പിത്സ
ദൃശ്യരൂപം
സാധാരണയായി ചൂളയിൽ പാകം ചെയ്തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയിൽ നിർമ്മിച്ചതും തക്കാളി-സോസ്, എരുമപ്പാലിൽ നിന്നും നിർമ്മിച്ച പാൽകട്ടി (മൊസറെല്ല ചീസ്), തുടങ്ങിയവ മേലാവരണമായുള്ള പരന്ന റൊട്ടിയാണ് പിറ്റ്സ (pronounced /ˈpiːtsə/ ⓘ, ഇറ്റാലിയൻ: ['pit.tsa]) വ്യക്തിഗതവും പ്രാദേശികവും സാംസ്കാരികവുമായ രുചിഭേദങ്ങൾക്കനുസരിച്ച് ഇതിൽ തക്കാളി, കൂൺ, ഒറിഗാനോ, കൈതച്ചക്ക, ഉള്ളി, ഒലിവ്, കാപ്സികം, തുടിങ്ങിയ ധാരാളം വിഭവങ്ങൾ മേലാവരണമായി ചേർക്കാറുണ്ട്. ഇറ്റലിയിലെ പാചകശാലകളിൽ തുടക്കമിട്ട പിറ്റ്സ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനപ്രിയ വിഭവമായിട്ടുണ്ട്.
ചിത്രശാല
[തിരുത്തുക]-
ഘട്ടം 1: ഒരു പാത്രത്തിൽ ഇളംചൂടുവെള്ളം, മുട്ട, പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് 10 മിനുട്ട് വെക്കുക.
-
ഘട്ടം 2: മൈദ, ഉപ്പ്, വെള്ളം എന്നിവ കൂട്ടിച്ചേർക്കുക.
-
ഘട്ടം 3: മാവ് കുഴച്ച് പരുവപ്പെടുത്തുക
-
ഘട്ടം 4: മൃദുവാക്കിയ മാവ് ഏകദേശം 5 ഇഞ്ച് വ്യാസമുള്ള ഉരുളകളാക്കി മാറ്റുക.
-
ഘട്ടം 5: ഒലിവെണ്ണ തേച്ച് ഒരു വലിയ പാത്രത്തിൽ ഒരു മണിക്കൂർ അടച്ചുവെക്കുക.
-
ഘട്ടം 6: മാവ് വട്ടത്തിൽ പരത്തിയെടുക്കുക.
-
ഘട്ടം 7: ഇഷ്ടപ്പെട്ട മേലാവരണം വിതറുക.
-
ഘട്ടം 8: ചൂളയിൽ 450 °F-ൽ ചുട്ടെടുക്കുക