിച്ചത്