പാർക് ഗ്യുൻ ഹൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാർക് ഗ്യുൻ ഹൈ


ദക്ഷിണ കൊറിയൻ പ്രസിഡന്റ്
തിരഞ്ഞെടുക്കപ്പെട്ടു
Taking office
25 ഫെബ്രുവരി 2013
പ്രധാനമന്ത്രി കിം ഹ്വാങ്-സിക്
Succeeding ലീ മ്യൂങ്-ബക്

പദവിയിൽ
23 മാർച്ച് 2004 – 10 ജൂലൈ 2006
മുൻ‌ഗാമി ചോ ബ്യോങൃയോൾ
പിൻ‌ഗാമി കങ് ജേ-സുപ്

പദവിയിൽ
16 ഓഗസ്റ്റ് 1974 – 26 ഒക്ടോബർ 1979
പ്രസിഡണ്ട് പാർക്ക് ചങ്-ഹി
മുൻ‌ഗാമി യുക് യങ്-സൂ
പിൻ‌ഗാമി ഹോങ് ഗി

പദവിയിൽ
30 മേയ് 2012 – 10 ഡിസംബർ2012
നിയോജക മണ്ഡലം പ്രൊപ്പോർഷണൽ റെപ്പ്രസെന്റേഷൻ ന. 11
പദവിയിൽ
3 ഏപ്രിൽ 1998 – 29 മേയ് 2012
മുൻ‌ഗാമി കിം സുക്-വോൺ
പിൻ‌ഗാമി I ജോങ്ജിൻ
നിയോജക മണ്ഡലം ഡാൽസോങ്
ജനനം (1952-02-02) 2 ഫെബ്രുവരി 1952 (പ്രായം 67 വയസ്സ്)
പഠിച്ച സ്ഥാപനങ്ങൾസൊഗാങ് സർവ്വകലാശാല
ഗ്രെനോബിൾ സർവ്വകലാശാല
രാഷ്ട്രീയ പാർട്ടിസേനൂരി പാർട്ടി (2012-ഇന്നുവരെ)
വെബ്സൈറ്റ്Official website
Cyworld
Twitter
പാർക് ഗ്യുൻ ഹൈ
Hangul박근혜
Hanja槿
Revised Romanizationബക്ക് ഹ്യുൻഹൈ
McCune–Reischauerപക്ക് ക്യുൻഹൈ
Dharma name
Hanja
Revised Romanizationസോൺദോക്‌ഹ്വ
McCune–Reischauerസോൺദോക്‌ഹ്വ

ദക്ഷിണ കൊറിയയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റാണ് പാർക് ഗ്യുൻ ഹൈ (ജനനം:2 ഫെബ്രുവരി 1952). 2012 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് അവർ അധികാരത്തിലെത്തിയത്.[1] മുൻ പട്ടാളനേതാവ് പാർക് ചുങ്-ഹീയുടെ മകളാണ് അറുപതുവയസ്സുള്ള ഗ്യുൻ ഹൈ.

ജീവിതരേഖ[തിരുത്തുക]

യുദ്ധത്തെത്തുടർന്നു തകർന്ന കൊറിയയെ സാമ്പത്തിക ശക്തിയായി മാറ്റിയത് പാർക് ചുങ്-ഹീയായിരുന്നു. പട്ടാള ജനറലായിരുന്ന ഇദ്ദേഹം 1961ൽ നാൽപത്തിനാലാം വയസ്സിൽ പട്ടാളവിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 1963ൽ തിരഞ്ഞെടുപ്പു നടത്തി പ്രസിഡൻറ് പദവിക്കു സാധുത നൽകി.

1979ൽ തന്റെ ചാരസംഘടനയുടെ തലവന്റെതന്നെ വെടിയേറ്റു കൊല്ലപ്പെടുന്നതുവരെ ആ സ്ഥാനത്തു തുടർന്നു. ഹൈയുടെ അമ്മ ഉത്തരകൊറിയയുടെ ചാരന്റെ വെടിയേറ്റ് 1974ൽ കൊല്ലപ്പെടുകയായിരുന്നു.[2]

2012 ലെ തെരഞ്ഞെടുപ്പ്[തിരുത്തുക]

ഇടതുകക്ഷിയായ ഡെമോക്രാറ്റിക് യുണൈറ്റഡ് പാർട്ടിയുടെ മൂൺ ജേ ഇന്നിനെ പരാജയപ്പെടുത്തിയാണ് സേനുറി പാർട്ടി സ്ഥാനാർഥി ഗ്യുൻഹൈ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ 75.8 ശതമാനംപേർ വോട്ടുചെയ്തു . ഗ്യുൻ ഹൈ 51.6 ശതമാനം വോട്ടുനേടിയപ്പോൾ മൂൺ ജേ ഇന്നിന് ലഭിച്ചത് 48 ശതമാനം വോട്ടാണ്.[3]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/news/international/park-elected-south-korean-president/article4216847.ece
  2. http://malayalam.yahoo.com/%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%95%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D-%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%8D-152402412.html
  3. http://www.mathrubhumi.com/online/malayalam/news/story/2015220/2012-12-21/world

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാർക്_ഗ്യുൻ_ഹൈ&oldid=1765762" എന്ന താളിൽനിന്ന് ശേഖരിച്ചത്