പി. കേശവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കേശവൻ‌ നായർ‌
P Kesavan Nair.jpg
തൊഴിൽമലയാള ശാസ്ത്രസാഹിത്യകാരൻ
പുരസ്കാര(ങ്ങൾ)കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് (1997)

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളാണ് പി. കേശവൻ‌ നായർ(ജനനം : 17 ജൂലൈ 1944). കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിൽ വെളിയത്ത്, പരമേശ്വരൻ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കൊല്ലം ബോയ്സ് ഹൈസ്കൂൾ, ഫാത്തിമ കോളേജ്, റായിപ്പൂർ ദുർഗ്ഗ ആർട്സ് കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. 1971 മുതൽ 2005 വരെ സി.പി.ഐ. എം ൽ പ്രവർത്തിച്ചു. സി.ഐ.ടി.യു. കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കെ പാർട്ടി അംഗത്വം ഉപേക്ഷിച്ചു.

രാഷ്‌ട്രീയ സാമൂഹ്യ, ട്രേഡ്‌യൂണിയൻ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ പരിസ്‌ഥിതി ശാസ്‌ത്രലേഖനങ്ങൾ എഴുതാറുണ്ട്[2]. മൂന്ന് വർഷകാലം ഫിസിക്സ് അദ്ധ്യാപകനായി പ്രവർത്തിച്ചു.

1999 - 2001 ലെ വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് ഭൗതികത്തിനപ്പുറം എന്ന കൃതിക്ക് ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • സ്‌റ്റീഫൻ ഹോക്കിങ്ങിന്റെ പ്രപഞ്ചം
  • പ്രപഞ്ചം
  • ഭൗതികത്തിനപ്പുറം
  • വിപരീതങ്ങൾക്കപ്പുറം
  • പ്രപഞ്ചനൃത്തം
  • ബോധത്തിന്റെ ഭൗതികം
  • മാർക്സിസം ശാസ്ത്രമോ ?
  • മനുഷ്യമനസ്സും ക്വാണ്ടം സിന്താന്തവും
  • ദ്രവ്യസങ്കല്പം ഭൗതികത്തിലും ദർശനത്തിലും
  • ഗാന്ധി ചിന്തകൾ
  • കശുവണ്ടി തൊഴിലാളി സമര ചരിത്രം
  • ഡി.എൻ.എ മുതൽ സൂപ്പർ മനുഷ്യൻ വരെ
  • Beyond Red
  • An Introduction to quantum physics

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/ml_award.htm
  2. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=460
"https://ml.wikipedia.org/w/index.php?title=പി._കേശവൻ_നായർ&oldid=2842197" എന്ന താളിൽനിന്ന് ശേഖരിച്ചത്