പി.ആർ. രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ആർ. രാജൻ

കേരളത്തിലെ ഒരു രാജ്യസഭാംഗവും സി.പി.ഐ.എം. നേതാവുമായിരുന്നു പി.ആർ. രാജൻ(24 മേയ് 1936 - 19 ഫെബ്രുവരി 2014). സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗമായ രാജൻ നേരത്തെ സർവ്വീസ് സംഘടനാ രംഗത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്തെത്തിയത്. എൻ.ജി.ഒ. യൂണിയൻ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് കെ.ജി.ഒ.എ നേതാവുമായി പ്രവർത്തിച്ചു.

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ വാടനാപ്പള്ളിയിൽ പി.എസ്. രാമന്റെയും ഏ.കെ. നാരായണിയുടെയും മകനായി ജനിച്ചു. ബി.എസ്.സി ബിരുദധാരിയാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചു. അടിയന്തരാവസ്ഥയിൽ ഒമ്പത് മാസം ജയിൽവാസമനുഭവിച്ചു. ദേശാഭിമാനി മാനേജരായിരുന്നു.[1] വിൽപ്പന നികുതി വകുപ്പിൽ ഓഫീസറായിരിക്കെ സർവീസിൽനിന്ന് രാജിവച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 കൊടകര നിയമസഭാമണ്ഡലം കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ആർ. രാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1991 കൊടകര നിയമസഭാമണ്ഡലം കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ആർ. രാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-27. Retrieved 2012-04-22.
"https://ml.wikipedia.org/w/index.php?title=പി.ആർ._രാജൻ&oldid=3636680" എന്ന താളിൽനിന്ന് ശേഖരിച്ചത്