പി.കെ. ചന്ദ്രാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കെ. ചന്ദ്രാനന്ദൻ
പി.കെ. ചന്ദ്രാനന്ദൻ.jpg
സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി
ആറാമത് കേരള നിയമസഭാ സാമാജികൻ
മണ്ഡലംഅമ്പലപ്പുഴ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരണം
ജനനം(1925-08-26)ഓഗസ്റ്റ് 26, 1925
മരണംജൂൺ 2, 2014(2014-06-02) (പ്രായം 88)
രാഷ്ട്രീയ പാർട്ടിസി.പി.ഐ.(എം)

പുന്നപ്ര വയലാർ സമരത്തിന്റെ നായകത്വം വഹിച്ചവരിൽ ഒരാളും, ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരും ആയിരുന്നു പി.കെ. ചന്ദ്രാനന്ദൻ( ജ. 1925 ആഗസ്റ്റ് 26. മ. 2014 ജൂലൈ 2) അദ്ദേഹം ദീർഘകാലം സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്.[1]

ആറാമത് കേരള നിയമസഭയിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചത് ചന്ദ്രാനന്ദനാണ്.[2] പതിമൂന്നര വർഷത്തോളം[3] ഒളിവു ജീവിതം നയിച്ച പി.കെ.സി ഇന്ത്യയിലെ കമ്യൂണിസ്റ്റു നേതാക്കളിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒളിവു ജീവിതം നയിച്ചവരിൽ ഒരാളാണ്. അടിയന്താരാവസ്ഥാ സമയത്ത് ജയിൽ വാസവും അനുഭവിക്കുകയുണ്ടായി.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ദേശാഭിമാനി വാർത്ത
  2. കേരള നിയസഭ
  3. "രണ്ട് ആനന്ദന്മാരും കമ്യൂണിസവും- കെ.ആർ. മീര". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 857. 2014 ജൂലൈ 28. ശേഖരിച്ചത് 2014 ഓഗസ്റ്റ് 22. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=പി.കെ._ചന്ദ്രാനന്ദൻ&oldid=3424870" എന്ന താളിൽനിന്ന് ശേഖരിച്ചത്