പിമ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിമ കൗണ്ടി, Arizona
Pima County Courthouse 10.JPG
Seal of പിമ കൗണ്ടി, Arizona
Seal
പ്രമാണം:Map of Arizona highlighting പിമ കൗണ്ടി.svg
Location in the U.S. state of Arizona
Map of the United States highlighting Arizona
Arizona's location in the U.S.
സ്ഥാപിതംNovember 9, 1864
Named forPima people
സീറ്റ്Tucson
വലിയ പട്ടണംTucson
വിസ്തീർണ്ണം
 • ആകെ.9,189 ച മൈ (23,799 കി.m2)
 • ഭൂതലം9,187 ച മൈ (23,794 കി.m2)
 • ജലം2.1 ച മൈ (5 കി.m2), 0.02%
ജനസംഖ്യ (est.)
 • (2017)1,022,769
 • ജനസാന്ദ്രത111/sq mi (43/km²)
Congressional districts1st, 2nd, 3rd
സമയമേഖലMountain: UTC-7
Websitewww.pima.gov

അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ തെക്കൻ മദ്ധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് പിമ. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ കൌണ്ടിയിലെ മൊത്തം ജനസംഖ്യ 980,263 ആയിരുന്നു.[1] ജനസാന്ദ്രതയിൽ ഇത് അരിസോണയിലെ രണ്ടാം സ്ഥാനത്തുള്ള കൌണ്ടിയാണ്. കൌണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്ന ടക്സൺ[2] നഗരത്തിൽ കൌണ്ടിയിലെ ബഹുഭൂരിപക്ഷം ജനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നു. ഈ മേഖലയിൽ അധിവസിച്ചിരുന്ന തദ്ദേശീയ ജനവർഗ്ഗമായിരുന്ന പിമ അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ് കൌണ്ടിയുടെ പേരിന് ആധാരമായിരിക്കുന്നത്. ഇത് ടക്സൺ, AZ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലുൾപ്പെട്ടിരിക്കുന്നു.

ടൊഹോനോ  ഒഓധാം നേഷൻറെ ഭാഗങ്ങൾ, അതുപോലെതന്ന സാൻ സേവിയർ ഇന്ത്യൻ റിസർവ്വേഷൻ, പാസ്ക്വ യാക്വി ഇന്ത്യൻ റിസർവ്വേഷൻ, ഒർഗാൻ പൈപ്പ് കാക്റ്റസ് നാഷണൽ മോണ്യുമെൻറ്, അയൺവുഡ് ഫോറസ്റ്റ് നാഷണൽ മോണ്യുമെൻറ്, സഗ്വാറോ ദേശീയോദ്യാനം എന്നിവയുടെ പൂർണ്ണഭാഗങ്ങളും പിമ കൌണ്ടിയിലുൾപ്പെട്ടിരിക്കുന്നു.

നഗരത്തിലെ ജനസംഖ്യയിൽ ഭൂരിപക്ഷവും ടക്സൺ നഗരത്തിനും ചുറ്റുപാടുമായും (2011 ലെ നഗരവാസികളുടെ എണ്ണം: 525,796) കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ നഗരവികസനത്തിൽ കൊണ്ടിയുടെ കിഴക്കൻ ഭാഗങ്ങൾ മുന്നിട്ടു നിൽക്കുന്നു. അരിസോണയിലെ രണ്ടാമത്തെ വലിയ നഗരമായ ടക്സൺ, ഒരു പ്രധാന വാണിജ്യ, വിദ്യാഭ്യാസ കേന്ദ്രമാണ്. മറ്റു നാഗരിക മേഖലകളിൽ ടക്സൺ പ്രാന്തപ്രദേശങ്ങളായ ഓറോ വാലി (ജനസംഖ്യ : 41,335), മറാന (ജനസംഖ്യ: 35,232), സഹ്വാരിത (ജനസംഖ്യ : 25,458), ത ടക്സൺ (ജനസംഖ്യ 5,695), സംയോജിപ്പിക്കപ്പെടാത്തതും നഗരവികസനത്തിലുൾപ്പട്ടതുമായ ഒരു വലിയ ചുറ്റുപാട്, വളർന്നുകൊണ്ടിരിക്കുന്ന  സാറ്റലൈറ്റ് ടൗണായ ഗ്രീൻ വാലി എന്നിവ ഉൾപ്പെടുന്നു. കൌണ്ടിയിലെ ബാക്കിയുള്ള പ്രദേശങ്ങളിൽ‌ വിരളമായേ ജനവാസമുള്ളൂ. ഇവിടുത്തെ വലിയ പട്ടണം ടൊഹോണോ ഒഓധാം നേഷന്റെ തലസ്ഥാനമായ സെൽസ് ആണ്. കൌണ്ടിയുടെ വിദൂരമായ പടിഞ്ഞാറൻ മേഖലയിൽ അജോ പട്ടണം സ്ഥിതിചെയ്യുന്നു.

ചരിത്രം[തിരുത്തുക]

അരിസോണയിലെ നാല് യഥാർത്ഥ കൗണ്ടികളിൽ ഒന്നായ പിമ കൗണ്ടി, 1853 ൽ മെക്സിക്കോയിൽ നിന്നും ഗാസ്ഡൻ പർച്ചേസ് വഴി ഭൂമി ഏറ്റെടുത്തതിനുശേഷം ആദ്യ അരിസോണ പ്രാദേശിക നിയമനിർമ്മാണസഭയാൽ സ്ഥാപിതമായി. രേഖാംശം 113 ° 20' ന് കിഴക്കായും ഗിലാ നദിയുടെ തെക്കുമായുള്ള അരിണോണ പ്രദേശം മുഴുവനായും യഥാർത്ഥ കൌണ്ടിയിൽ ഉൾപ്പെട്ടിരുന്നു. അധികം താമസിയാതെ, കോച്ചിസ്, ഗ്രഹാം, സാന്താക്രൂസ് എന്നീ കൗണ്ടികൾ യഥാർത്ഥ പിമ കൗണ്ടിയിൽനിന്ന് അടർത്തിയെടുത്ത് രൂപപ്പെടുത്തി.

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-12-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 18, 2014.
  2. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
"https://ml.wikipedia.org/w/index.php?title=പിമ_കൗണ്ടി&oldid=3787714" എന്ന താളിൽനിന്ന് ശേഖരിച്ചത്