പിർ പഞ്ചാൽ ഭൂഗർഭ റെയിൽപാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയിൽവെ ലൈൻ കടന്നു പോകുന്ന പിർ പഞ്ചാൽ റേഞ്ചിന്റെ ദൃശ്യം

കാശ്മീർ താഴ്വരയെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപാതയാണ് പിർ പഞ്ചാൽ ഭൂഗർഭ റെയിൽപാത. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂഗർഭ റെയിൽപാതയാണിത്. പാത വരുന്നതോടെ നിലവിലുള്ള 35 കീ.മീറ്റർ ദൂരം 18 ആയി കുറയും. 2013 ജൂൺ 5 ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്തു.[1]

നീളവും ഉയരവും[തിരുത്തുക]

ജമ്മുവിലെ ബാനിഹാൾ ടൗൺ മുതൽ കശ്മീരിലെ ഖാസിഗുണ്ട് ടൗൺ വരെ 11 കി.മീറ്ററാണ് തുരങ്കത്തിന്റെ നീളം. ശരാശരി 11.215 km ഉയരമുള്ള ഈ ഭൂഗർഭ പാത 1,760 മീ (5,770 അടി) or about 440 മീ (1,440 അടി) ജവഹർ ടണലിനു താഴെയായാണ് കാണുന്നത്. അടിയന്തര ഘട്ടങ്ങളിലുപയോഗപ്പെടുത്താനും ശുചീകരണ സംവിധാനത്തിനുമായി മൂന്നു മീറ്റർ വീതിയുള്ള ഒരു റോഡും അഴുക്കുചാൽ സംവിധാനവും ഭൂഗർഭ പാതയ്ക്കുള്ളിലുണ്ട്.[2] [3][4]

നിർമ്മാണം[തിരുത്തുക]

1,691 കോടി നിർമ്മാണച്ചെലവ് വന്ന പാതയുടെ നിർമ്മാണം ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർവഹിച്ചത്. ആറു വർഷമെടുത്ത് പൂർത്തിയാക്കിയ ഈ നിർമ്മിതിക്കായി പാറ പൊട്ടിക്കുന്നതിന് ആസ്ട്രേലിയൻ സംവിധാനമാണ് ഉപയോഗിച്ചത്. ഇന്ത്യൻ കരസേനയുടെ സഹായവും തുരങ്കനിർമ്മാണത്തിൽ ലഭിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം ഇനി കശ്മീരിന് സ്വന്തം". മാധ്യമം. 06/26/2013. ശേഖരിച്ചത് 2013 ജൂലൈ 9.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. http://usbrl.org/aboutus.php
  3. "India's longest railway tunnel unveiled in Jammu & Kashmir". The Times of India. October 14, 2011. ശേഖരിച്ചത് October 14, 2011. 
  4. "Railways’ Himalayan Blunder". Tehelka Magazine, Vol 8, Issue 32. Dated 13 Aug 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറം കണ്ണികൾ[തിരുത്തുക]