പാസെറ്റോ ഡി ബോർഗോ
വത്തിക്കാൻ നഗരത്തെ കാസ്റ്റൽ സാന്റ് ആഞ്ചലോയുമായി ബന്ധിപ്പിക്കുന്ന ഒരു ഉയർന്ന പാതയാണ് പാസെറ്റോ ഡി ബോർഗോ, അല്ലെങ്കിൽ പാസെറ്റോ എന്ന് വിളിക്കുന്നു. ഏകദേശം 800 മീറ്റർ നീളമുള്ള (2,600 അടി) ഇടനാഴിയാണ് ഇത്. 1277-ൽ നിക്കോളാസ് മൂന്നാമൻ മാർപ്പാപ്പ ഇത് പണികഴിപ്പിച്ചെങ്കിലും ഗോതിക് യുദ്ധകാലത്ത് ടോട്ടില രാജാവ് മതിലിന്റെ ചില ഭാഗങ്ങൾ നിർമ്മിച്ചു.
ചരിത്രത്തിൽ രണ്ട് തവണ മാർപ്പാപ്പയ്ക്ക് രക്ഷപ്പെടാനുള്ള മാർഗമായി പെസ്സട്ടോ ഉപയോഗിച്ചു . 1494-ൽ ചാൾസ് എട്ടാമൻ നഗരം ആക്രമിക്കുകയും മാർപ്പാപ്പയുടെ ജീവിതം അപകടത്തിലാകുകയും ചെയ്തപ്പോൾ അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ അതിനെ മറികടന്നത് പെസറ്റോ വഴി ആയിരുന്നു . അതുപോലെ തന്നെ 1527-ൽ റോമിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് ക്ലെമന്റ് ഏഴാമൻ സുരക്ഷിതനായി രക്ഷപ്പെട്ടു, എന്നാൽ ചക്രവർത്തിയായ ചാൾസ് അഞ്ചാമന്റെ സൈന്യം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പടികളിൽ സ്വിസ് ഗാർഡിനെ മുഴുവൻ കൂട്ടക്കൊല ചെയ്തു
കലകളിൽ
[തിരുത്തുക]ഡാൻ ബ്രൗണിന്റെ നോവലായ ഏഞ്ചൽസ് & ഡെമോൺസിലും അതിന്റെ ചലച്ചിത്ര ആവിഷ്കാരത്തിലും പാസെറ്റോ ഒരു പ്രധാന പങ്ക് വഹിച്ചു, നായകന്മാരായ റോബർട്ട് ലാങ്‌ഡണും വിട്ടോറിയ വെട്രയും പസെറ്റോയെ വത്തിക്കാൻ സിറ്റിയിലേക്കുള്ള കുറുക്കുവഴിയായി ഉപയോഗിച്ചതായി കണ്ണാം.