പീച്ചി ജലസേചന പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
text
പീച്ചി ഡാം
text
പീച്ചി ജലസേചന പദ്ധതി കനാൽ

പീച്ചി ജലസേചന പദ്ധതി പ്രധാനമായും മണലിപ്പുഴയുടെ കുറുകേ നിർമ്മിച്ചിട്ടുള്ള പീച്ചി അണക്കെട്ട് അടിസ്ഥാനമായാണ് പ്രവ‍‍‍ർത്തിക്കുന്നത്. ഈ ജലസേചന പദ്ധതി ഉപയോഗിച്ച് ഏതാണ്ട് 17555 ഹെക്ടർ പ്രദേശത്ത് ജലസേചനം സാദ്ധ്യമാക്കുന്നു. പീച്ചി ജലസേചന പദ്ധതി പ്രധാനമായും മുകുന്ദപുരം, തലപ്പള്ളി, തൃശൂർ, ചാവക്കാട് എന്നീപ്രദേശങ്ങളിലേക്ക് വിവിധ കനാലുകൾ വഴി ജലം എത്തിക്കുന്നു. ഇതുകൂടാതെ തൃശൂർ കോർപ്പറേഷനിലേക്കും ചുറ്റുമുള്ള എട്ട് പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണവും കൈകാര്യം ചെയ്യുന്നു.

പീച്ചി ജലസേചന പദ്ധതിയുടെ വലതു കനാലിന് 37.3 കിമി നീളവും ഇടതു കനാലിന് 44.9 കിമി നീളവും ഉണ്ട്. ഉപകനാലുകൾക്ക് 116.57 കിമി നീളമുണ്ട്.

"https://ml.wikipedia.org/w/index.php?title=പീച്ചി_ജലസേചന_പദ്ധതി&oldid=2142113" എന്ന താളിൽനിന്ന് ശേഖരിച്ചത്