Jump to content

പീറ്റ് സീഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീറ്റ് സീഗർ
Seeger at the Clearwater Festival in June 2007
Seeger at the Clearwater Festival in June 2007
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംPeter Seeger
ജനനം(1919-05-03)മേയ് 3, 1919
New York City, New York, U.S.
മരണംജനുവരി 27, 2014(2014-01-27) (പ്രായം 94)
New York City, New York, U.S.
വിഭാഗങ്ങൾAmerican folk music, Protest music, Americana
തൊഴിൽ(കൾ)Musician, songwriter, activist, television host
ഉപകരണ(ങ്ങൾ)Banjo, guitar, recorder, tin whistle, mandolin, piano, ukulele
വർഷങ്ങളായി സജീവം1939–2014
ലേബലുകൾFolkways, Columbia, CBS, Vanguard, Sony Kids’, SME
Spouse(s)തോഷി അലിൻ ഓട്ടോ

അമേരിക്കൻ നാടോടി ഗായകനും മനുഷ്യാവകാശപ്രവർത്തകനുമാണ് പീറ്റ് സീഗർ (3 മേയ് 1919 – 27 ജനുവരി 2014). 'വി ഷാൽ ഓവർകം' എന്ന മനുഷ്യാവകാശപ്രസ്ഥാനങ്ങളുടെ പ്രിയഗാനത്തിന്റെ പ്രചാരകനായിരുന്ന സീഗർ 1940-കളിലെ മുൻ നിര ഗായകരിലൊരാളായിരുന്നു. ലേബർ പ്രസ്ഥാനത്തിനുവേണ്ടിയും വിയറ്റ്‌നാം യുദ്ധവിരുദ്ധർക്കുവേണ്ടിയും സീഗർ പാടി. 2011 ഒക്ടോബറിൽ വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ന്യൂയോർക്ക് സിറ്റിയിൽ കൊളംബസ് സർക്കിൾവരെ നടത്തിയ മാർച്ചിന് നേതൃത്വം കൊടുത്തു.

ജീവിതരേഖ

[തിരുത്തുക]

ന്യൂയോർക്ക് നഗരത്തിൽ മാൻഹാട്ടനിൽ ചാൾസ് ലൂയി സീഗറിന്റെയും (ജൂനിയർ) വയലിൻ വാദകയും സംഗിത അധ്യാപികയുമായിരുന്ന കോൺസ്റ്റാഗ്സ്ഡി ക്ലിവർ എട്സണിന്റെയും മകനായി ജനിച്ചു. സീഗറിന്റെ അച്ഛൻ ചാൾസ് ലൂയി സീഗറാണ്(ജൂനിയർ) അമേരിക്കയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ആദ്യത്തെ സംഗീത പാഠ്യപദ്ധതിക്ക് രൂപം നൽകിയത്. അമേരിക്കൻ മ്യൂസിക്കോളജി സൊസൈറ്റി സ്ഥാപിച്ചതും എത്നോ മ്യൂസിക്കോളജി എന്ന പഠനവിഭാഗം രൂപപ്പെടുത്തുന്നതിന് മുൻകൈ എടുത്തതും അദ്ദേഹമായിരുന്നു. നാടൻ പാട്ടുകളിൽ അഗാധ സ്വാധീനവും താൽപ്പര്യവുമുള്ള സംഗീതജ്ഞയായ റൂത്ത് ക്രാഫോർഡായിരുന്നു സീഗറെ വളർത്തിയത്. ഉക്കുലേല എന്ന നാടൻ ഗിത്താറാണ് സീഗർ ആദ്യമായി പഠിച്ചത്. പിന്നീട് അഞ്ച് തന്ത്രികളുള്ള ബാൻജോ വായിക്കാനാരംഭിച്ചു. യുഎസ് കോൺഗ്രസ് ലൈബ്രറിയുടെ അമേരിക്കൻ നാടൻപാട്ടുശേഖരവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു.[1]

യുദ്ധ വിരുദ്ധത

[തിരുത്തുക]

അച്ഛൻ ചാൾസ് സീഗറിന്റെ യുദ്ധവിരുദ്ധ നിലപാടുകളായിരുന്നു സീഗറിന്റെ രാഷ്ട്രീയ വീക്ഷണത്തെ തുടക്കത്തിൽ തന്നെ സ്വാധീനിച്ചു. 1912 ൽ ബർക്കിലിയിലെ കാലിഫോർണിയ സർവകലാശാലയിൽ സംഗീതവിഭാഗം സ്ഥാപിക്കുന്ന ജോലിക്ക് നിയമിതനായെങ്കിലും ഒന്നാം ലോക മഹായുദ്ധത്തിനെതിരെ പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് ആ ജോലി രാജിവയ്ക്കേണ്ടി വന്നു. സീഗറിന്റെ കവിയായിരുന്ന അമ്മാവൻ അല്ലൻ സീഗർ, ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടതും സീഗറെ യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുക്കാൻ പ്രേരിപ്പിച്ചു. വിയറ്റ്നാം യുദ്ധത്തിന് എതിരെയും നിരായുധീകരണത്തിന് വേണ്ടിയും വർണവിവേചനത്തിന് എതിരായും സീഗർ പാടി.

40കളിലും "50കളിലും തൊഴിലാളിപ്രസ്ഥാനങ്ങൾക്കായി അദ്ദേഹം ഗാനങ്ങൾ രചിച്ച് പാടി. കുടിയേറ്റതൊഴിലാളികൾക്കുവേണ്ടിയാണ് അദ്ദേഹം പാടിത്തുടങ്ങിയത്. കമ്യൂണിസ്റ്റ് പാർടി അംഗമായ സീഗറിനെ ഭരണകൂടം വേട്ടയാടി. കരിമ്പട്ടികയിൽപ്പെടുത്തി അദ്ദേഹത്തിന്റെ പാട്ടുകൾ വിലക്കി. "61ൽ കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസിനു മുമ്പാകെ മൊഴിനല്കാൻ വിസമ്മതിച്ചതിന് യുഎസ് കോടതി ശിക്ഷിച്ച് തടവറയിലാക്കി. ഒരുവർഷം ജയിലിൽ കിടന്ന അദ്ദേഹത്തെ അപ്പീൽ കോടതി കുറ്റവിമുക്തനാക്കി.

1943 ൽ തോഷി അലിൻ ഓട്ടോയെ സീഗർ വിവാഹം കഴിച്ചു. "അൽമാനക് ഗായകർ", "വീവേഴ്സ്" എന്നീ രണ്ട് ഗായകസംഘങ്ങളിലൂടെയാണ് സീഗർ ഏറ്റവും പ്രശസ്തി നേടിയത്. "വി വിൽ ഓവർകം"" എന്ന് പാടിയിരുന്നത് ഭേദഗതി വരുത്തി പിന്നീട് ലോകവ്യാപകമായി പ്രചാരം നേടിയ ""വി ഷാൽ ഓവർ കം" എന്ന രൂപത്തിൽ ചിട്ടപ്പെടുത്തി പുതിയ സംഗീതഭംഗിയും വശ്യതയും ആലാപനശക്തിയും പകർന്നത് പീറ്റ് സീഗറാണ്. 2009-ൽ അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പുപ്രചാരണങ്ങൾക്ക് തുടക്കംകുറിച്ചത് സീഗറുടെ പാട്ടോടെയായിരുന്നു.[2] 2011 ഒക്ടോബറിൽ "വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ" പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലൂടെ അദ്ദേഹം മാർച്ച് ചെയ്തു.

പ്രശസ്തഗാനങ്ങൾ

[തിരുത്തുക]
  • 'ഈഫ് ഐ ഹാഡ് എ ഹാമർ',
  • 'വോർ ഹാവ് ഓൾ ദ
  • ഫ്ലവേഴ്‌സ് ഗോൺ'

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. എം എ ബേബി (2 ഫെബ്രുവരി 2014). "പീറ്റ് സീഗർ സംഗീതത്തിന്റെ ശക്തി". ദേശാഭിമാനി. Archived from the original on 2014-03-28. Retrieved 2014 ഫെബ്രുവരി 2. {{cite news}}: Check date values in: |accessdate= (help)
  2. "അമേരിക്കൻ നാടോടി ഗായകൻ പീറ്റ് സീഗർ അന്തരിച്ചു". mathrubhum. 2014 ജനുവരി 29. Archived from the original on 2014-01-29. Retrieved 2014 ജനുവരി 29. {{cite news}}: Check date values in: |accessdate= and |date= (help)

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പീറ്റ്_സീഗർ&oldid=4092701" എന്ന താളിൽനിന്ന് ശേഖരിച്ചത്