ഉള്ളടക്കത്തിലേക്ക് പോവുക

പി. സുബ്ബയ്യാപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



പി. സുബ്ബയ്യാപ്പിള്ള
ജനനം1942
മരണം2003 സെപ്റ്റംബർ 9
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ഹാസ്യ സാഹിത്യകാരൻ

ഒരു ഹാസ്യ സാഹിത്യകാരനാണ് പി. സുബ്ബയ്യാപിള്ള.

ജീവിതരേഖ

[തിരുത്തുക]

പത്തനാപുരത്ത് 1942ൽ പഴനിയപ്പാപിള്ളയുടേയും പൊന്നമ്മാളിന്റെയും മകനായി ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുബ്ബയ്യാപിള്ള ആലുവ യു. സി. കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി വിദ്യാഭ്യാസം നടത്തി. ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. മലയാറ്റൂർ, പി.കെ. വാസുദേവൻ നായർ, പി. ഗോവിന്ദപ്പിള്ള എന്നിവർ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. ഇക്കാലത്ത് മലയാറ്റൂർ രാമകൃഷ്ണൻ വരയ്ക്കുന്ന ചിത്രങ്ങളിൽ രസകരമായ അടിക്കുറുപ്പ് എഴുതിചേർക്കുക എന്നത് ഇദ്ദേഹത്തിന്റെ വിനോദമായിരുന്നു. അമ്പട ഞാനേ എന്ന കൃതിക്ക് 1999-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[1] 2003 സെപ്റ്റംബർ ഒൻപതിന് നിര്യാതനായി.

അവലംബം

[തിരുത്തുക]
  1. "കേരള സാഹിത്യ അക്കാദമി". കേരള സാഹിത്യ അക്കാദമി. Retrieved 2013 ജൂൺ 1. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പി._സുബ്ബയ്യാപിള്ള&oldid=3941051" എന്ന താളിൽനിന്ന് ശേഖരിച്ചത്