പാർക്ക് ജി-സുങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർക്ക് ജി-സുങ്ങ്
박지성
Park at the G-20 Seoul Summit in 2010
Personal information
Full name Park Ji-sung[1]
Date of birth (1981-02-25) 25 ഫെബ്രുവരി 1981  (43 വയസ്സ്)
Place of birth Goheung, Jeollanam-do, South Korea
Height 1.75 m (5 ft 9 in)[2]
Position(s) Midfielder
Club information
Current team
Manchester United (global ambassador)
College career
Years Team Apps (Gls)
1999–2000 Myongji University
Senior career*
Years Team Apps (Gls)
2000–2003 Kyoto Purple Sanga 76 (11)
2003–2005 PSV Eindhoven 65 (13)
2005–2012 Manchester United 134 (19)
2012–2014 Queens Park Rangers 20 (0)
2013–2014PSV Eindhoven (loan) 23 (2)
Total 318 (45)
National team
2000 South Korea U20 2 (0)
1999–2004 South Korea U23 23 (3)
2000–2011 South Korea 100 (13)
*Club domestic league appearances and goals
Korean name
Hangul
Hanja
Revised RomanizationBak Jiseong
McCune–ReischauerPak Chisŏng

പാർക്ക് ജി-സുങ്ങ് (ഹാങ്കുല്: ; Hanja: ; കൊറിയൻ ഉച്ചാരണം: [pak̚.t͈ɕi.sʌŋ]; ജനനം ഫെബ്രുവരി 25 1981) ഒരു സൗത്ത് കൊറിയൻ ഫുട്ബോളർ ആണ്.അദ്ദേഹം ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൻറ്റെ ക്ളബ് അംബാസഡർ ആണ്.


അദ്ദേഹം ജനിച്ചത് ഗോഹെങ്ങ് എന്ന സ്ഥലത്താണ്.പാരക്ക് അദ്ദേഹത്തിൻറ്റെ വിരമിക്കൽ വരെ ദക്ഷിണകൊറിയയുടെ ക്യാപ്റ്റൻ ആയിരുന്നു.ഏഷ്യൻ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രഗൽഭനായ കളിക്കാരൻ ആയിരുന്നു പാർക്ക് ജി സുങ്ങ്.19 കരിയർ ട്രോഫികൾ അദ്ദേഹത്തിനു നേടാൻ ആയിട്ടുണ്ട്.യൂറോപ്യൻ ചാമ്പ്യൻമാർക്കുള്ള ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ആദ്യ ഏഷ്യൻ കളിക്കാരൻ കൂടി ആണ് അദ്ദേഹം. ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ആദ്യ ഏഷ്യക്കാരൻ,ഫിഫ ക്ളബ് വേൾഡ് കപ്പ് കളിച്ച ആദ്യ എഷ്യക്കാരൻ എന്നീ ബഹുമതികളും അദ്ദേഹത്തിനുണ്ട്.മധ്യനിരയിൽ എവിടെയും കളിക്കാനുള്ള പ്രാഗൽഭയം അദ്ദേഹത്തിനുണ്ടായിരുന്നു.അപാരമായ ശാരീരിക ക്ഷമത,അച്ചടക്കം,ഓഫ് ദി ബോൾ നീക്കങ്ങൾ എന്നിവ അദ്ദേഹത്തിൻറ്റെ ശ്രദ്ധേയമായ കഴിവുകൾ ആയിരുന്നു.അദ്ദേഹത്തിൻറ്റെ പ്രതിരോധശേഷിയും,വേഗതയും "മൂന്നു ശ്വാസകോശം" പാർക്ക് എന്ന അപരനാമം സമ്മാനിച്ചു.

കൊറിയൻ ആഭ്യന്തര ലീഗ് ടീം ആയ മ്യോങ്ജി യൂണിവേർസിറ്റിക്കു വേണ്ടി ആണ് അദ്ദേഹം ആദ്യം ആയി കളിച്ചു തുടങ്ങിയത്.അതിനു ശേഷം ജപ്പാനിലെ ക്യോട്ടോ പർപ്പിൾ സാങ്ന എന്ന ക്ളബിനു വേണ്ടിയും കളിച്ചു.കൊറിയൻ നാഷ്ണൽ ടീം മാനേജർ ആയ ഗൂസ് ഹിഡിംഗ് നെതർലാൻറ്റ് ക്ളബ് ആയ പി,എസ്.വി എെന്തോവനിലേക്ക് മാറിപ്പോൾ,ഒരു വർഷത്തിനു ശേഷം പാർക്കും ആ പാത പിൻതുടർന്നു നെതർലാൻറ്റിലെത്തി.2004-2005 സീസണിൽ പി.എസ്.വി ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിയപ്പോൾ പാർക്കിൻറ്റെ പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അലക്സ് ഫെർഗൂസൻൻറ്റെ ശ്രദ്ധയിൽപ്പെടുക ഉണ്ടായി. ജൂലായ് 2005 ഇൽ 4 മില്യൺ യൂറോക്ക്,അദ്ദേഹത്തെ മാഞ്ചസ്റ്റർ സൈൻ ചെയതു.ആ കാലഘട്ടത്തിൽ നാലു തവണ പ്രീമിയർ ലീഗ്,2007-2008 സീസണിലെ ചാമ്പ്യൻസ് ലിഗ്,ക്ളബ് വേൾഡ് കപ്പ് എന്നിവ നേടാൻ അദ്ദേഹത്തിനായി.ഒടുവിൽ മാഞ്ചസ്റ്ററിലെ കളികളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയപ്പോൾ മറ്റൊരു ഇംഗ്ളിഷ് ക്ളബ് ആയ ക്വിൻസ് പാർക്ക് റേഞ്ചേഴ്സിലേക്ക് 2012 ഇൽ അദ്ദേഹം ചേക്കേറി.ആ സീസണിൽ പരിക്കു മൂലം വലഞ്ഞ അദ്ദേഹം പിന്നീട് പി.എസ്.വിയീലേക്ക് തന്നെ ലോൺ അടിസ്ഥാനത്തിൽ പോകാൻ നിർബന്ധിതൻ ആയി.

കൊറിയൻ നാഷ്ണൽ ടീം ക്യാപ്റ്റൻ എന്ന നിലയൽ 100 കളികളിൽ നിന്നു 13 ഗോളുകൾ നേടാൻ അദ്ദേഹത്തിനായി.2002 ഫിഫ ലോകക്കപ്പിൽ കൊറിയൻ ടീം നാലാം സ്ഥാനത്ത് എത്തിക്കാനും അദ്ദേഹത്തിനായി.കൂടോതെ 2006,2010 ലോകകപ്പിൽ ടീമിൽ ഇടം നേടാനും അദ്ദേഹത്തിനായി.ഈ മൂന്നു ടൂർണമെൻറ്റിലും ഗോൾ നേടുന്ന ആദ്യ കൊറിയൻ കളിക്കാരനും ആവാൻ അദ്ദേഹത്തിനായി.ലോകക്കപ്പിൽ കൂടുതൽ ഗോളുകൾ നേടുന്ന ഏഷ്യക്കാരുടെ കാര്യത്തിൽ സഹകളിക്കാരൻ ആയ ആൻ ജങ്ങ് ഹ്വാൻ,ആസ്ട്രേലിയയുടെ ടിം കാഹിൽ ,സൗദി അറേബ്യയുടെ സമി അൽ ജബ്ബാർ എന്നിവർക്കൊപ്പം ആണ് അദ്ദേഹത്തിൻറ്റെ സ്ഥാനം.(മൂന്നൂ ഗോളൂകൾ).ജനുവരി 2011 ഇൽ അദ്ദേഹം രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു.കൊറിയൻ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമായതിനാൽ മേയ് 14,2014 ഇൽ അദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

ഒക്ടോബർ 2,2014 ഇൽ പാർക്ക് മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് ഗ്ളോബൽ അംബാസിഡർ ആയി തിരിച്ചെത്തി.അത് അവതരിപ്പിച്ചത് അലക്സ് ഫെർഗൂസനും ആണ്.എവർട്ടണിനെതിരെയുള്ള കളിയിൽ ആണ് അത് നടന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിൻറ്റെ അംബാസിഡർ ആവുന്ന ആദ്യ എഷ്യക്കാരനും കൂടി ആണ് പാർക്ക് ജി സുങ്ങ്.

Notes[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Premier League clubs submit squad lists" (PDF). Premier League. 2 February 2012. p. 23. Archived from the original (PDF) on 27 February 2012. Retrieved 2 February 2012.
  2. "Player Profile: Ji-Sung Park". Premier League. Archived from the original on 2012-09-06. Retrieved 1 September 2012.
"https://ml.wikipedia.org/w/index.php?title=പാർക്ക്_ജി-സുങ്ങ്&oldid=3655132" എന്ന താളിൽനിന്ന് ശേഖരിച്ചത്