പുലിക്കോട്ടിൽ ഹൈദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുലിക്കോട്ടിൽ ഹൈദർ
Pulikkottil hyder.jpg
പുലിക്കോട്ടിൽ ഹൈദർ
ജനനം1879
തിരുവാലി, മലപ്പുറം, കേരളം
മരണം1975

മാപ്പിളപ്പാട്ടുകളും കത്തുപാട്ടുകളും ധാരാളം രചിച്ച പ്രശസ്തനായ മാപ്പിള സാഹിത്യകാരനാണ് പുലിക്കോട്ടിൽ ഹൈദർ.[1],[2].സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന വിധത്തിൽ ലളിതമായ രീതിയിലാണ് [3] അദ്ദേഹം മാപ്പിളപ്പാട്ട്‌ രചിച്ചത്. മാപ്പിളപ്പാട്ട്‌ ശാഖയിലെ കുഞ്ചൻ നമ്പ്യാരെന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഇസ് ലാമിക ചരിത്രവും പേർഷ്യൻ കഥകളും ഇതിവൃത്തമാക്കിയിരുന്ന കാലത്ത് കേരളത്തിലെ ജനകീയ പ്രശ്‌നങ്ങൾ വിഷയമാക്കിയാണു ഇദ്ദേഹം പാട്ടുകളെഴുതിയത് [4]

ജീവിത രേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത തിരുവാലി പുന്നപ്പാല പുലിക്കോട്ടിൽ പുലത്ത്‌ ഐത്തു അധികാരിയുടെ രണ്ടാമത്തെ പുത്രനായിട്ടാണ് 1879-ലാണ് ഇദ്ദേഹം ജനിച്ചത്. 1975- ജൂൺ 23ന് അന്തരിച്ചു.[5],[6].[7]

ഗ്രന്ഥങ്ങൾ[തിരുത്തുക]

പുലിക്കോട്ടിൽ കൃതികൾ -1979[8] മലബാറിലുടനീളമുണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് അദ്ദേഹം രചിച്ച കൃതിയാണ് വെള്ളപ്പൊക്കമാല[9][10] ഇത്കൂടാതെ മലബാറിലെ കവികളെ കുറിച്ച് അദ്ദേഹമിങ്ങനെ എഴുതി. 1940 കളിൽ സമകാലീനരായ കവികളുടെ പേരുകൾ കോർത്തെഴുതിയ ഒരു ഗാനത്തിലെ ചില ഭാഗങ്ങൾ.

"മലബാറിലെ മാപ്പിളകവികൾ
ഊരിലിക്കാലം പെരുത്ത്
പാട്ട് കെട്ടുന്നോരാം
ഉണ്ടതിൽ ഒന്നാമനാം കമ്മുട്ടിമരക്കാരാം
പേര് വീരാനെന്നൊരുത്തൻ
നല്ലളത്തുണ്ടോലോ
പേശുവാൻ കുറ്റിപ്പുലാനും കെസ്സ് കെട്ടുംമ്പോലോ
പോലെ ഏതോ പോക്കരെ മോനവറാൻ കുട്ടി
പോതറവറുട്ടിയും പള്ളിക്കലയമോട്ടി
ഏല് തെറ്റിടാതരിയകോട്ടുയെതന്നരാജി
യത്തിലുണ്ണി മമ്മതും പുവ്വത്തിയും ലാഹാജി
മാലവേലക്കാരിലാരും മേലയല്ലാകൊണ്ട്
വെട്ടിമോ യിൻകുട്ടി വൈദ്യരെ മോനൊന്നുണ്ട്
ബോലുവാൻ മമ്മാലിഹാജിയും മതിവുണ്ടാക്കാൻ
പൊന്നവരാണെന്ന് കേൾക്കുന്നിക്കിളിമൊല്ലാക്ക
കാളികാവിലുണ്ടൊരുത്തൻ കേട്ടുഞാൻ ഇന്നാള്
കാപ്പിലുണ്ടോലൊ സൈതാലിക്കുട്ടി എന്നൊരാള്
കേൾക്കുവിൻ പിന്നെ മലയാളത്തിലൊക്കെകേളി
കേട്ടിടുന്ന പാട്ട് കാരനാണ് തോട്ടപ്പാളി."

[5]

സ്മാരകം[തിരുത്തുക]

പുലിക്കോട്ട് ഹൈദരിൻറെ പേരിൽ മലപ്പുറം ജില്ലയിലെ വണ്ടൂരിൽ സ്മാരകം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു.വണ്ടൂർ-കാളികാവ് റോഡിൽ ടിബിക്ക് സമീപമാണ് സ്മാരകം പണിയുന്നത്. പുലിക്കോട്ടിൽ ഹൈദർ സ്‌മാരക കലാ പഠന കേന്ദ്രത്തിനായി 2015- 16 വർഷത്തെ കേരള സർക്കാറിൻറെ ബജറ്റിൽ 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.[11] 1979ൽ ഇദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് സ്മാരകത്തിനു അന്നത്തെ വിദ്യാഭ്യാസമന്ത്രി സി എച്ച് മുഹമ്മദ്‌കോയ തറക്കല്ലിട്ടത്.[12]

അവലംബം[തിരുത്തുക]

 1. സ്വയംഭരണവകുപ്പ് വെബ്സൈറ്റ്
 2. പൂങ്കാവനം മാസിക- ശേഖരിച്ചത് 2015 സപ്തംബർ 8
 3. http://www.malappuramtourism.org/personalities.php
 4. തേജസ് ദിനപത്രം - ശേഖരിച്ചത് 2015 സപ്തംബർ 8
 5. 5.0 5.1 [1]
 6. സിറാജ് ദിനപത്രം - ശേഖരിച്ചത് 2015 സപ്തം 8 ന്
 7. മംഗളം ദിനപത്രം ഓൺലൈൻ-ശേഖരിച്ചത് 201 സപ്തംബർ 8
 8. http://grandham.org/language/ml/authors/37f954ac
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Asgharali172 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 10. http://www.mlp.kerala.gov.in/heri.htm
 11. http://www.mangalam.com/pravasi/gulf/295376
 12. http://www.thejasnews.com:8080/index.jsp?tp=det&det=yes&news_id=201304106214405389&

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 1. poomkavanam.net/archives/7670
"https://ml.wikipedia.org/w/index.php?title=പുലിക്കോട്ടിൽ_ഹൈദർ&oldid=3148699" എന്ന താളിൽനിന്ന് ശേഖരിച്ചത്